twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖര്‍ സല്‍മാനോ ഫഹദ് ഫാസിലോ??

    By Aswathi
    |

    നോവലുകള്‍ സിനിമയാകുന്ന കാലമാണിത്. സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് എം മുകുന്ദന്റെ പ്രശസ്ത നോവല്‍ 'ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു' സിനിമയാകുന്നു. പ്രമുഖ മലയാള സിനിമാ നിര്‍മാതാവായ രാജീവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    തമിഴിലും മലയാളത്തിലുമായി ഒരുമിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനായി ദുല്‍ഖര്‍ സല്‍മാനെയോ ഫഹദ് ഫാസിലിനെയോ ആണ് പരിഗണനയിലുള്ളത്. ഹരിദ്വാറിലെത്തിയ ശേഷം ജീവിതത്തിന് മാറ്റം വരുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

    Fahad Fazil and Dulqar Salman

    'ഹരിദ്വാറിലെ മണിയോസെ' എന്നാവും തമിഴില്‍ ചിത്രത്തില്‍ നല്‍കുന്ന പേര്. തമിഴില്‍ വിശാല്‍ കൃഷ്ണയാകും ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്.

    സംവിധായകനെന്ന നിലയില്‍ രാജീവ് മേനോന്റെ കന്നി സംരംഭമാണ് ഈ ചിത്രം. വളരെ പ്രസിദ്ധമായൊരു നോവലിനെ ആസ്പദമാക്കി സിനിമ എടുക്കുന്നു എന്നതിനാല്‍ തന്നെ താന്‍ വളരെ ശ്രദ്ധാപൂര്‍വ്വമാകും തിരക്കഥ തയ്യാറാക്കുക എന്ന് സംവിധായകന്‍ പറഞ്ഞു. തമിഴ്‌നാട് സ്‌റ്റേറ്റ് ബോക്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റുകൂടെയാണ് രാജീവ്.

    English summary
    Rajiv Menon making a film based on M Mukundhan's nonel Haridwaril Manikal Muzhangunnu.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X