twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുലിമുരുകന്‍ ഇനിയും അമ്പരപ്പിക്കും അണിയറക്കഥകളുമായി!!! അറിയാ രഹസ്യങ്ങൾ പുറത്തേക്ക്!!!

    പുലിമുരുകന്‍ ബോക്‌സ് ഓഫീസിലൊരു ഗര്‍ജനം എന്ന പേരില്‍ ഇറങ്ങുന്ന പുസ്തകത്തിന്റെ രചന ടി അരുണ്‍കുമാറാണ്. ചിത്രവുമായി ബന്ധപ്പെട്ട അണിയറ പ്രവര്‍ത്തകരുടെ അനുഭവങ്ങളാണ് പുസ്തകത്തില്‍.

    By Jince K Benny
    |

    മലയാള സിനിമയില്‍ പുതിയ ചരിത്രമെഴുതിയ സിനിമയായിരുന്നു പുലിമുരുകന്‍. മലയാളത്തില്‍ നിന്നും ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ ചിത്രം, 150 ദിവസം കൊണ്ട് 150 കോടി എന്ന മികച്ച നേട്ടം. അങ്ങനെ നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സിനിമയുടെ തീയറ്റര്‍ അനുഭവം മാത്രമേ പ്രേക്ഷകന് ഇതുവരെ ലഭ്യമായിട്ടുള്ളു. ഒരു മലയാള സിനിമയക്ക് അടുത്ത കാലത്തെങ്ങും എത്തിപ്പിടിക്കാന്‍ കഴിയില്ല എന്ന കരുതിയ റെക്കോര്‍ഡിലേക്ക് മലയാളത്തെ കൈപിടിച്ച് ഉയര്‍ത്തിയ ചിത്രമായി പുലിമുരുകന്‍.

    പുലിമുരുകന്റെ അണിയറ വിശേഷങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്കാര്‍ക്കായി അണിയറ കഥകള്‍ പുസ്തക രൂപത്തില്‍ ഇറങ്ങുകയാണ്. 'പുലിമുരുകന്‍ ബോക്‌സ് ഓഫീസിലൊരു ഗര്‍ജ്ജനം' എന്ന പേരിലാണ് പുസ്തകം ഇറങ്ങുന്നത്. മാധ്യമ പ്രവര്‍ത്തകനായ ടി അരുണ്‍കുമാറാണ് പുസ്തകത്തിന്റെ രചന നിര്‍വഹിക്കുന്നത്. പുസ്തകം പുറത്തിറങ്ങുന്ന കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം പങ്കുവച്ചത്.

    അണിയറ കഥകള്‍

    ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച പുലിമുരുകനേക്കുറിച്ച് മനോഹരമായ കഥകള്‍ പറയാനുണ്ട്. ഇതുവരെ പറയാത്ത ബുദ്ധിമുട്ടുകളുടേയും സര്‍ഗാത്മകഥയുടേയും കഥ. തങ്ങളുടെ എല്ലാ കഥകളുമായി ഒരു പുസ്തകം വരുന്നുവെന്നാണ് പുതിയ പുസ്തകത്തേക്കുറിച്ച് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്. ഒരുപാട് കാര്യങ്ങളാല്‍ വളരെ സ്‌പെഷ്യലാണ് പുലിമുരുകന്‍. പുലിമുരുകന് പിന്നിലെ എല്ലാ ശ്രമങ്ങളും ഉള്‍കൊള്ളിച്ചായിരിക്കും പുസ്തകമെത്തുകയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

    സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി

    സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പുസ്തകമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. സിനിമയെ സ്‌നേഹിക്കുന്നവര്‍, സിനിമ വിദ്യാര്‍ത്ഥികള്‍, സിനിമ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന ഒന്നായിരിക്കും പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. ആക്ഷന്‍ രംഗങ്ങളും വിഷ്വല്‍ ഇഫക്ട്‌സും എല്ലാം ഉള്‍പ്പെടുത്തി പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയ ചിത്രമായിരുന്നു പുലിമുരുകന്‍.

    അനുഭവ കഥ

    നൂറ് കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാള സിനിമയുടെ വിജയ കഥയാണ് പുസ്തകം പറയുന്നത്. സംവിധായകന്‍ വൈശാഖ്, ടോമിച്ചന്‍ മുളകുപാടം, മോഹന്‍ലാല്‍, തിരക്കഥാകൃത്ത് ഉദയകൃഷ്ണ, ഗോപി സുന്ദര്‍, ക്യാമറാമാന്‍ ഷാജികുമാര്‍, ആക്ഷന്‍ രംഗമൊരുക്കിയ പീറ്റര്‍ ഹെയ്ന്‍, ബി സനത്, മുരളി, പിഎന്‍ സതീഷ് എന്നിവരാണ് പുലിമുരുകന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ടി അരുണ്‍കുമാറാണ് ഈ അനുഭവങ്ങളെ പകര്‍ത്തിയെടുത്ത് പുസ്തക രൂപത്തിലാക്കുന്നത്.

    ഗര്‍ജിക്കുന്ന പുലിമുരുകന്‍

    അക്ഷരാര്‍ത്ഥത്തില്‍ ബോക്‌സ് ഓഫീസിലെ ഗര്‍ജനമായിരുന്നു പുലി മുരുകന്‍. വൈശാഖാണ് മോഹന്‍ലാലിനെ നായകനാക്കി പുലിമുരുകന്‍ ഒരുക്കിയത്. കസിന്‍സിന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഉദയകൃഷ്ണയാണ്. വൈശാഖിന്റെ ആദ്യ സിനിമയായ പുലിമുരുകന്റെ നിര്‍മാതാവായ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിച്ചത്. പീറ്റര്‍ ഹെയ്ന്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ണങ്ങളില്‍ ഒന്ന്.

    രണ്ടാം ഭാഗം വരുന്നു

    ചിത്രം ഹിറ്റായതിന് പിന്നാലെ പുലിമുരുകന് രണ്ടാം ഭാഗം വരുന്നു എന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഉദയകൃഷ്ണയുടെ രചനയില്‍ വൈശാഖ് തന്നെയാണ് ചിത്രമൊരുക്കുന്നത് എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും അണയറ പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചിട്ടില്ല. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് ഒരുക്കുന്ന അടുത്ത ചിത്രത്തിലെ നായകന്‍ മമ്മുട്ടിയാണ്. രാജ 2 എന്നാണ് ചിത്രത്തിന്റെ പേര്.

    മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

    English summary
    The team will be soon releasing a book titled ‘Pulimurugan - Box officeil Oru Garjanam’. Penned by renowned media person T Arunkumar, the book is said to be useful for all film lovers, film students and filmmakers.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X