twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജീവ് രവിയുടേത് ഫാസിസ്റ്റ് ഭാഷയെന്ന് ഉണ്ണി ആര്‍

    By Aswathi
    |

    ശ്രീനിവാസനെ വിമര്‍ശിച്ച രാജീവ് രവിയ്‌ക്കെതിരെ തിരക്കഥാകൃത്ത് (മുന്നറിയിപ്പ്) ഉണ്ണി ആര്‍ രംഗത്ത്. സമകാലീന സിനിമകളെ കുറിച്ചും സംവിധായകരെ കുറിച്ചും രാജീവ് രവി നടത്തിയ അഭിപ്രായ പ്രകടനത്തെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു പൗരന്‍ എന്ന നലയ്ക്കും ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയിക്കും രാജവ് രവിയ്ക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിയ്ക്കാം. പക്ഷെ സ്വാതന്ത്ര്യങ്ങള്‍ നമ്മള്‍ ആഘോഷിക്കുമ്പോള്‍ മുന്നെ നടന്നുനീങ്ങിയ മനുഷ്യര്‍ ചെയ്ത കുറേ കാര്യങ്ങള്‍ മറന്നുകൊണ്ടാവരുത്.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    മറ്റൊരാളെ പരിഹസിക്കുന്നതില്‍ വിനോദം കണ്ടെത്തുന്ന മലയാളിയ്ക്ക് മുന്നില്‍ സ്വയം പരിഹസിച്ചുകൊണ്ടാണ് ശ്രീനിവാന്‍ സിനിമകള്‍ സൃഷ്ടിച്ചത്. സ്വയം പരിഹാസത്തിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്താണോ അതാണ് ശ്രീനിവാസന്‍ കാണിച്ചു തന്നത്. ചുംബന സമരം നടക്കുമ്പോള്‍ അത് കാണാന്‍ അവിടെ കൂടി നില്‍ക്കുന്ന ഭൂരിപക്ഷം മലയാളി സമൂഹവും പരിഹസിക്കപ്പെടാന്‍ യോഗ്യരല്ലേ എന്നാണ് ഉണ്ണി ആര്‍ ചോദിക്കുന്നത്.

    rajeev-ravi-unni-r

    ശ്രീനിവാസനെയും അദ്ദേഹത്തിന്റെ സിനിമകളെയും ആര്‍ക്ക് വേണമെങ്കിലും വിമര്‍ശിക്കാം. പക്ഷെ അതില്‍ ഉപയോഗിയ്ക്കുന്ന ഭാഷയ്ക്ക് ജനാധിപത്യ സ്വഭാവമുണ്ടായിരിക്കണം. എന്നാല്‍ രാജീവിന്റെ ഭാഷയ്ക്ക് ആ ജനാധിപത്യസ്വഭാവം ഉണ്ടായിരുന്നില്ല. മറിച്ച് വ്യക്തിയെ ഹനിക്കുകയാണുണ്ടായത്. ടരന്റീനയെ കുറിച്ചും ശ്രീനിവാസനെ കുറിച്ചും ഏച്ചിക്കാനത്തെ കുറിച്ചും രാജീവ് സംസാരിച്ചത് ഒരേ ഭാഷയിലാണ്. ആ ഭാഷ ഫാസിസത്തിന്റെ ചുവയുള്ളതാണ്. ഇത്തരം ധാര്‍ഷ്ട്യമുള്ളവര്‍ക്ക് എങ്ങനെ ലോകത്തെ സ്‌നേഹിക്കാന്‍ കഴിയും, നല്ല സിനിമകള്‍ ഉണ്ടാക്കാന്‍ കഴിയും ??

    ശ്രീനിവാസന്റെ സിനിമകളോട് ഭയങ്കര വെറുപ്പാണ്: രാജീവ് രവി

    കല കലയ്ക്ക് വേണ്ടിയുള്ളതാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഉണ്ണി പറഞ്ഞു. സമൂഹ മാറ്റം ഉദ്ദേശിച്ച് സൃഷ്ടിച്ച സോഷ്യലിസ്റ്റ് റിയലിസത്തില്‍ അധിഷ്ഠിതമായി റഷ്യയിലുണ്ടായ സാഹിത്യങ്ങള്‍ മുരടന്‍ സാഹിത്യങ്ങളായിരുന്നു. ഈ സോഷ്യലിസ്റ്റ് റിയലിസ്റ്റിക് ധാരണകളാണ് രാജീവ് രവി ആവര്‍ത്തിയ്ക്കുന്നത്. അന്ന് റഷ്യയില്‍ സ്റ്റാലിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് പേന ചലിപ്പിക്കാത്ത എഴുത്തുകാരെ കൊന്നു കളഞ്ഞിട്ടുണ്ട്. രാജീവ് രവിയൊക്കെ ഈ കാലത്തും സ്റ്റാലിന്‍ ഭാഷ സംസാരിക്കുമ്പോള്‍ സങ്കടമുണ്ട്- ഉണ്ണി ആര്‍ പറഞ്ഞു.

    English summary
    Rajeev Ravi's language was fascist said script writer Unni R
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X