twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രഞ്ജിത്തിന്റെ ആറാം തമ്പുരാനിലെ ഡയലോഗ് ഓര്‍മിപ്പിച്ച് റിമ കല്ലിങ്കലിന്റെ മറുപടി, 'ഞാനാര്?'

    By Rohini
    |

    നടിയെ ആക്രമിച്ച പശ്ചാത്തലത്തില്‍ തങ്ങളുടെ സിനിമയില്‍ ഇനി സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഉണ്ടാകില്ല എന്ന് പറഞ്ഞ് പൃഥ്വിരാജും ആഷിഖ് അബുവുമൊക്കെ പ്രേക്ഷകരോട് മാപ്പ് അപേക്ഷിച്ചിരുന്നു. ഈ നിലപാടിനെ സിനിമാ പ്രേമികളും ചില സിനിമാക്കാരും അനുകൂലിച്ചു.

    രഞ്ജിത്തിന്റെ ആ തിരുത്ത് തന്തയ്ക്ക് വിളിയ്ക്കുന്നതിന് സമാനം; വിമര്‍ശനവുമായി സിനിമാ ലോകം

    എന്നാല്‍ ആറാം തമ്പുരാന്‍, നരസിംഹം പോലുള്ള പുരുഷാധിപത്യത്തിന്റെ പടുകൂറ്റന്‍ സിനിമകളൊരുക്കിയ രഞ്ജിത്തിന് ഈ നിലപാടിനോട് ഒട്ടും യോജിക്കാന്‍ കഴിയുമായിരുന്നില്ല. തന്റെ നിലപാട് രഞ്ജിത്തും വ്യക്തമാക്കി. ഇതിനെതിരെ റിമ കല്ലിങ്കല്‍ ഉള്‍പ്പടെയുള്ള സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരിയ്ക്കുകയാണിപ്പോള്‍. രഞ്ജിത്തിന്റെ തന്നെ ചിത്രമായ ആറാം തമ്പുരാനിലെ ഡയലോഗ് ഓര്‍മിപ്പിച്ചുകൊണ്ടാണ് റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

    രഞ്ജിത്ത് പറഞ്ഞത്

    രഞ്ജിത്ത് പറഞ്ഞത്

    കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ' എന്ന സ്പിരിറ്റിലെ സംഭാഷണത്തെ ' ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു, എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു' എന്ന് തിരുത്തിയെഴുതുന്നുവെന്നാണ് രഞ്ജിത്തിന്റെ പ്രസ്താവന

    റിമ പറയുന്നു

    റിമ പറയുന്നു

    തന്റെ സിനിമകളില്‍ സ്ത്രീവരുദ്ധ സംഭാഷണങ്ങള്‍ ഉണ്ടാകില്ല എന്ന് പൃഥ്വിരാജ് നിലപാടെടുത്തപ്പോള്‍ അതിനെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. അതേ സന്തോഷം ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചയാള്‍ക്കെതിരെ കേസ് കൊടുത്തപ്പോഴും ഉണ്ടായി. വൈക്കം വിജയലക്ഷ്മി തന്റെ കഴിവിനെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ച വിവാഹം വേണ്ട എന്ന് പറഞ്ഞതും ശ്രദ്ധയില്‍ പെട്ടു എന്ന് റിമ പറയുന്നു

    പക്ഷെ രഞ്ജിത്തിന്റെ നിലപാട്

    പക്ഷെ രഞ്ജിത്തിന്റെ നിലപാട്

    എന്നാല്‍ രഞ്ജിത്തിന്റെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ല എന്നാണ് റിമ പറഞ്ഞത്. 'അറിവിന്റെ ഗിരിനിരകള്‍ കീഴടക്കുമ്പൊഴും ഒരുവന്റെയുള്ളില്‍ അലയടിക്കുന്ന ഉത്തരമില്ലാത്ത ചോദ്യം, ഞാനാര്?. അതിന്റെ അര്‍ഥമറിയുക എന്നതാണ് ഓരോ മനുഷ്യാത്മാവിന്റെയും ജീവിതനിയോഗം' - തന്റെ ഏറ്റവും ജനപ്രീതി നേടിയ സിനിമകളിലൊന്നില്‍ സംവിധായകന്‍ രഞ്ജിത്ത് എഴുതിയതാണിത്. സ്ത്രീത്വത്തെ മനസിലാക്കുകയും അറിയുകയും ചെയ്യുകയാണ് അതിന്റെ ഒരുതലം എന്ന് റിമ ഓര്‍മിപ്പിയ്ക്കുന്നു.

    ഇതാണ് പോസ്റ്റ്

    ഇതാണ് റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഴുവനായി വായിക്കൂ..

    English summary
    Rima Kallingal against Ranjith's controversial statement
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X