twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രിക്കറ്റ് മാത്രമല്ല രാജീവിന് ഫുട്‌ബോളും വഴങ്ങും

    By Lakshmi
    |

    മോഡലും നടനുമായ രാജീവ് പിള്ള തിളങ്ങിയിട്ടുള്ളത് സിനിമയിലേക്കാളേറെ കളിക്കളത്തിലാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ടീമില്‍ മലയാളം ടീമിന്റെ സ്റ്റാര്‍ പെര്‍ഫോര്‍മറാണ് രാജീവ് പിള്ള. പതിമൂന്നോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രാജീവ് പിള്ള വെറുമൊരു ക്രിക്കറ്റ് കളിക്കാരന്‍ മാത്രമല്ല താനെന്നാണ് പറയുന്നത്.

    കോളെജ് വിദ്യാഭ്യാസകാലത്ത് താന്‍ ഫുട്‌ബോളും നന്നായി കളിച്ചിരുന്നുവെന്നാണ് രാജീവ് പറയുന്നത്. അന്നെല്ലാം മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ടീമുകള്‍ രാജീവിനെ വിളിച്ചുകൊണ്ടുപോയി അവര്‍ക്കുവേണ്ടി മറ്റ് കള്ളപ്പേരുകളില്‍ കളിപ്പിച്ചുന്നുവത്രേ. അതായത് രാജീവിന്റെ കഴിവ് ക്രിക്കറ്റ് ഒന്നില്‍ മാത്രം ഒതുങ്ങുന്നില്ല, കക്ഷി നല്ലൊരു കാല്‍പ്പന്തുകളിക്കാരന്‍ കൂടിയാണ് എന്ന്.

    അടുത്തിടെ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റായി മാറിയ 1983 എന്ന ക്രിക്കറ്റ് പ്രമേയമാക്കിയെത്തിയ ചിത്രത്തില്‍ രാജീവ് അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമേ തമിഴിലും അഭിനയിച്ചിട്ടുള്ള രാജീവ് ഇപ്പോള്‍ ഹിന്ദിയിലും ഒരു ചിത്രം ചെയ്യുന്നുണ്ട്.

    രാജീവ് ഗോവിന്ദ പിള്ള

    ക്രിക്കറ്റ് മാത്രമല്ല രാജീവിന് ഫുട്‌ബോളും വഴങ്ങും

    രാജീവിന്റെ മുഴുവന്‍ പേര് രാജീവ് ഗോവിന്ദ പിള്ള എന്നാണ്. തിരുവല്ലയിലെ വള്ളംകുളത്താന്‍ മുപ്പത്തിരണ്ടുകാരനായ രാജീവ് ജനിച്ചത്.

    പല്ലുഡോക്ടര്‍

    ക്രിക്കറ്റ് മാത്രമല്ല രാജീവിന് ഫുട്‌ബോളും വഴങ്ങും

    ജോലികൊണ്ട് രാജീവ് ഒരു ദന്തഡോക്ടറാണ്. പക്ഷേ ആ ജോലി രാജീവ് അധികം ചെയ്യുന്നില്ലെന്ന് മാത്രം. അഭിനയത്തിലും ക്രിക്കറ്റിലും മോഡലിങ്ങിലുമാണ് രാജീവിന്റെ പാഷന്‍.

    മോഡലിങ്ങില്‍

    ക്രിക്കറ്റ് മാത്രമല്ല രാജീവിന് ഫുട്‌ബോളും വഴങ്ങും

    മോഡലിങ് രാജീവിന്റെ ഇഷ്ടമേഖലയാണ്. മുഖസൗന്ദര്യവും ശരീരസൗന്ദര്യവും ഒത്തിണങ്ങിയ രാജീവ് ലാക്‌മെ ഫാഷന്‍ വീക്ക്, വില്‍സ് ലൈഫ്‌സ്റ്റൈല്‍ ഫാഷന്‍ വീക്ക് എന്നീ ഫാഷന്‍ ഷോകളിലെ നിത്യ സാന്നിധ്യമാണ്. കൂടാതെ ടോമി ഹില്‍ഫിഗര്‍ ബ്രാന്റിനുവേണ്ടിയും ഡിസൈനര്‍മാരായ രോഹിത് ബാല്‍, റോക്കി എസ്, വരുള്‍ ഭാല്‍, അര്‍ജുന്‍ ഖന്ന, തരുണ്‍ തഹിലിയാനി എന്നിവര്‍ക്കെല്ലാം വേണ്ടി രാജീവ് റാംപിലെത്താറുണ്ട്.

    ക്രിക്കറ്റില്‍

    ക്രിക്കറ്റ് മാത്രമല്ല രാജീവിന് ഫുട്‌ബോളും വഴങ്ങും

    സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് വേണ്ടി 2012ലും 13ലും രാജീവ് കളിച്ചിട്ടുണ്ട്. രണ്ട് സീസണിലും രാജീവ് മികച്ച സ്‌കോര്‍ നേടുകയും ചെയ്തിട്ടുണ്ട്.

    സിറ്റി ഓഫ് ഗോഡിലൂടെ സിനിമയില്‍

    ക്രിക്കറ്റ് മാത്രമല്ല രാജീവിന് ഫുട്‌ബോളും വഴങ്ങും

    2011ല്‍ പുറത്തിറങ്ങിയ മലയാളചിത്രം സിറ്റി ഓഫ് ഗോഡില്‍ അഭിനയിച്ചുകൊണ്ടാണ് രാജീവ് പിള്ള സിനിമയിലേയ്ക്ക് വരുന്നത്. ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ഈ ചിത്രത്തില്‍ സോണി വടയാട്ടില്‍ എന്നായിരുന്നു ചിത്രത്തില്‍ രാജീവിന്റെ കഥാപാത്രത്തിന്റെ പേര്.

    മമ്മൂട്ടിയ്‌ക്കൊപ്പം

    ക്രിക്കറ്റ് മാത്രമല്ല രാജീവിന് ഫുട്‌ബോളും വഴങ്ങും

    മമ്മൂട്ടി നായനകായി എത്തിയ ബോംബെ മാര്‍ച്ച് 12 ആയിരുന്നു രാജീവിന്റെ രണ്ടാമത്തെ ചിത്രം. ചിത്രത്തില്‍ രാജീവിന് അതിഥി വേഷമായിരുന്നു.

    മോഹന്‍ലാലിനൊപ്പം

    ക്രിക്കറ്റ് മാത്രമല്ല രാജീവിന് ഫുട്‌ബോളും വഴങ്ങും

    മോഹന്‍ലാല്‍ നായകനായി എത്തിയ കര്‍മ്മയോദ്ധ എന്ന ചിത്രത്തിലും രാജീവിന് അവസരം ലഭിച്ചു. അസിപി കെ ടോണി എന്ന കഥാപാത്രത്തെയാണ് കര്‍മ്മയോദ്ധയില്‍ രാജീവ് അവതരിപ്പിച്ചത്.

    തമിഴില്‍

    ക്രിക്കറ്റ് മാത്രമല്ല രാജീവിന് ഫുട്‌ബോളും വഴങ്ങും

    ഇളദളപതി വിജയ് നായകനായി എത്തിയ തലൈവ എന്ന ചിത്രത്തിലാണ് രാജീവ് ആദ്യമായി തമിഴകത്ത് അഭിനയിച്ചത്. രാജുവെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

    ഹിന്ദിയില്‍

    ക്രിക്കറ്റ് മാത്രമല്ല രാജീവിന് ഫുട്‌ബോളും വഴങ്ങും

    2012ലായിരുന്നു രാജീവിന്റെ ബോളിവുഡ് അരങ്ങേറ്റം. കമാല്‍ ധമാല്‍ മലമാല്‍ എന്ന ചിത്രത്തിലാണ് രാജീവ് ആദ്യമായി അഭിനയിച്ചത്. ചെറിയവേഷമായിരുന്നു ഇത്.

    പുതിയ ചിത്രങ്ങള്‍

    ക്രിക്കറ്റ് മാത്രമല്ല രാജീവിന് ഫുട്‌ബോളും വഴങ്ങും

    മലയാളചിത്രമായ സെക്കന്റ് ഇന്നിംങ്‌സ്, ഹിന്ദിച്ചിത്രം ഗുരു ദക്ഷിണ എന്നീ ചിത്രങ്ങളിലാണ് രാജീവ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

    English summary
    Everyone knows that actor Rajeev Pillai is quite good as a cricket player. Apparently, his sports skills are not limited to the game and the handsome hunk can play football well too
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X