twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതം, അങ്ങനെ ഒരു റോളിന് മോഹന്‍ലാലിനെ സമീപിച്ചിട്ടില്ല!!

    By Rohini
    |

    തെലുങ്ക് സിനിമാ ലോകം മാത്രമല്ല, ഇന്ത്യക്കാര്‍ ഒന്നടങ്കം അഭിമാനത്തോടെ പറയുന്നു ബാഹുബലി സിനിമകള്‍ ഞങ്ങള്‍ക്ക് അഭിമാനമാണെന്ന്. തമിഴ്, തെലുങ്ക്, കന്നട ഇന്റസ്ട്രികളിലെ പ്രധാന താരങ്ങളെ മുന്‍നിര്‍ത്തിയാണ് എസ് എസ് രാജമൗലി ബാഹുബലി ചിത്രങ്ങള്‍ ഒരുക്കിയത്.

    ബാഹുബലി ദക്ഷിണേന്ത്യയുടെ നേട്ടം!!! നഷ്ടം ഹൃത്വികിനും ജോണ്‍ എബ്രഹാമിനും പിന്നെ ബോളിവുഡിനും???ബാഹുബലി ദക്ഷിണേന്ത്യയുടെ നേട്ടം!!! നഷ്ടം ഹൃത്വികിനും ജോണ്‍ എബ്രഹാമിനും പിന്നെ ബോളിവുഡിനും???

    പ്രഭാസിനും റാണ ദഗ്ഗുപതിയ്ക്കും അനുഷ്‌കയ്ക്കും ശിവഗാമിയ്ക്കുമൊക്കെ പകരക്കാരായി മറ്റ് പല താരങ്ങളെയും കണ്ടിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മലയാളത്തില്‍ നിന്ന് മോഹന്‍ലാലിനെ കട്ടപ്പയുടെ വേഷത്തിനായി ക്ഷണിച്ചിരുന്നു എന്നാണ് ഏറ്റവുമൊടുവില്‍ വന്ന വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ വാര്‍ത്ത നിഷേധിച്ചു.

    അഹങ്കാരമായിരുന്നോ.. ബാഹുബലിയിലെ ദേവസേനയുടെ വേഷം തേടി വന്നിട്ടും നയന്‍ ഉപേക്ഷിക്കാന്‍ കാരണം?അഹങ്കാരമായിരുന്നോ.. ബാഹുബലിയിലെ ദേവസേനയുടെ വേഷം തേടി വന്നിട്ടും നയന്‍ ഉപേക്ഷിക്കാന്‍ കാരണം?

    പുറത്തുവന്ന വാര്‍ത്തകള്‍

    പുറത്തുവന്ന വാര്‍ത്തകള്‍

    നയന്‍താരയ്ക്കും ശ്രീദേവിയ്ക്കും ഹൃത്വിക് റോഷനും പുറമെ മോഹന്‍ലാലും ബാഹുബലി എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം നിരസിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. സത്യരാജ് അവതരിപ്പിച്ച കട്ടപ്പയ്ക്ക് വേണ്ടിയായിരുന്നത്രെ ലാലിനെ സമീപിച്ചത്. എന്നാല്‍ പുലിമുരുകന്റെ തിരക്കുകള്‍ കാരണം മോഹന്‍ലാല്‍ സിനിമ ചെയ്യാന്‍ തയ്യാറായില്ല.

    അടിസ്ഥാന രഹിതം

    അടിസ്ഥാന രഹിതം

    എന്നാല്‍ ഈ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ബാഹുബലിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അങ്ങനെ ഒരു വേഷത്തിന് വേണ്ടി മോഹന്‍ലാലിനെ സമീപിച്ചിട്ടേ ഇല്ല എന്നാണ് വിശദീകരണം. മോഹന്‍ലാലോ നടന്റെ അടുത്ത ബന്ധങ്ങളോ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

    ഉപേക്ഷിച്ചവര്‍

    ഉപേക്ഷിച്ചവര്‍

    റാണ ദഗ്ഗുപതി അവതരിപ്പിച്ച ഭല്‍വാല്‍ ദേവയുടെ വേഷത്തിന് വേണ്ടി ആദ്യം സമീപിച്ചത് ഹൃത്വിക് റോഷനെ ആയിരുന്നുവത്രെ. അതുപോലെ ശിവഗാമിയായി ആദ്യം കണ്ടത് ശ്രീദേവിയെ ആയിരുന്നു എന്നും ദേവസേനയ്ക്ക് വേണ്ടി സമീപിച്ചത് നയന്‍താരയെ ആണെന്നും വാര്‍ത്തകള്‍ വന്നു.

     സംവിധായകന്റെ വിശദീകരണം

    സംവിധായകന്റെ വിശദീകരണം

    എന്നാല്‍ ഈ പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പലതും ഗോസിപ്പാണെന്നാണ് അണിയറയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍. ശിവഗാമിയ്ക്ക് വേണ്ടി രമ്യാ കൃഷ്ണന് മുന്‍പ് ശ്രീദേവിയെ സമീപിച്ചിരുന്നു എന്നത് സത്യമാണ്. എന്നാല്‍ വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന പുലി എന്ന ചിത്രത്തിന്റെ തിരക്കുകളിലായതിനാല്‍ ശ്രീദേവിയ്ക്ക് ബാഹുബലി ചെയ്യാന്‍ സാധിച്ചില്ല.

    രജനീകാന്തിന് സ്വന്തം പാര്‍ട്ടി..!! തമിഴ് നാടിന്റെ തലവര തന്നെ മാറ്റും..!! അണ്ണാ ഡിഎംകെ നക്ഷത്രമെണ്ണും

    English summary
    Reports about Mohanlal being considered for Kattappa in Baahubali are completely baseless
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X