twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവളുടെ രാവുകള്‍ കാണാന്‍ മമ്മൂട്ടി കാണിച്ച സാഹസം!!

    By Rohini
    |

    1978 ല്‍ റിലീസ് ചെയ്ത ഐവി ശശി ചിത്രമായ അവളുടെ രാവുകള്‍ കാണാത്ത ചെറുപ്പക്കാര്‍ ആ കാലത്ത് ഉണ്ടായിരുന്നില്ല. സീമയും സോമനും സുകുമാരനും രവികുമാറുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്‌സോഫീസില്‍ ഒരു സ്‌ഫോടനം തന്നെ നടത്തി.

    മമ്മൂട്ടി കൊടുത്ത വിസ്‌കി 28 വര്‍ഷമായി പൊട്ടിക്കാതെ നിധി പോലെ സൂക്ഷിച്ചുവയ്ക്കുന്ന നടന്‍മമ്മൂട്ടി കൊടുത്ത വിസ്‌കി 28 വര്‍ഷമായി പൊട്ടിക്കാതെ നിധി പോലെ സൂക്ഷിച്ചുവയ്ക്കുന്ന നടന്‍

    അന്ന്, ഇന്നത്തെ നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ എത്തിയിട്ടില്ല. കൂട്ടുകാരന്‍ ഷെറഫിനൊപ്പം മതില്‍ ചാടിക്കടന്നാണ് മമ്മൂട്ടി തിയേറ്ററിലെത്തി ടിക്കറ്റ് സംഘടിപ്പിച്ച് അവളുടെ രാവുകള്‍ കണ്ടതത്രെ. തുടര്‍ന്ന് വായിക്കാം.

    കവിതാ തിയേറ്ററില്‍

    എറണാകുളം കവിതാ തിയേറ്ററില്‍ മമ്മൂട്ടിയും കൂട്ടുകാരനും

    മലയാളസിനിമയുടെ ബോക്‌സോഫീസില്‍ സ്‌ഫോടനം നടത്തിയ ചിത്രമായിരുന്നു ഐ വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍. എറണാകുളം കവിതാ തിയേറ്ററില്‍ അവളുടെ രാവുകള്‍ തകര്‍ത്തോടുന്ന സമയത്ത് ചിത്രം കാണാന്‍ മമ്മൂട്ടിക്കും കൂട്ടുകാരന്‍ ഷെറഫിനും എത്തി.

    ടിക്കറ്റ് കിട്ടിയത്

    മതില്‍ ചാടിക്കടന്ന് ടിക്കറ്റ് സംഘടിപ്പിച്ചു

    എന്നാല്‍ മമ്മൂട്ടിയ്ക്കും കൂട്ടുകാരനും തിയേറ്ററിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. കവിതാ തിയേറ്റര്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍ തിയേറ്ററുകാര്‍ മെയിന്‍ ഗേറ്റ് പൂട്ടി. ഒടുവില്‍, മമ്മൂട്ടി ഷെറഫിനൊപ്പം ഗേറ്റ് ചാടി കടന്ന് ഷെറഫിന്റെ പരിചയക്കാരനായ തിയേറ്റര്‍ മാനേജറില്‍ നിന്ന് ടിക്കറ്റ് സംഘടിപ്പിച്ചു.

    തിയേറ്ററുടമ

    ഈ തിയേറ്ററുടമയും മമ്മൂട്ടിയും പിന്നീട്

    പിന്നീട് കവിതാ തിയേറ്ററിന്റെ മാനേജര്‍ ഹമീദ് മമ്മൂട്ടി നായകനായ ഈ തണലില്‍ ഇത്തിരി നേരം, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവുമായി മാറിയത് ചരിത്രം.

    മെഗാസ്റ്റാറായി മമ്മൂട്ടി

    മെഗാസ്റ്റാറായി വളര്‍ന്ന മമ്മൂട്ടി

    തിയേറ്ററുടമ മമ്മൂട്ടിയുടെ ചിത്രം നിര്‍മിച്ചു എന്ന് മാത്രമല്ല, മമ്മൂട്ടി കഷ്ടപ്പെട്ട് കണ്ട അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ അഭിനേതാക്കളും, സംവിധായകനുമൊക്കെ പിന്നീട് മമ്മൂട്ടിയ്‌ക്കൊപ്പം പ്രവൃത്തിച്ചു. അതാണ് തലവര

    English summary
    Risk taken by Mammootty for watching Avalude Ravukal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X