twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    80കളിലെ മലയാളികളുടെ ഹരമായിരുന്ന സെറീന വഹാബ്, 2013ന് ശേഷം വീണ്ടും വിശ്വാസ പൂര്‍വ്വം!!

    80 കളിലെ മലയാളികളുടെ ഹരമായിരുന്ന നടിയാണ് സെറീന വഹാബ്. ഒട്ടേറെ മലയാള ചിത്രങ്ങളില്‍ മികച്ച വേഷങ്ങളില്‍ തിളങ്ങിയ സെറീന വഹാബ് കമലാഹാസനൊപ്പം അഭിനയിച്ച മദനോത്സവം, പ്രതാപ് പോത്തനൊപ്പം അഭിനയിച്ച ചാമരം എന്നീ..

    By സാൻവിയ
    |

    80 കളിലെ മലയാളികളുടെ ഹരമായിരുന്ന നടിയാണ് സെറീന വഹാബ്. ഒട്ടേറെ മലയാള ചിത്രങ്ങളില്‍ മികച്ച വേഷങ്ങളില്‍ തിളങ്ങിയ സെറീന വഹാബ് കമലാഹാസനൊപ്പം അഭിനയിച്ച മദനോത്സവം, പ്രതാപ് പോത്തനൊപ്പം അഭിനയിച്ച ചാമരം എന്നീ ചിത്രങ്ങള്‍ പ്രധാനപ്പെട്ടതാണ്. തിളങ്ങി നില്‍ക്കുന്ന കാലത്ത് സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത നടി കലണ്ടര്‍ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയലോകത്തേക്ക് തിരിച്ചെത്തുകയാണ്.

    പിന്നീട് ആദാമിന്റെ മകന്‍, നായിക എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച നടി ഇപ്പോള്‍ പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വാസ പൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലും പ്രധാന വേഷം അഭിനയിക്കുന്നുണ്ട്. ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷന്‍ മാത്യു, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജൂണ്‍ 23ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

     ഒളിപ്പോരിന് ശേഷം

    ഒളിപ്പോരിന് ശേഷം

    2013 ല്‍ പുറത്തിറങ്ങിയ ഒളിപ്പോര് എന്ന ചിത്രത്തിന് ശേഷം വീണ്ടും സെറീന വഹാബ് മലയാളത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് വിശ്വാസ പൂര്‍വ്വം മന്‍സൂര്‍. എവി ശശീധരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് സെറീന അവതരിപ്പിച്ചത്.

    സെറീന വഹാബിനെ കുറിച്ച്

    സെറീന വഹാബിനെ കുറിച്ച്

    മുന്‍ മോഡലായിരുന്ന സറീന വഹാബ് ചിതോചര്‍, ഗോപാലകൃഷ്ണ എന്നീ ചിത്രങ്ങളിലൂടെ നിരൂപക ശ്രദ്ധ നേടി. ഭരതന്റെ ചാമരം, മദനോത്സവം, പാളങ്ങള്‍, ആദാമിന്റെ മകന്‍ അബു തുടങ്ങിയവ മലയാളത്തിലെ പ്രധാന ചിത്രങ്ങളാണ്.

     സിനിമയിലേക്ക്

    സിനിമയിലേക്ക്

    ചലച്ചിത്ര നിര്‍മ്മാതാവ് രാജ് കപൂറിനൊപ്പമാണ് സെറീന സിനിമയില്‍ എത്തുന്നത്. 1976ല്‍ ബാസു ചാറ്റര്‍ജി സംവിധാനം ചെയ്ത ചിറ്റ് ചോര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.

    വിശ്വാസ പൂര്‍വ്വം മന്‍സൂര്‍

    വിശ്വാസ പൂര്‍വ്വം മന്‍സൂര്‍

    ഒരിടവേളയ്ക്ക് ശേഷം പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസപൂര്‍വം മന്‍സൂര്‍. സമകാലിക സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. നഗരത്തിലെ കലാപത്തില്‍ നിന്നും അമ്മയും മകളും മലബാറില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം.

    കഥാപാത്രങ്ങള്‍

    കഥാപാത്രങ്ങള്‍

    സെറീന വഹാബ്, ആശാ ശരത് എന്നിവര്‍ ചിത്രത്തിലെ നിര്‍ണായക കഥാപാത്രങ്ങളെ അവതരിക്കുന്നുണ്ട്. രഞ്ജി പണിക്കര്‍, സന്തോഷ് കീഴാറ്റൂര്‍, വികെ ശ്രീരാമന്‍, സുനില്‍ സുഖദ, ശിവാജ് ഗുരുവായൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    English summary
    PT Kunjamuhammad Viswasapoorvam Mansoor.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X