twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഡബിള്‍ ബാരല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ആളുകള്‍ അത്ഭുതത്തോടെ സംസാരിക്കുന്ന ചിത്രമാവും'

    By Aswini
    |

    എന്തും ആദ്യം അംഗീകരിക്കാന്‍ അല്പം മടിയുള്ളവരാണ് മലയാളികള്‍. അതുകൊണ്ടാണ് ഡബിള്‍ ബാരല്‍ പോലൊരു അന്താരാഷ്ട്ര നിലവാരമുള്ള സിനിമയെ ഇപ്പോള്‍ തള്ളിപ്പറയുന്നതിന് കാരണം.

    സംസ്ഥാന പുരസ്‌കാര ജേതാവായ സനല്‍ കുമാര്‍ ശശിധരനും ഇപ്പറഞ്ഞതിന് സമാനമായ അഭിപ്രായമാണ്. ഡബിള്‍ ബാരല്‍ ഒരു പക്ഷെ അഞ്ചു വര്‍ഷത്തിനു ശേഷം അത്ഭുതത്തോടെ ആളുകള്‍ സംസാരിക്കുന്ന ഒരു സിനിമയായിരിക്കും എന്നാണ് സനല്‍ പറയുന്നത്.

    sanalkumarsasidharan-doubebarrel

    ഇന്ന് ഈ സിനിമയെ അവജ്ഞയോടെ തള്ളിപ്പറയുന്നവര്‍ അന്ന് കയ്യടിക്കുന്നതും കാണാമെന്നും സനല്‍ കുമാര്‍ പറഞ്ഞു. ഒരാള്‍പ്പൊക്കം എന്ന ചിത്രമൊരുക്കിയതിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയ സംവിധായകനാണ് സനല്‍.

    ആമേനിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്ത ഡബിള്‍ ബാരല്‍ ഒരു സാഹസിക ശ്രമമാണ്. ഒരു കോമിക് ഗ്രാഫിക്‌സ് ചിത്രം. സമ്മിസ്ര പ്രതികരണങ്ങള്‍ നേടുന്ന ചിത്രത്തെ വിമര്‍ശിച്ച് പലരും സോഷ്യല്‍ മീഡിയയില്‍ എത്തിയ അവസരത്തിലാണ് സനല്‍ കുമാര്‍ ശശിധരന്റെ പ്രതികരണം

    English summary
    People will talk about the film Double Barrel with astonishingly after a five years says sate award winner Sanal Kumar Sasidharan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X