twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിരിപ്പിക്കുന്ന ത്രില്ലറുമായി പ്രിയന്‍

    By Nirmal Balakrishnan
    |

    പ്രിയദര്‍ശന്റെ ഒരു ചിത്രമെന്നു പറയുമ്പോള്‍ മലയാളിയുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ബോയിങ് ബോയിങ്ങും കിലുക്കവുമെല്ലാമായിരിക്കും. കോമഡി ചിത്രങ്ങള്‍ കഴിഞ്ഞേ തേന്‍മാവിന്‍കൊമ്പത്ത് വരികയുള്ളൂ. സാങ്കല്‍പ്പിക ലോകത്ത് നടക്കുന്ന കഥയായിരുന്നു തേന്‍മാവിന്‍കൊമ്പത്ത്. 1994ല്‍ റിലീസ് ചെയ്ത തേന്‍മാവിന്‍കൊമ്പത്ത് വന്‍ ഹിറ്റായി. ഇരുപത് വര്‍ഷത്തിനു ശേഷം പ്രിയന്‍ അതേ പോലെയൊരു ചിത്രവുമായി വരുന്നു. ആമയും മുയലും.

    കാശിനാഥന്‍, കാദംബരി, അംബിക, നല്ലവന്‍, കല്ലു, താമര, അപ്പയ്യ, ചിന്നക്കണ്ണ് എന്നിങ്ങനെ വ്യത്യസ്ത പേരുകള്‍ ഉള്ള കുറേപേര്‍. തേന്‍മാവിന്‍ കൊമ്പത്തിലെ മാണിക്യന്‍, കാര്‍ത്തുമ്പി, ശ്രീകൃഷ്ണന്‍ചേട്ടന്‍, യശോദാമ്മ, ഗിഞ്ചിമുടി ഗാന്ധാരി എന്നിവരെ പോലെ.

    aamayum-muyalum

    കര്‍ണാടക അതിര്‍ത്തിയിലെ ഗൗളിപ്പാടിയെന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് ആമയും മുയലും കഥ നടക്കുന്നത്. കാശിനാഥനായി നെടുമുടി, നല്ലവനായി ഇന്നസെന്റ്, കല്ലുവായി ജയസൂര്യ, താമരയായി പിയ വാജ്‌പേയിയും. കൂര്‍മ ബുദ്ധിക്കാരായ ആളുടെ ഗ്രാമമാണ് ഗൗളിപ്പാടി. അവിടെ നടക്കുന്നൊരു കൊലപാതകം അവര്‍ ഒളിച്ചുവയ്ക്കുന്നു.

    ഏതുനിമിഷവും പിടിക്കപ്പെടുമെന്ന രീതിയിലുള്ള സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നത്. എല്ലാം കോമഡിയുടെ ട്രാക്കില്‍. ഹ്യൂമറും റൊമാന്‍സും ത്രില്ലറും ഒന്നിനൊന്നു ചേരുന്നതാണ് സിനിമയുടെ കഥ. ചിരിപ്പിക്കുന്ന ത്രില്ലര്‍ എന്നാണ് പ്രിയദര്‍ശന്‍ സിനിമയെ വിളിച്ചത്. പ്രിയദര്‍ശന്‍ തന്നെയാണു കഥയും തിരക്കഥയും ഒരുക്കുന്നത്. മോഹന്‍ലാലില്ലാതെ ഏറെനാളിനു ശേഷം പ്രിയന്‍ ഒരുക്കുന്ന ചിത്രമാണിത്. വെട്ടമായിരുന്നു ഇതുപോലെ ലാല്‍ ഇല്ലാതെ ചെയ്ത ചിത്രം. ആദ്യമായാണ് പ്രിയന്‍ ജയസൂര്യയെ നായകനാക്കുന്നത്.

    English summary
    Priyandarshan's 'Aamyum Muyalum' is a Comedy Thriller like Thenmavin Kombath.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X