twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചരിത്രങ്ങള്‍, യാഥാര്‍ത്ഥ്യങ്ങള്‍ നായകനായി സംവിധായകര്‍ക്ക് പൃഥ്വിയെ മാത്രം മതി

    By Akhila
    |

    ചരിത്രങ്ങളുടെയും യാഥാര്‍ത്യങ്ങളുടെയും കഥ വെള്ളിത്തിരയില്‍ എത്തുമ്പോള്‍ നായകനായി ഏറ്റവും യോജിച്ചത് പൃഥ്വി തന്നെ. ശങ്കറിന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഉറുമി. പതിനാറാം നൂറ്റാണ്ടിലെ പോര്‍ച്ചുഗല്‍ ക്രൂരതകളായിരുന്നു ഉറുമി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ചിറയ്ക്കല്‍ കേളു നായരെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. ഗംഭീരമായ അഭിനയപ്രകടനമായിരുന്നു ചിത്രത്തില്‍ പൃഥ്വിരാജ് കാഴ്ച വച്ചത്.

    ഒരു റൊമാന്റിക് ഹീറോ എന്ന് വിളിച്ച പൃഥ്വിരാജിന്റെ സിനിമാ കരീയറിലെ കഥാപാത്രത്തിലുണ്ടായ ഒരു വലിയ മാറ്റം കൂടിയായിരുന്നു ഉറുമി. പൃഥ്വി എന്ന നടനല്ലാതെ മറ്റൊരു നടനും ആ കഥാപാത്രം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് പ്രേക്ഷകരും സിനിമാ ലോകവും ഒന്നടങ്കം പറഞ്ഞു. അതു പോലെ അടുത്തിറങ്ങിയ ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലും പൃഥ്വി അഭിനയിച്ചു. സംഭവക്കഥയെ അടിസ്ഥാനമാക്കി ചെയ്ത മൊയ്തീനിലെ പൃഥ്വിയുെട കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതാണ്.

    ഇപ്പോളിതാ ഉറുമി എന്ന ചിത്രത്തിന് ശേഷം മറ്റൊരു ചരിത്രക്കഥയുമായി പൃഥ്വിരാജ് വീണ്ടും എത്തുന്നു. കുഞ്ചിറക്കോട്ട് കാളി എന്ന ചിത്രത്തിലാണ് പൃഥ്വി നായകനായി എത്തുന്നത്. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചത്. തുടര്‍ന്ന് വായിക്കൂ..

    ഉറുമിയ്ക്ക് ശേഷം

    ചരിത്രങ്ങള്‍, യാഥാര്‍ത്ഥ്യങ്ങള്‍ നായകനായി സംവിധായകര്‍ക്ക് പൃഥ്വിയെ മാത്രം മതി

    ഉറുമിയ്ക്ക് ശേഷം പൃഥ്വിരാജ് വീണ്ടുമൊരു ചരിത്ര കഥയുമായി എത്തുന്നു. കുഞ്ചിറക്കോട്ട് കോട്ട് കാളി എന്നാണ് ചിത്രത്തിന്റെ പേര്.

    കുഞ്ചിറകോട്ട് കാളി

    ചരിത്രങ്ങള്‍, യാഥാര്‍ത്ഥ്യങ്ങള്‍ നായകനായി സംവിധായകര്‍ക്ക് പൃഥ്വിയെ മാത്രം മതി

    തിരുമല നായകനെ പടവെട്ടി തോല്പിച്ച ഇരവിക്കുട്ടി പിള്ളയും അദ്ദേഹത്തിന്റെ വിശ്വസ്തനായ അനുയായി കുഞ്ചിറകോട്ട് കാളിയുടെ കഥയാണ് കുഞ്ചിറകോട്ട് കാളി. പൃഥ്വിരാജ് തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രത്തെ കുറിച്ച് പങ്ക് വച്ചത്.

    പൃഥ്വി ഇപ്പോള്‍ തിരക്കിലാണ്

    ചരിത്രങ്ങള്‍, യാഥാര്‍ത്ഥ്യങ്ങള്‍ നായകനായി സംവിധായകര്‍ക്ക് പൃഥ്വിയെ മാത്രം മതി

    അടുത്തിടെ ഇറങ്ങിയ പൃഥ്വിരാജിന്റെ മൂന്ന് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷനാണ് നേടിയത്. കൂടാതെ ജി മാര്‍ത്താണ്ഡന്റെ സംവിധാനത്തിലെ പാവാട, ജിജോ ആന്റണിയുടെ ഡാര്‍വിന്റെ പരിണാമം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് പൃഥ്വിരാജ്.

    ചരിത്ര നായകാനായി വീണ്ടും

    ചരിത്രങ്ങള്‍, യാഥാര്‍ത്ഥ്യങ്ങള്‍ നായകനായി സംവിധായകര്‍ക്ക് പൃഥ്വിയെ മാത്രം മതി

    ഉറുമിയ്ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും ഒരു ചരിത്ര കഥയുമായി എത്തുമ്പോള്‍ എറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

    ലൈക്ക് ഫില്‍മി ബീറ്റ്

    ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

    മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

    English summary
    Prithviraj part of another magnum opus?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X