» 

രമ്യ കൃഷ്ണന്‍ മലയാളത്തില്‍ തിരിച്ചെത്തുന്നു

Posted by:

തെന്നിന്ത്യയില്‍ എന്നും താരമൂല്യമുള്ള നായികയാണ് രമ്യ കൃഷ്ണന്‍. ഒരുകാലത്ത് ഏറെ മികച്ച വേഷങ്ങള്‍ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും ചെയ്തിട്ടുള്ള രമ്യ. ഇപ്പോള്‍ നായികേതര കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയയാണ്. മികച്ച വേഷങ്ങള്‍ ചെയ്യുന്നതിനൊപ്പം ഗ്ലാമര്‍ വേഷങ്ങളോടും ഇഷ്ടക്കേടുകാണിയ്ക്കാത്ത രമ്യയ്ക്ക് മലയാളത്തിലും ഏറെ ആരാധകരുണ്ട്.

പുതിയൊരു ചിത്രത്തിലൂടെ രമ്യ വീണ്ടും മലയാളത്തിലെത്തുകയാണ്. നവാഗതനായ മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തില്‍ ഒരു കടുകട്ടി പൊലീസ് കഥാപാത്രമായിട്ടാണ് രമ്യ എത്തുന്നത്. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രമ്യ ഒരു മലയയാളചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നത്. പുരുഷവിദ്വേഷിയായ അരുന്ധതി വര്‍മ്മയെന്ന സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് രമ്യയെ കാണാന്‍ കഴിയുക.

അരുന്ധതി വര്‍മ്മയുള്‍പ്പെടെ പത്തു വനിതാ പൊലീസുകാരുള്ള ഒരു സ്റ്റേഷനിലേയ്ക്ക് രാമകൃഷ്ണന്‍ എന്ന പൊലീസ് ഡ്രൈവര്‍ എത്തുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആസിഫ് അലിയാണ് ഡ്രൈവറായി എത്തുന്നത്. ഗണേഷ് ഫിലിംസിന്റെ ബാനറില്‍ രവി കൊട്ടാരക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇതുവരെ വിവിധ ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഈ താരം തമിഴ്‌നാട്ടിലാണ് ജനിച്ചത്. ചെറുപ്രായത്തിലേ നൃത്തത്തില്‍ നൈപുണ്യം നേടിയ രമ്യ പതിമൂന്നാമത്തെ വയസ്സിലാണ് വെള്ളിത്തിരയില്‍ എത്തിയത്. മലയാളത്തില്‍ രമ്യ ഏറ്റവും കൂടുതല്‍ അഭിനയിച്ചത് മോഹന്‍ലാല്‍ നായകനായ ചിത്രങ്ങളിലാണ്. ഇതില്‍ അഹം, അനുരാഗി പോലുള്ള ചിത്രങ്ങള്‍ എടുത്തുപറയേണ്ടതാണ്. ഇതാ രമ്യ കൃഷ്ണന്‍ അഭിനയിച്ച ചില മികച്ച ചിത്രങ്ങള്‍

ആദ്യ ചിത്രം വെള്ളൈ മനസ്

തമിഴില്‍ ഇറങ്ങിയ വെള്ളൈ മനസ് എന്ന ചിത്രത്തിലാണ് രമ്യ ആദ്യമായി അഭിനയിച്ചത്. പതിമൂന്നാം വയസ്സിലായിരുന്നു രമ്യയുടെ അരങ്ങേറ്റം.

ഒരേ കടല്‍

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേ കടല്‍ എന്ന ചിത്രമാണ് രമ്യ മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. 2007ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മികച്ചൊരു കഥാപാത്രമായിട്ടായിരുന്നു രമ്യ എത്തിയത്. മമ്മൂട്ടിയായിരുന്നു ചിത്രത്തില്‍ നായകന്‍.

അഹം

മലയാളത്തില്‍ രമ്യ അവതരിപ്പിച്ച വേഷങ്ങളില്‍ മികച്ചതൊന്നായിരുന്നു മോഹന്‍ലാല്‍ നായകനായ അഹം എന്ന ചിത്രത്തിലേത്. 1992ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മനോരോഗിയായ ലാലിനെ പ്രണയിക്കുന്ന കഥാപാത്രമായിരുന്നു രമ്യയുടേത്.

അനുരാഗി

1988ല്‍ പുറത്തിറങ്ങിയ അനുരാഗിയെന്ന ചിത്രത്തിലും രമ്യ മികച്ചൊരു വേഷമായിരുന്നു ചെയ്തത്. ഇതിലും നായകന്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു.

കാക്കക്കുയില്‍

2001ല്‍ ഇറങ്ങിയ കാക്കക്കുയില്‍ എന്ന ചിത്രത്തിലും രമ്യ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ രമ്യ കൃഷ്ണന്‍ ആയി അതിഥി വേഷത്തിലാണ് രമ്യ അഭിനയിച്ചത്.

ആര്യന്‍

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ ആര്യനിലും നായികയായി രമ്യ അഭിനയിച്ചിട്ടുണ്ട്. മുംബൈയിലെ അധോലോകസംഘാംഗമായ രമ്യയുടെ കഥാപാത്രം മോഹന്‍ലാലുമായി അടുപ്പത്തിലാകുന്നതും മറ്റുമായിരുന്നു ചിത്രത്തിന്റെ കഥ.

ഓര്‍ക്കാപ്പുറത്ത്

മോഹന്‍ലാല്‍, നെടുമുടി വേണു, തിലകന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ഓര്‍ക്കാപ്പുറത്ത് എന്ന ചിത്രത്തിലും നായിക രമ്യയായിരുന്നു. ഷെറിന്‍ എന്നായിരുന്നു ചിത്രത്തില്‍ രമ്യയുടെ കഥാപാത്രത്തിന്റെ പേര്.

നേരം പുലരുമ്പോള്‍

കെപി കുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച നേരം പുലരുമ്പോള്‍ എന്ന ചിത്രത്തിലും രമ്യ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. 1996ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

See next photo feature article

ഒന്നാമന്‍

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഈ ചിത്രവും അധോലോക ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയപ്പോള്‍ രമ്യ നായികവേഷം ചെയ്തു.

English summary
After a hiatus, Kollywood actress Ramya Krishnan is making a comeback of sorts to M-Town
Please Wait while comments are loading...

Malayalam Photos

Go to : More Photos