»   » ആ റെക്കോര്‍ഡും സ്വന്തമാക്കി, പുലിമുരുകന്‍ നൂറു കോടിയിലേക്ക്!

ആ റെക്കോര്‍ഡും സ്വന്തമാക്കി, പുലിമുരുകന്‍ നൂറു കോടിയിലേക്ക്!

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. കളക്ഷനില്‍ മുമ്പില്‍ നിന്ന ദൃശ്യത്തിന്റെ മലയാള സിനിമയിലെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു പുലിമുരുകന്റെ മുന്നേറ്റം.

Written by: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. കളക്ഷനില്‍ മുമ്പില്‍ നിന്ന ദൃശ്യത്തിന്റെ മലയാള സിനിമയിലെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു പുലിമുരുകന്റെ മുന്നേറ്റം.

ഒക്ടോബര്‍ ഏഴ് റിലീസ് ചെയ്ത ചിത്രം 100 കോടി ബോക്‌സോഫീസ് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ റിപ്പോര്‍ട്ടാണിത്. റിലീസ് ചെയ്ത് 30 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പുലിമുരുകന്റെ ഈ നേട്ടം. കളക്ഷന്‍ റിപ്പോര്‍ട്ടിലൂടെ തുടര്‍ന്ന് വായിക്കൂ..


കേരള കളക്ഷന്‍

60 കോടിയാണ് പുലിമുരുകന്റെ ബോക്‌സോഫീസ് കളക്ഷന്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു ദിവസം 470 ഷോകളായിരുന്നു പുലിമുരുകന്.


ഇന്ത്യയിലെ കളക്ഷന്‍

ഇന്ത്യയില്‍ നിന്ന് മൊത്തമായി 77 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. ചെന്നൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.


യുഎഇ കളക്ഷന്‍

9.82 കോടിയാണ് ചിത്രത്തിന് യുഎഇ ബോക്‌സോഫീസില്‍ ലഭിച്ചത്. അന്യഭാഷാ ചിത്രങ്ങളായ കബാലിയുടെയും സുല്‍ത്താന്റെയും റെക്കോര്‍ഡാണ് പുലിമുരുകന്‍ തകര്‍ത്തത്.


മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്

ബഹറിനില്‍ നിന്ന് 1.09 കോടിയും കുവൈറ്റില്‍ 91.45 ലക്ഷവും ഖത്തറില്‍ നിന്ന് 1.13 കോടിയും ഒമാനില്‍ നിന്ന് 86.10 ലക്ഷവുമാണ് പുലിമുരുകന്‍ നേടിയത്.


യുഎഇ-മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്

യുഎയില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഏറ്റവും 13.83 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.


യുഎസില്‍ നിന്ന്

യുഎസില്‍ നിന്ന് ചിത്രം ഒരു കോടി രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.


സാറ്റ് ലൈറ്റ്, ഓഡിയോ റൈറ്റ്‌സ്

സാറ്റ് ലൈറ്റ്, ഒാഡിയോ, വിതരണാവകാശത്തിലൂടെ 15 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


മൊത്തം കളക്ഷന്‍

റിലീസ് ചെയ്ത് 35 ദിവസംകൊണ്ട് ചിത്രം 105 കോടി നേടി.



പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Pulimurugan Worldwide Box Office: Enters 100-Crore Club!
Please Wait while comments are loading...

Malayalam Photos

Go to : More Photos