twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാധിക ആപ്തേ നഗ്നയാകുന്നു, സെക്‌സിനെ കുറിച്ച് സംസാരിക്കുന്നത് തെറ്റല്ലെന്ന് നടി

    By Aswathi
    |

    അടുത്തിടെയാണ് തെന്നിന്ത്യന്‍ നടി രാധിക ആപ്‌തേയുടെ നഗ്ന ചിത്രം നെറ്റില്‍ പ്രചരിച്ചെന്ന വാര്‍ത്ത പരന്നത്. എന്നാല്‍ അത് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണെന്നും തന്റേതല്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

    ഇങ്ങനെയൊക്കെയാണ് സംഭവമെങ്കില്‍ ആ ഫോട്ടോ രാധികയുടേത് തന്നെയാകാനാണ് സാധ്യത. എന്താണെന്നല്ലേ, രാധിക ആപ്‌തേ ഒരു ഇംഗ്ലീഷ് ചിത്രത്തിന് വേണ്ടി നഗ്നയായി അഭിനയിക്കാന്‍ പോകുന്നു എന്ന്. വാര്‍ത്ത ഏതാണ്ട് നടി സ്ഥിരീകരിച്ച മട്ടാണ്. തുടര്‍ന്ന് വായിക്കൂ...

    ഹോളിവുഡ് ചിത്രത്തിന് വേണ്ടി

    രാധിക ആപ്‌തേ നഗ്നയായി അഭിനയിക്കുന്നു?!

    പുതിയ ഹോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് രാധിക നഗ്നയായി അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളോട് അറിവായിട്ടില്ല.

    വര്‍ത്ത സത്യമോ?

    രാധിക ആപ്‌തേ നഗ്നയായി അഭിനയിക്കുന്നു?!

    വാര്‍ത്ത നടി ഏതാണ്ട് സമ്മതിച്ചതായിട്ടാണ് വിവരം ലഭിയ്ക്കുന്നത്. സിനിമയില്‍ രാധിക നഗ്നയായി പ്രത്യക്ഷപ്പെടുന്ന ഒരു രംഗമുണ്ടത്രെ.

    രാധിക പറഞ്ഞോ?

    രാധിക ആപ്‌തേ നഗ്നയായി അഭിനയിക്കുന്നു?!

    നന്നായി ചിത്രീകരിക്കുന്നു എന്നുണ്ടെങ്കില്‍ ഇത്തരം രംഗങ്ങള്‍ തനിക്ക് പ്രശ്‌നമില്ലെന്ന് താരം പറഞ്ഞതായിട്ടാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    ഇന്ത്യയില്‍ റിലീസ് ചെയ്യില്ല

    രാധിക ആപ്‌തേ നഗ്നയായി അഭിനയിക്കുന്നു?!

    വാര്‍ത്ത താന്‍ നിഷേധിക്കുന്നില്ല. സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്നെങ്കില്‍ താന്‍ അക്കാര്യം നിഷേധിക്കില്ല. ഇനി ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്താല്‍ തന്നെ ഈ രംഗം ഒഴിവാക്കിയാകും റിലീസ് ചെയ്യുക എന്നാണ് വിചാരിക്കുന്നതെന്നും താരം പറയുന്നു.

    സെക്‌സിനെ കുറിച്ചുള്ള കാഴ്ചപ്പാട്

    രാധിക ആപ്‌തേ നഗ്നയായി അഭിനയിക്കുന്നു?!

    സെക്‌സിനെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടും നടി വ്യക്തമാക്കി. ലൈംഗിക സ്വാതന്ത്ര്യം എന്നത് നമ്മുടെ നാട്ടില്‍ വിലക്കപ്പെട്ട ഒന്നാണ്. എന്നാല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതോ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതോ തെറ്റല്ല.

    വഞ്ചിക്കാന്‍ പാടില്ല

    രാധിക ആപ്‌തേ നഗ്നയായി അഭിനയിക്കുന്നു?!

    സെക്‌സിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ ഏറെ സുതാര്യമാകണം. ചെയ്യാനും ചെയ്യാതിരിക്കാനും ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പരസ്പരം വഞ്ചിക്കാന്‍ പാടില്ലെന്നും താരം പറഞ്ഞു.

    മലയാളികള്‍ക്ക് പരിചിത

    രാധിക ആപ്‌തേ നഗ്നയായി അഭിനയിക്കുന്നു?!

    ഫഹദ് ഫാസില്‍ നായകനായി എത്തിയ ഹരം എന്ന ചിത്രത്തിലൂടെ രാധിക ആപ്തയെ മലയാളികള്‍ക്ക് പരിചയാണ്. എന്നാല്‍ ഹരത്തിന് കേരളത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ല.

    എല്ലാ ഭാഷകളിലും

    രാധിക ആപ്‌തേ നഗ്നയായി അഭിനയിക്കുന്നു?!

    ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, എന്നിങ്ങനെ എല്ലാ ഭാഷകളിലും രാധിക ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഈ ചിത്രത്തിലൂടെ ഇംഗ്ലീഷിലേക്കും ചുവടു മാറ്റുകയാണ്.

    English summary
    Radhika Apte (Legend fame) doesn’t hesitate to go to any extent to do justice to the character she has been playing. She now goes nude for a Hollywood Film!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X