twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹൗസ് ഫുള്‍ ആയി ഓടിയ പുലിമുരുകന് ആളില്ല; അപ്പോള്‍ 150 കോടി എന്ന സ്വപ്‌നം......?

    By Rohini
    |

    1000, 500 നോട്ടുകള്‍ അസാധുവാക്കിയതോടെ സാധാരണക്കാരായ ജനങ്ങള്‍ വലയുകയാണ്. ബാങ്കിലും എടിഎമ്മിലും ക്യൂ നിന്ന് വലയുന്ന ജനങ്ങള്‍ക്കെവിടെയാണ് സിനിമാ ടിക്കറ്റ് എടുക്കാനും സിനിമ കാണാനും നേരം. ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും പണിമില്ലാത്ത അവസ്ഥയില്‍ സിനിമ കാണാന്‍ ആരെങ്കിലും പോകുമോ.

    എന്റെ സിനിമയോട് കാണിച്ചത് വേദനിപ്പിക്കുന്നു,എല്ലാവര്‍ക്കും പുലിമുരുകന്‍ മതിയെന്ന് ശ്രീകുമാരന്‍ തമ്പി

    പ്രധാനമന്ത്രി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിച്ചതോടെ ഹൗസ് ഫുള്‍ ആയി ഓടിക്കൊണ്ടിരുന്ന പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് വന്‍ തിരിച്ചടിയായി. 30 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രം വൈകാതെ 150 കോടി നേടും എന്ന് കാത്തിരിയ്ക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

    വന്‍ ഇടിവ്

    വന്‍ ഇടിവ്

    1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിന് തൊട്ടുതലേദിവസം വരെ പുലിമുരുകന് കേരളത്തിലെമ്പാടും ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അപ്രതീക്ഷിത പ്രഖ്യാപനത്തോടെ തീയേറ്ററിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ ഭീമമായ ഇടിവുണ്ടായി. 60-70 ശതമാനം കുറവാണ് പ്രേക്ഷകരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.

    ഇനി 150 കോടി.. ?

    ഇനി 150 കോടി.. ?

    100 കോടിക്ക് ശേഷവും ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ തുടര്‍ന്നിരുന്നതിനാല്‍ ചിത്രം 150 കോടിയിലേക്ക് പോലും അന്തിമകളക്ഷനില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകളെല്ലാം ഇപ്പോള്‍ കൈയാലപ്പുറത്താണ്. 150 കോടി എന്ന സ്വപ്‌നം പുലിമുരുകന് ഇനി സാധ്യമാവുമെന്ന് തോന്നുന്നില്ലെന്ന് പറയുന്നു തീയേറ്റര്‍ ഉടമയും ഫിലിം എക്‌സിബിറ്റേഴ്‌സ് പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍.

    ബി ഉണ്ണികൃഷ്ണന്‍ പറയുന്നു

    ബി ഉണ്ണികൃഷ്ണന്‍ പറയുന്നു

    എന്നാല്‍ ഒരാഴ്ചയ്ക്കകം പ്രതിസന്ധി പരിഹരിക്കപ്പെട്ടാല്‍ ജനം തീയേറ്ററിലേക്ക് വീണ്ടും എത്തിയേക്കുമെന്ന് പ്രതീക്ഷ പുലര്‍ത്തുന്നു സംവിധായകനും തീയേറ്റര്‍ ഉടമയും ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനുമായ ബി. ഉണ്ണികൃഷ്ണന്‍.

    ലിബേര്‍ട്ടി ബഷീര്‍ പറയുന്നു

    ലിബേര്‍ട്ടി ബഷീര്‍ പറയുന്നു

    എടിഎമ്മില്‍ വൈകാതെ പണമെത്തിയാലേ കാര്യങ്ങള്‍ മുന്നോട്ട് പോകൂ. 100 കോടി പിന്നിട്ട ഒരു ചിത്രം ഹൗസ്ഫുള്‍ ഷോകളോടെ തീയേറ്ററുകളില്‍ തുടരുമ്പോള്‍ അത് 150 കോടി പിടിക്കുമെന്നായിരുന്നു ഞങ്ങളുടെയൊക്കെ പ്രതീക്ഷ. പക്ഷേ ഇപ്പോഴത്തെ ഈ പ്രതിസന്ധി വന്നതോടെ അതുണ്ടാവില്ല. പുലിമുരുകന്‍ 150 കോടി നേടില്ല.

     മറ്റൊരു പ്രശ്‌നം

    മറ്റൊരു പ്രശ്‌നം

    1000, 500 നോട്ടുകള്‍ പിന്‍വലിച്ചത് കൂടാതെ പുലിമുരുകന്റെ കളക്ഷനെ ബാധിക്കുന്ന മറ്റൊരു വിഷയം കൂടിയുണ്ട് എന്ന് ബഷീര്‍ പറയുന്നു. അത് പൈറസിയാണ്. പടം ഒരിക്കല്‍ കണ്ട് വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നവര്‍ തീയേറ്ററിലേക്ക് വരുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട് പുലിമുരുകന്റെ വ്യാജന്‍. മറ്റ് തീയേറ്റര്‍ ഉടമകളുടെ അടുത്തുനിന്ന് ലഭിക്കുന്നതും ഇത്തരത്തിലുള്ള പ്രതികരണമാണ്. കേരളം മുഴുവന്‍ ഇതുതന്നെയാണ് സ്ഥിതി.

    English summary
    Pulimurugan box office collection hit hard after ban on Rs 500, Rs 1,000 notes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X