Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
അന്ന് സുപ്രിയ പറഞ്ഞു, ഇന്ന് സിനിമാ ലോകം അത് അംഗീകരിച്ചു!
സോഷ്യല്‍ മീഡിയയുടെ തേജോവധത്തിന് ഏറ്റവും കൂടുല്‍ ഇരയായ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. നന്ദനം എന്ന ആദ്യ ചിത്രം ഹിറ്റായതിന് ശേഷം പിന്നീട് ചെറുതും വലുതുമായ ഒത്തിരി പരാജയങ്ങള്‍ പൃഥ്വിയ്ക്ക് നേരിടേണ്ടിവന്നു. തന്റെ നിലപാടുകള്‍ എവിടെയും വെട്ടിത്തുറന്ന് പറയുന്ന പൃഥ്വിയെ സോഷ്യല്‍മീഡിയ രാജപ്പന് എന്നും മറ്റും വിളിച്ച് അങ്ങേയറ്റം കളിയാക്കി.
അതിനിടയിലാണ് പൃഥ്വി അധികമാരെയും അറിയിക്കാതെ തന്റെ വിവാഹം പെട്ടന്നങ്ങ് തീരുമാനിച്ചത്. അതിന്റെ അസൂയയോ എന്തോ പ്രേക്ഷകരില്‍ ഉണ്ടായിരുന്നു, അപ്പോഴാണ് ഭാര്യ സുപ്രിയ ഒരു അഭിമുഖത്തില്‍ അത് പറഞ്ഞത്, സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് തന്റെ അഭിപ്രായത്തില്‍ ഭര്‍ത്താവ് പൃഥ്വിരാജാണെന്ന്.
പോരെ പൂരം. കേട്ടവര്‍ കേട്ടവര്‍ വാളെടുത്തു. മമ്മൂട്ടിയുടെ ഇഗ്ലീഷിനെന്താ കുഴപ്പം എന്ന് ചോദിച്ച് മമ്മൂട്ടി ഫാന്‍സും രംഗത്തെത്തി. തല്ലിത്തല്ലി തഴമ്പിയ്ക്കുക എന്നൊക്കെ പറയുന്നതുപോലെ പൃഥ്വിയുടെ കാര്യത്തിലും അങ്ങനെയായിരുന്നു. വിമര്‍ശനങ്ങള്‍ അങ്ങനെ തുടരുമ്പോള്‍, എന്തിനും പ്രതികരിച്ചിരുന്ന പൃഥ്വി മൗനം പാലിച്ചു. ഇന്ത്യന്‍ റുപി, അയാളും ഞാനും തമ്മില്‍, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളുടെ വിജയത്തിലൂടെയാണ് പൃഥ്വി തന്നെ കളിയാക്കിയവരോട് മറുപടി പറഞ്ഞത്.
സുകുമാരന്റെ മകന് രാജപ്പന് പതിയെ രാജു എന്നായി. പിന്നെ പൃഥിരാജ്. ഇപ്പോള്‍ മലയാളത്തിന്റെ സ്വന്തം പൃഥ്വി. വിമര്‍ശനങ്ങളോട് പൃഥ്വി പ്രതികരിക്കാറില്ല. തന്റെ വഴിയേ നടക്കുന്നു. പൃഥ്വിയുടെ അഭിനയമികവ് കണ്ട്, പണ്ട് വിമര്‍ശിച്ചവരൊക്കെ ആ തെറ്റ് ഏറ്റുപറയുന്ന പോസ്റ്റുകള്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ കാണാം. വിമര്‍ശിച്ചവരെപ്പോലും തന്റെ ആരാധകരാക്കാന്‍ പൃഥ്വിയ്ക്ക് കഴിഞ്ഞു.
ഇതൊന്നുമല്ല ഇപ്പോള്‍ വിഷയം. ഇവിടെ എന്ന ചിത്രം റിലീസ് ആയപ്പോള്‍ ആരാധകര്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. ചിത്രത്തിലെ പൃഥ്വിയുടെ ഡയലോഗ് ഡെലിവറി. 6 വയസ്സുമുതല്‍ അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരനെയാണ് പൃഥ്വി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷിലാണ് പൃഥ്വിയൂടെ ഡയലോഗുകള്‍ പകുതിയും മുക്കാലും. അപ്പോഴാണ് പണ്ട് സുപ്രിയ പറഞ്ഞത് സത്യമാണെന്ന് സിനിമാ ലോകം അംഗീകരിച്ചത്. മലയാളത്തില്‍ ഏറ്റവും നന്നായി ഇ്ംഗ്ലീഷ് പറയുന്നത് പൃഥ്വി തന്നെയാണെന്ന് ഇവിടെ എന്ന ചിത്രം കണ്ടവര്‍ അംഗീകരിച്ചുകാണും.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍