» 

അക്ഷര ഹസനും കാമുകനെ കണ്ടെത്തി!

Posted by:
Give your rating:

ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസന്‍ മോഡലിങ്ങിലൂടെയാണ് ബിഗ് സ്‌ക്രീനിലെത്തിയത്. തമിഴിലൂടെ അരങ്ങേറ്റം കുറിച്ച് താരത്തിന് പക്ഷെ കുറച്ചെങ്കിലുമൊന്ന് തിളങ്ങാന്‍ കഴിഞ്ഞത് തെലുങ്കിലാണ്. അതിനിടയില്‍ നാലഞ്ച് ഹിന്ദി ചിത്രങ്ങളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും താരത്തിന്റെ പേര് ഗോസിപ്പു കോളത്തില്‍ അത്രയും വന്നിരുന്നില്ല.

ഇപ്പോഴിതാ ശ്രുതിക്ക് പിന്നാലെ അനുജത്തി അക്ഷര ഹസ്സനും അഭിനയ രംഗത്തേക്ക് വന്നിരിക്കുന്നു. ആദ്യ ചിത്രം തന്നെ അമിതാഭ് ബച്ചന്‍, ധനുഷ് തുടങ്ങിയ മുന്‍നിര നായകന്മാര്‍ക്കൊപ്പമാണ്. ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിട്ട് അധികമൊന്നും ആയിട്ടില്ല. അപ്പോഴേക്കും അക്ഷര ഹസനുള്ള കാമുകനെ ഗോസിപ്പു വീരന്മാര്‍ കണ്ടെത്തിക്കഴിഞ്ഞു. തനൂജ് വിര്‍വാനിയാണ് അക്ഷരയുടെ മനസ്സ് കീഴടക്കിയ സുന്ദരനെന്നാണ് ഗോസിപ്പ്.

പ്രശസ്ത നടി രതി അഗ്നിഹോത്രിയുടെ മകനായ തനൂജ് സിനിമയില്‍ അത്ര തിളങ്ങി നില്‍ക്കുന്ന താരമൊന്നുമല്ല. തനൂജിന്റെ ആദ്യ ചിത്രമായ ലവ് യു സോണിയ ബോക്‌സോഫീസിന്റെ ഏഴയലത്തുകൂടെ എത്താതെ പൊട്ടിവീഴുകയായിരുന്നു. പരസ്യ ചിത്രങ്ങളുടെ അസോസിയേറ്റായി പ്രവര്‍ത്തിക്കുന്ന അക്ഷരയുടെ ആദ്യ ചിത്രം തന്നെ ബിഗ് ബിക്കും ധനുഷിനുമൊപ്പമായത് ഒരു രാശിയാണെന്ന് തന്നെ വിശ്വസിക്കാം.

അപ്പോഴും ഗോസിപ്പിന്റെ അടിസ്ഥനം വ്യക്തമായില്ല. അതേവശം, ഒരുകാലത്ത് ബോളിവുഡിലെ ഹിറ്റ് ജോഡികളായിരുന്നു കമല്‍ ഹസനും രതിഅഗ്നിഹോത്രിയും. കമലിന്റെ ആദ്യ ഹിന്ദി ചിത്രത്തിലെ നായികയായിരുന്നത്രെ രതി അഗ്നിഹോത്രി. ഇരുവരുടെയും മക്കള്‍ തമ്മില്‍ പുതിയൊരു ബന്ധം പുലരുന്നു എന്നതും ഗോസിപ്പിനല്‍പം ചൂടുപകരുന്നതാണ്.

Read more about: akshara hassan, actress, bollywood, kamal hassan, sruthi hassan, gossip, അക്ഷര ഹസന്‍, കമല്‍ഹസന്‍, ബോളിവുഡ്, നടി, ഗോസിപ്പ്
English summary
Rumours are about Akshara Hassan and Tanuj Virwani affair.
Please Wait while comments are loading...

Malayalam Photos

Go to : More Photos
 
X

X
Skip Ad
Please wait for seconds

Bringing you the best live coverage @ Auto Expo 2016! Click here to get the latest updates from the show floor. And Don't forget to Bookmark the page — #2016AutoExpoLive