twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ പുലികളെ പിടിക്കാന്‍ തുടങ്ങി

    By Nirmal Balakrishnan
    |

    കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുമ്പോള്‍ പാവപ്പെട്ട ഗ്രാമവാസികള്‍ക്ക് ആശ്രയം മുരുകനാണ്. പുലിയടക്കമുള്ള മൃഗങ്ങളെ ധൈര്യമായി നേരിട്ട മുരുകനെ നാട്ടുകാര്‍ സ്‌നേഹപൂര്‍വം പുലിമുരുകന്‍ എന്നു വിളിച്ചു. അതിസാഹസികതയുടെ പര്യായമായ മുരുകന്റെ ജീവിതത്തിന്റെ ചിത്രീകരണം തുടങ്ങി. അതെ, വൈശാഖ് മോഹന്‍ലാലിനെ ആദ്യമായി നായകനാക്കി ഒരുക്കുന്ന പുലിമുരുകന്റെ ചിത്രീകരണം വിയറ്റ്‌നാമിലാണു നടക്കുന്നത്.

    വിയറ്റ്‌നാമിലെ ഹാനോയ് നഗരത്തില്‍ വച്ച് ലാലും പുലികളുമായുള്ള ചിത്രീകരണം നടക്കുകയാണ്. ഇന്ത്യയിലെ പ്രശസ്ത സംഘടന സംവിധായകന്‍ പീറ്റര്‍ ഹെയ്‌നിന്റെ നേതൃത്വത്തിലാണ് ചിത്രീകരണം നടക്കുന്നത്. ബാഹുബലി എന്ന 200 കോടി രൂപ മുതല്‍മുടക്കിയുള്ള സിനിമയാണ് പീറ്റര്‍ അവസാനമായി ചെയ്തത്. മലയാളത്തില്‍ ആദ്യമായിട്ടാണ് അദ്ദേഹമെത്തുന്നത്.

    mohanlal

    മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ നിര്‍മിക്കുന്ന പുലിമുരുകന്‍ മലയാളം കണ്ടതില്‍ വച്ചേറ്റവും സാഹസിക രംഗങ്ങളുള്ള സിനിമയായിരിക്കും. കസിന്‍സിനു ശേഷം വൈശാഖ് ഒരുക്കുന്ന സിനിമയ്ക്ക് ഉദയ്കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്. സിബി കെ.തോമസുമായി വേര്‍പിരിഞ്ഞശേഷം ആദ്യമായി അദ്ദേഹം ഒരുക്കുന്ന തിരക്കഥയാണിത്.

    ഹാനോയിയിലെ വനത്തിനുള്ളില്‍ വച്ചാണ് ചിത്രീകരണം നടക്കുന്നത്. ഹോളിവുഡിലെ സിനിമകളില്‍ കാട്ടിലെ രംഗങ്ങള്‍ ചിത്രീകരിക്കാറുള്ളത് ഇവിടെയാണ്. അവിടെ വച്ചാണ് ലാലും പുലികളുമായുള്ള സംഘട്ടനം നടക്കുന്നത്.

    ലാല്‍ (സിദ്ദീഖ്) ആണ് മറ്റൊരു പ്രധാന നടന്‍. ഷാജിയാണ് കാമറ ചലിപ്പിക്കുന്നത്.

    ലോഹം, കനല്‍ എന്നീ സിനിമകള്‍ക്കു ശേഷം റിലീസ് ചെയ്യുന്ന ലാലിന്റെ പുലിമുരുകനില്‍ ഇപ്പോഴേ പ്രേക്ഷകര്‍ക്കു പ്രതീക്ഷയേറികഴിഞ്ഞു. മമ്മൂട്ടിയെ വച്ച് പോക്കിരിരാജയൊരുക്കിയ വൈശാഖ് ലാലിനെ ആദ്യമായി നായകനാക്കുമ്പോള്‍ അതുക്കും മുകളിലാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

    English summary
    The mega project 'Pulimurugan' is all set to start rolling. The big budget film will start its shoot from mid-June in Vietnam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X