twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിയ്ക്ക് സിനിമയുടെ സകല ഭാവങ്ങളുമറിയാം: റീനു മാത്യൂസ്

    By Aswathi
    |

    അകലെ നിന്ന് പൃഥ്വിരാജ് എന്ന നടനെ വിമര്‍ശിച്ചവര്‍ ഏറെയാണ്. സാധാരണക്കാരായ പ്രേക്ഷകര്‍ പോട്ടെ, സിനിമാ ഇന്റസ്ട്രിയില്‍ നിന്നുപോലും പൃഥ്വിയ്ക്ക് വിമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പലരും അത് തിരുത്തി പിന്നീട് പറഞ്ഞിട്ടുമുണ്ട്. ഒടുവില്‍ തെറ്റിദ്ധാരണ മാറി പൃഥ്വിയെ കുറിച്ച് ഒരുപാട് പൊക്കി പറഞ്ഞ നടനാണ് ആസിഫ് അലി.

    സിനിമാ ഇന്റസ്ട്രിയില്‍ നിന്ന് ഒരാള്‍കൂടെ പൃഥ്വിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഇത് പക്ഷെ തെറ്റിദ്ധാരണയൊന്നുമല്ല. ആദ്യമായിട്ടാണ് റീനുമാത്യൂസ് പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നത്. ഒരുമിച്ചുള്ള അഭിനയത്തെ കുറിച്ചും പൃഥ്വിയെ കുറിച്ചും റീനുവിന് നല്ലത് മാത്രമേ പറയാനുള്ളൂ.

    reenu-mathews

    ജോലിയോട് കൃത്യതയുള്ള, കഴിവുള്ള നടനാണ് പൃഥ്വിരാജെന്നാണ് റീനു മാത്യുവിമന്റെ അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ട്. അദ്ദേഹത്തിനത് അറിയുകയും ചെയ്യാം. ഒപ്പം അഭിനയിക്കുന്നവരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും- റീനു പറഞ്ഞു.

    അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത 'സപ്തമശ്രീ തസ്‌കര' എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിയും റീനു മാത്യുവും ആദ്യമായി ജോഡി ചേര്‍ന്നത്. പൃഥ്വിരാജിന്റെ ഭാര്യയായി സാറ എന്ന കഥാപാത്രത്തെയാണ് റീനു അവതരിപ്പിച്ചത്.

    മമ്മൂട്ടിയുടെ നായികയായാണ് റീനു വെള്ളിത്തിരയിലെത്തിയത്. രണ്ട് ചിത്രങ്ങളില്‍ തുടര്‍ച്ചയായി മെഗാസ്റ്റാറിന്റെ നായികയായ റീനുവിന്റെ നാലാമത്തെ ചിത്രമാണ് പൃഥ്വിയ്‌ക്കൊപ്പം ചെയ്ത സപ്തമശ്രീ തസ്‌കര. ഇപ്പോള്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ഈയൂബിന്റെ പുസ്തക'ത്തില്‍ ലാലിന്റെ ഭാര്യയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

    English summary
    Reenu Mathews, the leggy lass of Mollywood has shared screen space with the hot hunk of M'Town Prithviraj. And the actress, who plays the character of his wife Sarah in recent release Sapthamashree Thaskaraha , is all praise for the young actor.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X