twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സല്‍മാന്റെ ടൈഗറിന് പാകിസ്താനില്‍ വിലക്ക്

    By Nisha Bose
    |

    Salman-katrina
    സല്‍മാന്‍ ഖാന്‍ നായകനായ ഏക് ഥ ടൈഗറിന് പാകിസ്താനില്‍ വിലക്ക്. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് വിലക്ക്.

    ചിത്രത്തിന്റെ ട്രെയിലറുകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് രാജ്യത്തെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിപത്രം ലഭിക്കുന്നത് വരെ ചിത്രത്തിന്റെ പരസ്യവും പ്രദര്‍ശിപ്പിക്കരുതെന്നും അറിയിപ്പുണ്ട്.

    ഏക് ഥാ ടൈഗറില്‍ സല്‍മാന്‍ ഒരു റോ ഏജന്റായാണ് വേഷമിടുന്നത്. പാകിസ്താന് മിസൈല്‍ ടെക്‌നോളജിയുടെ വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുന്ന ഒരു കോളേജ് പ്രൊഫസറുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി ഇദ്ദേഹത്തെ പാകിസ്താനിലേയ്ക്ക് അയക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

    കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കത്രീന കൈഫാണ് നായിക. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ സെയ്ഫ് അലി ഖാന്‍ ചിത്രം ഏജന്റ് വിനോദിനും പാക് സെന്‍സര്‍ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഐഎസ്‌ഐയെ മോശമായി ചിത്രീകരിച്ചുവെന്ന കാരണം പറഞ്ഞാണ് സെയ്ഫ് ചിത്രത്തേയും പാക് അധികൃതര്‍ വിലക്കിയത്.

    English summary
    The government has asked cable operators across the country to refrain from screening promos and reviews of ETT as it feels that the ISI has been showcased in a bad way in the film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X