twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുലിമുരുകന്റെ വ്യാജന്‍ പ്രചരിപ്പിച്ച അഞ്ചു പേര്‍ പിടിയില്‍

    മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന്റെ വ്യാജന്‍ പ്രചരിപ്പിച്ച അഞ്ചു പേര്‍ അറസ്റ്റില്‍.

    By Pratheeksha
    |

    മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന്റെ വ്യാജന്‍ പ്രചരിപ്പിച്ച അഞ്ചു പേര്‍ അറസ്റ്റില്‍. കേരളത്തില്‍ നിന്നും ചെന്നൈയിലെത്തുന്ന ട്രെയിനുകളില്‍ പുലിമുരുകന്റെ വ്യാജ സിഡി വില്‍പ്പന നടത്തിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    40 മുതല്‍ 50 രൂപവരെ ഈടാക്കിയാണ് ഇവര്‍ സിഡി വില്‍പ്പന നടത്തിയിരുന്നത്. ചിത്രം എവിടെ നിന്നാണ് ഇന്റര്‍നെറ്റിലെത്തിച്ചതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ദുബായിലും ശ്രീലങ്കയിലും റജിസ്ട്രര്‍ ചെയ്ത സൈറ്റുകളിലായിരുന്നു ചിത്രം ആദ്യം അപ്ലോഡ് ചെയ്തിരുന്നത്.

    puli-murugan
    ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പരാതി നല്‍കിയതിനെ തുടര്‍ന്ന് ചിത്രം വിവിധ സൈറ്റുകളില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു. ആന്റി പൈറസി സെല്ലിന്റെ സഹായത്തോടെയാണ് വ്യജന്‍ പ്രചരിപ്പിച്ചവരെ അറസ്റ്റു ചെയ്തത്. മലയാളത്തില്‍ നൂറുകോടി കളക്ഷന്‍ നേടിയ ആദ്യത്തെ ചിത്രമാണ് പുലിമുരുകന്‍ .

    English summary
    five people arrested when the selling pirated cd of mohanlal film pulimurukan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X