»   » നിവിന്‍ പോളിയുടെ 'സഖാവ്' ആശുപത്രി നശിപ്പിച്ചോ?? കോട്ടയം ജനറല്‍ ആശുപത്രി ഷൂട്ടിനിടയില്‍ സംഭവിച്ചത്

നിവിന്‍ പോളിയുടെ 'സഖാവ്' ആശുപത്രി നശിപ്പിച്ചോ?? കോട്ടയം ജനറല്‍ ആശുപത്രി ഷൂട്ടിനിടയില്‍ സംഭവിച്ചത്

ചിത്രീകരണത്തിനിടയില്‍ ആശുപത്രിക്ക് നാശനഷ്ടമുണ്ടാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്.

Written by: Nihara
Subscribe to Filmibeat Malayalam

നിവിന്‍ പോളി ചിത്രമായ സഖാവിന്റെ ചിത്രീകരണത്തിനിടയില്‍ ആശുപത്രിക്ക് കേടുവരുത്തിയെന്ന ആരോപണം. ചിത്രത്തിലെ ചില സീനുകള്‍ ചിത്രീകരിച്ചത് കോട്ടയം ജനറല്‍ ആശുപത്രിയിലായിരുന്നു. ഷൂട്ടിങ്ങിനിടെ കെട്ടിടത്തിന്റെ ടൈലുകള്‍ പൊട്ടിച്ചെന്നും ആശുപത്രിക്ക് വന്‍നഷ്ടമുണ്ടാക്കിയെന്നും ആരോപിച്ച് പിഡബ്ലുഡി സിവില്‍ വിങ്ങ് കരാറുകാരനാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളത്.

എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ ബാഹുലേയന്‍ പറയുന്നത്.ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കു ശേഷം ഇത്തരമൊരു ആരോപണവുമായി രംഗത്തു വന്നതിനെക്കുറിച്ച് മനസ്സിലാവുന്നില്ലന്നൊണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ ബാഹുലേയന്‍ പറഞ്ഞത്.നാശനഷ്ടമുണ്ടാക്കുന്ന വിധത്തില്‍ യാതൊന്നും ചെയ്തിരുന്നില്ലെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

വന്‍നഷ്ടം ഉണ്ടാക്കിയെന്ന് പരാതി

ജനറല്‍ ആശുപത്രിയില്‍ നടന്ന സിനിമാ ഷൂട്ടിങ്ങിനെത്തുടര്‍ന്ന് ആശുപത്രിക്ക് വന്‍നഷ്ടമുണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. ഷൂട്ടിങ്ങിനെത്തുടര്‍ന്ന് ആശുപത്രിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ക്ക് നാശനഷ്ടം സംഭവിച്ചുവെന്നും ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

സിനിമയ്ക്ക് വേണ്ടി വരുത്തിയ മാറ്റം

സിനിമാ ഷൂട്ടിങ്ങിനായി കുറച്ചു ഭാഗത്ത് പെയിന്റ് മാറ്റി അടിച്ചിരുന്നു. പിന്നീട് അത് റീപെയിന്റ് ചെയ്തു കൊടുക്കുകയും ചെയ്തിരുന്നുവെന്ന് നിര്‍മ്മാതാവ് പറഞ്ഞു.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

നിവിന്‍ പോളി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സഖാവ്. സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തതു മുതല്‍ ഏറെ ആവേശത്തോടെയാണ് ഓരോ അപ്‌ഡേറ്റും ആരാധകര്‍ സ്വീകരിക്കുന്നത്.

നായികയായി തമിഴ് താരം

തമിഴ് നടി ഐശ്വര്യയാണ് സഖാവിലെ നായിക. ഗായത്രി സുരേഷും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വിഷു സമ്മാനമായി തിയേറ്ററുകളിലേക്ക്

ക്രിസ്മസിന് റിലീസ് ചെയ്യുമെന്ന തരത്തിലായിരുന്നു ചിത്രത്തെക്കുറിച്ച ആദ്യം പ്രചരിച്ചിരുന്നത് . എന്നാല്‍ സിനിമാ സമരം ഉടലെടുത്തതിനെത്തുടര്‍ന്ന് ഒരൊറ്റ മലയാള സിനിമ പോലു റിലീസ് ചെയ്യാത്ത ക്രിസ്മസാണ് കടന്നു പോയത്. നിവിന്‍ പോളി ആരാധകര്‍ക്കുള്ള വിഷുക്കാനീട്ടമായി ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ അറിയുന്നത്.

English summary
Producer explains about the allegation against sakavu shoot.
Please Wait while comments are loading...

Malayalam Photos

Go to : More Photos