» 

മേഘ്‌ന രാജ് കത്തികയറുന്നു

Posted by:
Give your rating:

ഈ അടുത്തകാലത്ത് മലയാളത്തില്‍ ഇത്രയധികം ജനസമ്മതി കിട്ടിയ നടി വേറെയുണ്ടാകില്ല. അന്യഭാഷാ നടിമാര്‍ അധികം വാഴാത്ത മലയാളത്തില്‍ കന്നട സുന്ദരിയായ മേഘ്‌നാ രാജ് മുന്‍നിരയിലേക്കു കുതിക്കുകയാണ്. ജയറാം നായകനാകുന്ന മദിരാശി, അനൂപ് മേനോന്റെ ബാങ്കിങ് ഹവേഴ്‌സ്് 10 ടു 4, ഇന്ദ്രജിത്തിനൊപ്പം മുല്ലമൊട്ടും മുന്തിരിച്ചാറും, ജയസൂര്യയ്‌ക്കൊപ്പം പോപ്പിന്‍സ് എന്നിവയാണ് മേഘ്‌നയുടെതായി ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. ഇതില്‍ മുല്ലമൊട്ടും മുന്തിരിച്ചാറും ഉടന്‍ തിയറ്ററില്‍ എത്തും.

കെ. ബാലചന്ദറിന്റെ കൃഷ്ണലീലയിലാണു തുടങ്ങിയതെങ്കിലും ആ ചിത്രം പൂര്‍ത്തിയാകാതെ പാതിവഴിയിലായി. ഒടു നടിയെ സംബന്ധിച്ചിടത്തോളം രാശിയില്ല എന്നു വ്യാഖ്യാനിക്കാന്‍ അതുമതിയായിരുന്നു. എന്നാല്‍ തെലുങ്ക് ചിത്രമായ ബന്‍ഡു അപ്പറോ ആര്‍എംപി എന്ന ചിത്രത്തില്‍ നായികയായി അവസരം തേടിയെത്തി. ഈ ചിത്രം കണ്ടിട്ടാണ് വിനയന്‍ യക്ഷിയും ഞാനും എന്ന ചിത്രത്തിലെ നായികയായി കൊണ്ടുവരുന്നത്. അല്‍പം ഗ്ലാമറസായ വേഷമാണെങ്കിലും മേഘ്‌ന അതോടെ മലയാളത്തിന്റെ പ്രിയ നടിയായി.

പിന്നീട് ഷാജി കൈലാസ് സംവിധാനം ചെയ്ത ആഗസ്ത് 15, വിനയന്റെ തന്നെ രഘുവിന്റെ സ്വന്തം റസിയ എന്നിവയിലും നായികയായി. ഈ ചി്ത്രങ്ങളൊന്നും സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും ഭാഗ്യം ഈ പൊക്കം കൂടിയ സുന്ദരിക്കൊപ്പമായിരുന്നു. അനൂപ് മേനോന്റെ തിരക്കഥയില്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ ഇന്‍സ്റ്റന്റ് ഹിറ്റായതോടെ അതിലെ നായികയായ മേഘ്‌നയുടെ നല്ലകാലം വരവായി.

പിന്നീട് ശരത്കുമാറിന്റെ നായികയായി മലയാള ചിത്രമായ അച്ഛന്റെ ആണ്‍മക്കളില്‍ അഭിനയിച്ചു. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ അനൂപ് മേനോനും മേഘ്‌നയും ഭാഗ്യ ജോടികളാണെന്ന ഖ്യാതി പടര്‍ന്നിരുന്നു. അതും മേഘ്‌നയ്ക്കു ഗുണം ചെയ്തു. അജി ജോണ്‍ സംവിധാനം ചെയ്ത നമുക്കു പാര്‍ക്കാന്‍ ആയിരുന്നു അടുത്ത റിലീസ് ചിത്രം. മികച്ച ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രം റിലീസ് ചെയ്‌തോടെ മേഘ്‌നയ്ക്കു കൈനിറയെ അവസരങ്ങളാണ്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന മുല്ലമൊട്ടും മുന്തിരിച്ചാറും റിലീസ് ചെയ്യും മുന്‍പേ ശ്രദ്ധേയമായി കഴിഞ്ഞു. ഇതില്‍ ഇന്ദ്രജിത്ത് ആണ് മേഘ്‌നയുടെ നായകന്‍. അനന്യയും ഈ ചിത്രത്തില്‍ മറ്റൊരു നായികയുടെ വേഷം ചെയ്യുന്നുണ്ട്.

കെ.മധു നീണ്ട ഇടവേളയ്ക്കു ശേഷമൊരുക്കുന്ന ബാങ്കിങ് ഹവേഴ്‌സ് 10 ടു 4 ല്‍ പൊലീസ് ഓഫിസറുടെ വേഷത്തിലാണ് മേഘ്‌ന. മലയാളത്തിലെ യുവതാരനിര ഒന്നടങ്കം ഈ ത്രില്ലറില്‍ അഭിനയിക്കുന്നുണ്ട്. രേവതി എസ്. വര്‍മയുടെ മാഡ് ഡാഡില്‍ ലാലിന്റെ നായികയായിട്ടാണ് മേഘ്‌ന അഭിനയിക്കുന്നത്. പെണ്‍ സംവിധായികയുടെ ചിത്രമെന്ന നിലയില്‍ ഇതും ശ്രദ്ധേയമാകാന്‍ സാധ്യതയുണ്ട്. ബ്യൂട്ടിഫുള്‍ ടീം വീണ്ടുമൊന്നിക്കുന്ന ട്രിവാന്‍ഡ്രം ലോഡ്ജില്‍ മേഘ്‌നയുണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാകുകയായിരുന്നു.

ജയസൂര്യ, ഇന്ദ്രജിത്, കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍ എന്നിവരെ നായകരാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന പോപ്പിന്‍സില്‍ ജയസൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് മേഘ്‌നയെത്തുന്നത്. പത്മപ്രിയ, നിത്യ മേനോന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരാണു മറ്റു നായികമാര്‍. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം ഷാജി കൈലാസ് ജയറാമിനെ നായകനാക്കുന്ന മദിരാശിയിലും മേഘ്‌ന തന്നെ നായിക.
ഇത്രയധികം ചിത്രങ്ങളില്‍ നായികയാകുന്ന വേറെയാരും ഇപ്പോള്‍ മലയാളത്തിലുണ്ടാകില്ല. ഇതിനു പുറമേ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മേഘ്‌ന നായികയാകുന്നുണ്ട്.

Read more about: beautiful, meghna raj, actress, sandalwood, cinema, മേഘ്ന രാജ്, നടി, സാന്‍ഡല്‍വുഡ്, ചലച്ചിത്രം, ബ്യൂട്ടിഫുള്‍
English summary
Mollywood’s pretty actress Meghana Raj is the toast of the industry now. After donning saris in three Malayalam movies back-to-back,
Please Wait while comments are loading...

Malayalam Photos

Go to : More Photos
 
X

X
Skip Ad
Please wait for seconds

Bringing you the best live coverage @ Auto Expo 2016! Click here to get the latest updates from the show floor. And Don't forget to Bookmark the page — #2016AutoExpoLive