twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രവി പുത്തൂരാനെ പോലെ അയാന്‍ വരുമ്പോള്‍

    By Aswathi
    |

    സേതു രാമയ്യരുടെ സ്ഥാനത്ത് മമ്മൂട്ടിയെ അല്ലാതെ മറ്റൊരു നടനെ സങ്കല്‍പിക്കാന്‍ പോലും കഴിയില്ല, അതുപോലെ മലയാളത്തില്‍ ഒരേ ഒരു നീല കണ്ഠന്‍ മാത്രമേയുള്ളൂ. അത് മോഹന്‍ലാലാണ്. എഴുത്തുകാരന്റെ ആത്മസംഘര്‍ഷവും സംവിധായകന്റെ ദൃശ്യകലാവിരുന്നും നെഞ്ചിലേറ്റിയ നടന്മാരില്‍ ചിലര്‍ ചില അനശ്വര കഥാപാത്രങ്ങളെ ഇതുപോലെ സൃഷ്ടിയ്ക്കും. അടൂരിന്റെ കൊടിയേറ്റത്തിലേക്ക് ഗോപയെയും അപരനില്‍ ജയറാമിനെയും തീരുമാനിക്കുമ്പോള്‍ അവരുടെ ഉള്‍ക്കാഴ്ച അത്ര ശക്തമായിരിക്കണം.

    അങ്ങനെ തന്നയാണ് പത്മരാജന്റെ കൂടെവിടെയില്‍ രവി പുത്തൂരാനും. കണ്ണില്‍ കുട്ടിത്തത്തിന്റെ പൂത്തിരിയും നെഞ്ചില്‍ സ്‌നേഹം കൊതിയ്ക്കുന്ന വിതുമ്പലും കൊണ്ട് റഹ്മാന്‍ ആ കഥാപാത്രത്തെ അനശ്വരമാക്കി. അതിലൂടെയാണ് ആദ്യത്തെ സംസ്ഥാന പുരസ്‌കാരം നടനെ തേടിയെത്തിയത്.

    rahman

    റഹ്മാന്‍ അവതരിപ്പിച്ച ചിലമ്പിലെ പരമുവിന്റെ ചമയങ്ങളും ഭാവങ്ങളുമൊക്കെ ഒരു വലിയ തലമുറയിലെ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. ഇത്തിരിപ്പൂവെ ചുവന്ന പൂവെയില്‍ ഉണ്ണിയെ അമ്മ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ഒരു മലയാളി സമൂഹം തന്നെയാണ് ഒപ്പം കാത്തിരുന്നത്. എംടിയുടെ തൂലികയില്‍ പിറന്ന ഉയരങ്ങളിലെ ചന്ദ്രന്‍, ക്ലൈമാക്‌സില്‍ നായകനോടൊപ്പമുള്ള സംഭാഷണങ്ങളും ഭാവങ്ങളുമൊക്കെ എംടിയുടെ വാക്കുകളെ പോലെ തീക്ഷണമായിരുന്നു.

    എടിയുടെ അടിയൊഴുക്കുകളിലെ കഥാപാത്രവും റഹ്മാന്‍ അനശ്വരമാക്കി. കണാമറയത്ത്, വാര്‍ത്ത, ഗായത്രി ദേവി എന്റെ അമ്മ, സുനില്‍ വയസ്സ് 20, കരിയില കാറ്റ് പോലെ, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, തുടങ്ങിയ ചിത്രങ്ങളില്‍ മലയാളത്തിലും, പിന്നീട് പുതു അര്‍ത്ഥങ്കള്‍, നിലവേ മലരേ, കല്‍ക്കി, വസന്ത രാഗം, പുരിയാത പുതിര്‍, സംഗമം, എന്നീ ചിത്രങ്ങളിലൂടെ തമിഴിലും റഹ്മാന്‍ അനശ്വരമാക്കിയ എത്രയോ കഥാപാത്രങ്ങള്‍.

    ഒരു കൗമാരക്കാലത്തിന്റെ ഓര്‍മകളാണ് അന്നത്തെ റഹ്മാന്‍ കഥാപാത്രങ്ങള്‍. വേണ്ടതും വേണ്ടാത്തതുമായ സിനിമകളുടെ കുത്തൊഴുക്കില്‍ മനസ്സില്‍ നിന്നും മാഞ്ഞുപോയ എത്രയോ സിനിമകള്‍. പക്ഷെ അവിടെയൊക്കെ റഹ്മാന്റെ കഥാപാത്രങ്ങള്‍ എവര്‍ഗ്രീനായി നില്‍ക്കുന്നു. ഈ മാറിയ കാലത്ത് റഹ്മാന്‍ എന്ന നടന്റെ കഴിവ് വേണ്ട വിധം ഉപയോഗിക്കാന്‍ പല സംവിധായകര്‍ക്കും കഴിഞ്ഞില്ല. ഇന്നും റഹ്മാന് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കും എന്നതിന് തെളിവാണ് ട്രാഫിക്കിലെ സിദ്ദാര്‍ത്ഥ്.

    അത്തരമൊരു എവര്‍ഗ്രീന്‍ കഥാപാത്രത്തെ ലാവണ്ടര്‍ എന്ന പുതിയ ചിത്രത്തിലൂടെ റഹ്മാന് നല്‍കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് നല്ല സിനിമകളെ പ്രണയിക്കുന്ന സിനിമാ പ്രേമികള്‍. രവി പുത്തൂരാനെ പോലെ ഒരു കരുത്തുറ്റ കഥാപാത്രമായിരിക്കും ലാവണ്ടിറിലെ അയാന്‍.

    <strong>രാജ്യത്തിന്റെ വിലക്ക് അവഗണിച്ച് എല്‍ഹാം എന്ന ഇറാനിയന്‍ നടി മലയാള സിനിമയില്‍</strong>രാജ്യത്തിന്റെ വിലക്ക് അവഗണിച്ച് എല്‍ഹാം എന്ന ഇറാനിയന്‍ നടി മലയാള സിനിമയില്‍

    English summary
    Rahuman as Ayan in Lavender
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X