twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കല്യാണം പാലുകാച്ചല്‍, പാലുകാച്ചല്‍ കല്യാണം....ഓര്‍മയുണ്ടോ ഈ കഥ

    By Aswathi
    |

    അംബുജാക്ഷന്റെ 'ചിറകൊടിഞ്ഞ കിനാവുകള്‍' ഓര്‍മയില്ലെ. ഏത് അംബുജാക്ഷന്‍ ഏത് ചിറകൊടിഞ്ഞ കിനാവുകള്‍ എന്നാണോ. 1996 ല്‍ കമല്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'അഴകിയ രാവണന്‍' എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ മികവുറ്റതാക്കിയ കഥാപാത്രം അംബുജാക്ഷന്‍! നിര്‍മാതാവായ ശങ്കര്‍ ദാസിനോട് (മമ്മൂട്ടി) സിനിമയുടെ കഥ പറഞ്ഞു തുടങ്ങുകയാണയാള്‍. സിനിമയുടെ പേര് ചിറകൊടിഞ്ഞ കിനാവുകള്‍.

    ഒരു വിറകുവെട്ടുകാരന്‍, അയാള്‍ക്ക് ഒരേ ഒരു മകള്‍ സുമതി, 19 വയസ്സ്. ഇവള്‍ സ്ഥലത്തെ ഒരു തയ്യല്‍ക്കാരനുമായി പ്രണയത്തിലാകുന്നു. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ് ഈ തയ്യല്‍ക്കാരന്‍. എല്ലാത്തിനുമുപരി ഈ തയ്യല്‍ക്കാരന്‍ ഒരു നോവലിസ്റ്റുമാണ്. പക്ഷെ വിറകുവെട്ടുകാരന് തന്റെ മകളെ ഒരു ഗള്‍ഫ് കാരനെ കൊണ്ട് കെട്ടിക്കാനാണ് ആഗ്രഹം. ഗള്‍ഫില്‍ പോകാനുള്ള പൈസയ്ക്ക് വേണ്ടി തയ്യല്‍ക്കാരന്‍ നോവലുകളെഴുതാന്‍ തുടങ്ങി. അങ്ങനെ അയാള്‍ക്ക് ഏറ്റവും നല്ല നോവലിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരമായി ഒരു ലക്ഷം രൂപ കിട്ടുന്നു.

    തന്റെ പ്രണയിനിയ്ക്ക് താമസിക്കാന്‍ അയാള്‍ ആ തുകകൊണ്ട് ഒരു ബംഗ്ലാവ് പണിയുന്നു. പക്ഷെ അപ്പോഴേക്കും സുമതിക്ക് അച്ഛന്‍ ഒരു ഗള്‍ഫുകാരനുമായി കല്യാണം ഉറപ്പിച്ചിരുന്നു. സുമതി കരഞ്ഞു. തയ്യല്‍ക്കാരന്‍ ഈ കല്യാണം പൊളിക്കാന്‍ ശ്രമിക്കുന്നു. സാധിക്കുന്നില്ല. ഒടുവില്‍ ബംഗ്ലാവിന്റെ പാലുകാച്ചല്‍ ചടങ്ങ് വരികയാണ്. അന്നേ ദിവസമാണ് സുമതിയുടെ വിവാഹവും. അവിടെ കല്യാണ വാദ്യാഘോഷം ഇവിടെ പാലുകാച്ചല്‍, പാലുകാച്ചല്‍ കല്യാണം, കല്യാണം പാലുകാച്ചല്‍, പാലുകാച്ചല്‍ കല്യാണം അതിങ്ങനെ മാറി മാറി കാണിക്കുന്നു. ഒടുവില്‍ തയ്യല്‍ക്കാരന്‍ കാച്ചിയ പാലില്‍ വിഷം ചേര്‍ത്ത് കഴിക്കുന്നു. പക്ഷെ അവിടെ കല്യാണം നടക്കുന്നില്ല....

    അംബുജാക്ഷന്‍ എത്ര രസിക്കുന്ന തരത്തില്‍ കഥപറഞ്ഞിട്ടും അത് സിനിമയാക്കാന്‍ അന്ന് മമ്മൂട്ടിയോ ബിജു മേനോനോ സമ്മതിച്ചിരുന്നില്ല. 17 വര്‍ഷങ്ങള്‍ക്ക് ശേഷം അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുന്നു. നവാഗതനായ സന്തോഷ് പരമേശ്വരാണ് അംബുജാക്ഷന്റെ കഥ സിനിമയാക്കുന്നത്. പക്ഷെ ശ്രീനിവാസന്‍ പറഞ്ഞ കഥ തന്നെയാണോ സിനിമ എന്നറിയില്ല. സിനിമയുടെ പേര് 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്നാണ്. ശ്രീനിവാസന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷവും ചെയ്യുന്നുണ്ട്.

    rima-kallingal-kunchakko-boban

    കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് റിമയും കുഞ്ചാക്കോ ബോബനും ജോഡി ചേരുന്നത്. വ്യത്യസ്തമായ രീതിയിലായിരിക്കും തങ്ങള്‍ ഈ കഥ അവതരിപ്പികയെന്നും ഒത്തിരി സര്‍പ്രൈസുകള്‍ ചിത്രത്തിലുണ്ടാകുമെന്നും സംവിധായകന്‍ പറഞ്ഞു. പക്ഷെ ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ അദ്ദേഹം തയ്യാറായില്ല. റിമയും ചാക്കോച്ചനും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലായിരിക്കും എത്തുക.

    English summary
    The movie Azhakiya Ravanan released 17 year ago, but even now, Sreenivasan's character in the movie, Ambujakshan, and his novel Chirakodinja Kinavukal, would bring a smile to every Malayali's face. It looks like Ambujakshan's dream to make a movie is coming true through Santhosh Viswanathan's upcoming project, Chirakodinja Kinavukal.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X