» 

റിമ കല്ലിങ്കല്‍ മൂന്ന് വയസ്സുള്ള കുഞ്ഞിന്റെ അമ്മ?

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന എസ്‌കേപ്പ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തില്‍ റിമകല്ലിങ്കല്‍ എത്തുന്നത് മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മയായിട്ടാണത്രെ. ഉഗാണ്ടന്‍ തെരുവുകളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന ചിത്രത്തില്‍ റിമയെ കൂടാതെ പാര്‍ത്ഥിപന്‍, മുകേഷ്, വിജയ് ബാബു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഉഗാണ്ടയില്‍ അകപ്പെട്ടുപോയ ഒരു യാത്ഥര്‍ത്ഥ സംഭവത്തെ കുറിച്ചാണ് സനിമ പറയുന്നത്.

റിമ ഒരു ആക്ഷന്‍ ഹീറോയിനായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. സ്റ്റണ്ടുസീനുകളുള്ള ചിത്രത്തില്‍ റിമയുടെ കളരിപ്പയറ്റും മണിപ്പൂരി ആയോധനകലയായ ചൗവുമെല്ലാം ഉണ്ടത്രെ. ഈ ചിത്രത്തില്‍ തന്റെ വേഷം പതിവ് ആക്ഷന്‍ നായികമാരില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നാണ് റിമതന്നെ പറയുന്നത്.

റിമകല്ലിങ്കല്‍

മോഡലും അഭിനേത്രിയുമാണ് റിമ കല്ലിങ്കല്‍

ആദ്യ ചിത്രം

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്.

മിസ് കേരള

2008ലെ മിസ് കേരളയായിരുന്നു, തുടര്‍ന്നാണ് സിനിമയിലേക്കെത്തിയത്.

നീലത്താമര

ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി

നൃത്തം

ചെറുപ്പം മുതല്‍ നൃത്തം അഭ്യസിക്കുന്ന റിമ കലാമണ്ഡലം രംഗനായികയുടെ കീഴില്‍ ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം

തൃശ്ശൂര്‍ ക്രൈസ്റ്റ് കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയ റിമ ജേര്‍ണലിസത്തില്‍ ബിരുദധാരിയാണ്.

വേദികളില്‍

ബാഗ്ലൂരില്‍ നിന്ന് കണ്ടംബററി ഡാന്‍സും പഠിച്ചിട്ടുള്ള റിമ ഇന്ത്യയിലും വിദേശരാജ്യങ്ങളിലൂമായി നിരവധി വേദികളില്‍ നൃത്തം അവതരിപ്പിക്കുന്നഉണ്ട്.

പുരസ്‌കാരം

നിദ്ര, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങള്‍ക്ക് 2012ല്‍ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

22 ഫിമെയില്‍ കോട്ടയം

ഈ ചിത്രത്തിലെ തെരേസ കുരിശുപറമ്പില്‍ എബ്രഹാം എന്ന ശക്തമായ സ്ത്രീകഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

തമിഴ്

കോ, യുവന്‍ യുവതി എന്നി ചിത്രങ്ങളിലൂടെ തമിഴിലും സാന്നിധ്യം അറിയിച്ചു.

ഇന്ത്യന്‍ റുപീ

പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച ഇന്ത്യന്‍ റുപീയിലെ ബീനയും റിമയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

സക്കറിയയുടെ ഗര്‍ഭിണികള്‍

ഒടുവില്‍ പുറത്തിറങ്ങിയ റിമയുടെ ചിത്രമാണ് സക്കറിയയുടെ ഗര്‍ഭിണികള്‍

ഇനി

ദിലീപ് നായകനാകുന്ന ഏഴു സുന്ദരികളാണ് ഇനി ചിത്രീകരണത്തിനൊരുങ്ങുന്നത്.

Read more about: rima kallingal, escape from uganda, actress, mother, റിമ കല്ലിങ്കല്‍, എസ്‌കേപ്പ് ഫ്രം ഉഗാണ്ട, നടി, അമ്മ
English summary
Actress Rima Kallingal acting as mother role in Escape from Uganda.

Malayalam Photos

Go to : More Photos