twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാവേലി നാട് കാത്തിരിക്കുന്ന കള്ളന്‍മാര്‍

    By Nirmal Balakrishnan
    |

    മാവേലിയുടെ നാട്ടില്‍ കള്ളവും ചതിയുമില്ലായിരുന്നെങ്കില്‍ ഇക്കുറി ഓണത്തിനു മലയാളികള്‍ കാത്തിരിക്കുന്നത് ഐശ്വര്യമുള്ള ഏഴ് കള്ളന്‍മാരെയാണ്. കൃഷ്ണനുണ്ണി, സഷാബ്, നോബിള്‍, ലീഫ് വാസു, നാരായണന്‍കുട്ടി, മാര്‍ട്ടിന്‍, സലാം ബാഷ എന്നിവര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങുന്നതും കാത്തിരിക്കുകയാണ് ഓണസദ്യയുണ്ണാന്‍.

    അതെ, അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന സപ്തമശ്രീ തസ്‌കര എന്ന ചിത്രം റിലീസ് ചെയ്യുന്നതും കാത്തിരിക്കുകയാണ് കേരളത്തിലെ യുവാക്കള്‍. സൂപ്പര്‍താര ചിത്രങ്ങളെല്ലാം പതിവു കുറ്റിയില്‍ കിടന്നാടുന്ന ചക്കാണെന്ന് അറിയുന്നതിനാല്‍ വ്യത്യസ്തമായ ഈ പ്രമേയത്തെയാണ് അവര്‍ കാണാന്‍ ആഗ്രഹിക്കുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, നെടുമുടി വേണു, സുധീര്‍ കരമന, നീരജ്മാധവ്, ചെമ്പന്‍ വിനോദ്, ജോസ്,സലാം ബുക്കറി എന്നവരാണ് ഐശ്വര്യമുള്ള ഏഴു കള്ളന്‍മാരെ അവതരിപ്പിക്കുന്നത്.

    sapthamashree-thaskaraha

    ഫഹദ് ഫാസില്‍ നായകനായ 24 കാതം എറണാകുളം നോര്‍ത്ത് എന്ന ചിത്രത്തിലൂടെ പുതിയൊരു പ്രമേയം മലയാളിക്കു മുന്‍പില്‍ കൊണ്ടുവന്ന ആളാണ് അനില്‍ രാധാകൃഷ്ണ മേനോന്‍. ജയിലുള്ളവരല്ല യഥാര്‍ഥ കള്ളന്‍മാരെന്നും പുറത്താണ് അവരുള്ളതെന്നും അവരെ എങ്ങനെ നേരിടണമമെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

    ഓഗസ്റ്റ് ഫിലിംസിന്റെ ബാനറില്‍ പൃഥ്വി, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നവരാണു നിര്‍മാണം. സംവിധായകന്റെ തന്നെയാണു കഥയും തിരക്കഥയും.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കുന്ന കഥയാണിതില്‍പറയുന്നത്. റിനു മാത്യൂസ് ആണ് പൃഥ്വിയുടെ നായികയായി അഭിനയിക്കുന്നത്. വ്യത്യസ്ത സമയത്ത്് ജയിലിലെത്തിയ ഏഴുപേര്‍ ഒന്നിച്ചിറങ്ങുന്നത് ഒരു ദൗത്യം തീര്‍ക്കാനാണ്. കൃഷ്ണനുണ്ണിയെ ജയിലിലെത്തിച്ച യഥാര്‍ഥ കള്ളന്‍മാരെ പിടികൂടാന്‍.

    അത്യന്തം ആകാംക്ഷ നിറഞ്ഞ കഥയാണു സിനിമയില്‍ പറയുന്നത്. കൂടെ കോമഡിയുമുണ്ട്. മേനോന്റെ ആദ്യചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നെടുമുടിയുംചെമ്പന്‍ വിനോദും ഈ ചിത്രത്തിലും നല്ല കഥാപാത്രം തന്നെയാണ് അവതരിപ്പിക്കുന്നത്. ഇനി നമുക്ക് ഈ കള്ളന്‍മാരെ കാത്തിരിക്കാം.

    English summary
    Sapthamashree Thaskaraha for Onam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X