twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഹുബലി ലൊക്കേഷന്‍ തേടി പൃഥ്വിരാജിന്റെ കര്‍ണന്‍, ചിത്രീകരണത്തിന്റെ തീയതി വെളിപ്പെടുത്തി സംവിധായകന്‍!

    എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ആര്‍എസ് വിമലും ഒന്നിക്കുന്ന കര്‍ണന് വേണ്ടി കട്ട കാത്തിരിപ്പിലാണ്.

    By Sanviya
    |

    എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ആര്‍എസ് വിമലും ഒന്നിക്കുന്ന കര്‍ണന് വേണ്ടി കട്ട കാത്തിരിപ്പിലാണ്. ചരിത്ര നായകന്‍ കര്‍ണന്റെ കഥ പറയുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രമാകുമെന്നാണ് സിനിമാ പ്രേമികള്‍ വിശ്വസിക്കുന്നത്.

    ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായി സംവിധായകന്‍ ആര്‍എസ് വിമല്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് തീരുമാനിച്ചു. ആഗസ്റ്റിലാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍എസ് വിമലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഡേറ്റ് പറഞ്ഞത്.

     ഹൈദരാബാദില്‍

    ഹൈദരാബാദില്‍

    ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ആരംഭിച്ചതായും ആര്‍എസ് വിമല്‍ അഭിമുഖത്തില്‍ ആര്‍എസ് വിമല്‍ പറഞ്ഞു. ആറ് മാസമായി 200 ടെക്‌നീഷ്യന്മാരാണ് ചിത്രത്തിന് വേണ്ടി രാംമോജി ഫിലിം സിറ്റിയില്‍ പണി തുടങ്ങിയിട്ട്.

    ഡിജിറ്റല്‍ സ്റ്റോറി ബോര്‍ഡ്

    ഡിജിറ്റല്‍ സ്റ്റോറി ബോര്‍ഡ്

    ഏറ്റവും വലിയ പ്രത്യേകത കര്‍ണ്ണന് വേണ്ടി ഡിജിറ്റല്‍ സ്റ്റോറി ബോര്‍ഡാണ് ഒരുക്കിയിരിക്കുന്നത്. രാംമോജി ഫിലിം സിറ്റിയും വാരാണാസിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

     അന്യഭാഷക്കാര്‍

    അന്യഭാഷക്കാര്‍

    ബോളിവുഡ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നുള്ള മുന്‍നിര താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു ബഹുഭാഷാ ചിത്രം കൂടിയായിരിക്കും ഇത്. മലയാളം,തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

     ക്യാമറയ്ക്ക് പിന്നില്‍

    ക്യാമറയ്ക്ക് പിന്നില്‍

    ബാഹുബലിയുടെ ഛായാഗ്രാഹകന്‍ കെകെ സെന്തില്‍ കുമാറാണ് കര്‍ണന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കും. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    English summary
    Prithviraj's Karnan To Go On Floors In August.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X