» 

ദൃശ്യത്തിലെ വില്ലന്‍, നായകനായി തമിഴില്‍

Posted by:

പ്ലസ് ടു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ആ വെള്ളാരം കണ്ണുള്ള നടനെ ദൃശ്യം എന്ന ചിത്രത്തില്‍ വില്ലനായി കാണാന്‍ ഇത്തിരി പ്രയാസമുണ്ടായിരുന്നു. പക്ഷെ ദൃശ്യം എന്ന ചിത്രത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന വില്ലന്‍ റോഷന്‍ ബഷീറിന്റെ കയ്യില്‍ ഭദ്രമായിരുന്നു.

ഇപ്പോഴിതാ ഈ വില്ലന്‍ തമിഴിലേക്ക് പോകുന്നു. വില്ലനായല്ല. നായകനായി. ആദ്യ തമിഴ് ചിത്രത്തില്‍ തന്നെ നായകനായി തുടക്കം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് റോഷന്‍. രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'കുബേരന്‍ രാശി' എന്ന ചിത്രത്തിലൂടെയാണ് റോഷന്റെ തമിഴ് അരങ്ങേറ്റം. അഭിരാമി സുരേഷാണ് നായിക. തമിഴ് കൂടാതെ മറ്റ് ഇന്റസ്ട്രിയില്‍ നിന്നും റോഷന് അവസരങ്ങള്‍ വരുന്നുണ്ട്. റോഷന്‍ വിശേഷങ്ങള്‍.

പ്ലസ്ടുവിലൂടെ തുടക്കം

റോബി സംവിധാനം ചെയ്ത പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ഭഷീറിന്റെ തുടക്കം. ഷഫ്‌നയായിരുന്നു നായിക

ബ്രേക്ക് കിട്ടിയില്ല

ചെറുതും വലുതുമായ വേഷങ്ങളില്‍ ഒത്തിരി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഒന്നും ക്ലിക്കായില്ല.

ആദ്യ വില്ലന്‍ വേഷം

റോഷന്‍ വില്ലന്‍ വേഷമിടുന്ന ആദ്യത്തെ ചിത്രമല്ല ദൃശ്യം. ഇന്നാണ് ആ കല്യാണം എന്ന ചിത്രത്തിലാണ് റോഷന്‍ ആദ്യമായി വില്ലന്‍ വേഷത്തിലെത്തുന്നത്.

പക്ഷെ ക്ലിക്കായത് ദൃശ്യം

ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് തന്നെ തിരിച്ചറിഞ്ഞതെന്ന് റോഷന്‍ തന്നെ പറയുന്നു. അതുവരെ എന്റെ പേരുപോലും പ്രേക്ഷകര്‍ക്ക് അറിയില്ലായിരുന്നു റോഷന്‍ പറഞ്ഞു.

ദൃശ്യത്തില്‍ അവസരം കിട്ടിയത്

പിതാവിന്റെ ഒരു സുഹൃത്തുവഴിയാണത്രെ റോഷന് ദൃശ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. കരിയറിലെ വഴിത്തിരിവാകാനൊരു കഥാപാത്രത്തെ തന്ന സംവിധായകനോട് റോഷന്‍ നന്ദി പറയുന്നു.

ദൃശ്യത്തിലെ കഥാപാത്രം

വരുണ്‍ പ്രഭാകരന്‍ എന്നാണ് ദൃശ്യത്തിലെ കഥാപാത്രത്തിന്റെ പേര്. ഒരു വിദ്യാര്‍ത്ഥിയാണ്. ചിത്രത്തിലെ മൂന്ന് നെഗറ്റീവ് റോള്‍ ചെയ്യുന്നവരില്‍ ഒരാളാണ് വരുണ്‍.

കഥയുടെ ഘതി നിര്‍ണയിക്കുന്ന വരുണ്‍

ദൃശ്യത്തിലെ അഭിനയത്തിന് റോഷന്‍ ബഷീറിന് പ്രശംകള്‍ ലഭിച്ചുകൊണ്ടേരിയിരിക്കുകയാണ്. ചിത്രത്തിന്റെ ഗതിമാറ്റുന്ന കഥാപാത്രമാണ് റോഷന്‍ അവതരിപ്പിച്ച വരുണ്‍.

സസ്‌പെന്‍സ് ക്യാരക്ടര്‍

ദൃശ്യത്തിന്റെ പോസ്റ്ററിലോ, പ്രമോഷണല്‍ വീഡിയോകളിലോ ഒന്നും റോഷനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ആ കഥാപാത്രത്തെ ജീത്തു ജോസഫ് ശരിയ്ക്കുമൊരു സസ്‌പെന്‍സ് ആയി സൂക്ഷിയ്ക്കുകയായിരുന്നു. ചിത്രം കാണുന്നതിന് മുമ്പ് ഒരു ഗാനരംഗത്തില്‍ ചെറിയൊരു ഭാഗത്തുമാത്രമാണ് റോഷനെ കാണാന്‍ കഴിയുക. അതുകൊണ്ടുതന്നെ ചിത്രത്തില്‍ റോഷനെ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു പുതുമയാകുന്നു.

തമിഴിലേക്ക്

മലയാളത്തില്‍ വില്ലന്‍ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഈ വെള്ളാരം കണ്ണുകാരന് തമിഴില്‍ ആദ്യം ലഭിച്ചത് നായകന്റെ വേഷം തന്നെയാണ്. കുബേരന്‍ രാശിയെന്നാണ് റോഷന്റെ ആദ്യ ചിത്രത്തിന്റെ പേര്. രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിരാമിയാണ് റോഷന്റെ നായിക.

See next photo feature article

മറ്റ് ഇന്റസ്ട്രിയില്‍ നിന്ന്

തമിഴകത്തു നിന്നുമാത്രമല്ല. തെലുങ്കില്‍ നിന്നും റോഷനെ തേടി അവസരങ്ങള്‍ വരുന്നുണ്ട്. ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കില്‍ റോഷന്‍ തന്നെയാണ് വരുണിനെ അവതരിപ്പിക്കുന്നതെന്നാണ് അറയുന്നത്.

English summary
Roshan Basheer, who played villainous roles in most of his movies, is all set to head to Kollywood.
Please Wait while comments are loading...

Malayalam Photos

Go to : More Photos