twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുലിമുരുകന്‍ വീണ്ടും തിയറ്ററുകളിലേക്ക്, ത്രിമാന രൂപത്തില്‍... തിയറ്ററുകളുടെ എണ്ണം ഞെട്ടിക്കും???

    പുലിമുരുകന്റെ ത്രിഡി പതിപ്പ് കേരളത്തിലെ തിയറ്ററുകളില്‍ റിലീസിനൊരുങ്ങുന്നു.

    By Karthi
    |

    മലയാള സിനിമയ്ക്ക് എക്കാലവും ബോക്‌സ് ഓഫീസുകളില്‍ പരിമിതികളുണ്ടായിരുന്നു. അതിന് പ്രധാന കാരണം മറ്റ് തെന്നിന്ത്യന്‍ സിനിമകളുടെ മാര്‍ക്കറ്റിനെ അപേക്ഷിച്ച് കേരളം ചെറുതാണെന്നതായിരുന്നു. നൂറ് കോടി എന്നത് ഒരു മലയാള സിനിമയ്ക്ക് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ മലയാളത്തിലെ ആ പരിമിതികളെ മറികടന്ന് 100, 150 കോടി ക്ലബ്ബുകളില്‍ ഇടം നേടിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകന്‍.

    Pulimurugan

    കേരളത്തില്‍ പ്രദര്‍ശനം അവസനിപ്പിച്ച ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. അതും ത്രീഡി രൂപത്തില്‍. രണ്ടാം വരവ് അത്ര നിസാരമാക്കുന്നില്ല പുലിമുരുകന്‍, 100 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴില്‍ മൊഴിമാറ്റിയ എത്തിയതും പുലിമുരുകന്റെ ത്രീഡി രൂപമായിരുന്നു. ജൂണ്‍ 16ന് 305 തിയറ്ററുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.

    പുലിമുരുകന്റെ ത്രിഡി പതിപ്പ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിരുന്നു. ഏപ്രില്‍ 12ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രദര്‍ശിപ്പിച്ച പുലിമുരുകന്‍ ത്രിഡി 20000ത്തോളം ആളുകളാണ് കണ്ടത്. ഹോളിവുഡ് ചിത്രം മെന്‍ ഇന്‍ ബ്ലാക്ക് 3യുടെ റെക്കോര്‍ഡാണ് പുലിമുരുകന്‍ മറികടന്നത്. 6,819 പേരായിരുന്നു ബര്‍ലിനില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കണ്ടത്. മലയാളത്തില്‍ വന്‍ കളക്ഷന്‍ നേടി റെക്കോര്‍ഡിട്ട പുലിമുരുകന്റെ രചന നിര്‍വഹിച്ചത് ഉദയകൃഷ്ണയായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളക് പാടമാണ് നിര്‍മിച്ചത്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

    English summary
    After shattering multiple records in Mollywood, Mohanlal’s Pulimurugan has now been released in Tamil. Now, the movie’s 3D version is also gearing up for release. Reportedly, the makers are trying to get over 100 screens for the 3D version in Kerala.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X