»   » സാഗര്‍ ഏലിയാസ് ജാക്കി വീണ്ടുമെത്തുന്നു?

സാഗര്‍ ഏലിയാസ് ജാക്കി വീണ്ടുമെത്തുന്നു?

Posted by:
Subscribe to Filmibeat Malayalam

ആക്ഷന്‍ ചിത്രങ്ങളിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍താരമായി വളരുന്നതിന് തുടക്കം കുറിച്ച ചിത്രങ്ങളിലൊന്നാണ് ഇരുപതാം നൂറ്റാണ്ട്. മോഹന്‍ലാല്‍ അവതരിപ്പിച്ച സാഗര്‍ അലിയാസ് ജാക്കി എന്ന കഥാപാത്രം അധോലോക നായകനു ചേര്‍ന്ന സവിശേഷതകളുള്ള വേഷമായിരുന്നു.

Mohanlal

സാഗര്‍ ഏലിയാസ് ജാക്കി തീയേറ്ററുകള്‍ കീഴടക്കുമ്പോള്‍ അമല്‍ നീരദ് ഒരു സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ ആരാധനാപാത്രമായ ജാക്കിയെ അമല്‍ നീരദ് തന്നെ വീണ്ടും ബിഗ് സ്‌ക്രീനിലെത്തിച്ചു. അങ്ങനെ ജാക്കി പുനര്‍ജനിച്ചു.

ഇപ്പോഴിതാ ജാക്കി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക് എത്തുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ സംവിധായകന്‍ കെ മധു തന്നെയാണ് ജാക്കിയെ വീണ്ടും പുതിയരൂപഭാവങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രം ഇരുപതാം നൂറ്റാണ്ടിന്റെ തുടര്‍ച്ചയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ച് ചില പദ്ധതികള്‍ മനസ്സിലുണ്ട്. ഇത് മോഹന്‍ലാലുമായി പങ്കുവയ്ക്കും. അദ്ദേഹം സമ്മതിക്കുകയാണെങ്കില്‍ ജാക്കി വീണ്ടുമെത്തും-ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മധു പറഞ്ഞു.

മോഹന്‍ലാലിന്റേയും മധുവിന്റേയും കരിയറിലെ സൂപ്പര്‍ഹിറ്റുകളിലൊന്നായ ജാക്കി വീണ്ടുമെത്തുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവും എന്നതിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ സംവിധായകന്‍ തയ്യാറായിട്ടില്ല.

English summary
Filmmaker K. Madhu says, “I don’t consider Amal Neerad’s Sagar Alias Jacky as a sequel to the original version of the film.,
Please Wait while comments are loading...

Malayalam Photos

Go to : More Photos