» 

ഒരു ഇന്ത്യന്‍ പ്രണയകഥ വീണിട്ടില്ല

Posted by:
 
Share this on your social network:
   Facebook Twitter Google+    Comments Mail

ക്രിസ്മസിന് റിലീസായ മൂന്ന് ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയമായത് ഏതെന്ന് ചോദിച്ചാല്‍ അത് ദൃശ്യം മാത്രമാണ്. ഫഹദും അമല പോളും വേഷമിട്ട ഒരു ഇന്ത്യന്‍ പ്രണയകഥയാണ് ദൃശ്യത്തിന്റെ തൊട്ടുപിന്നില്‍. ദൃശ്യം ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യന്‍ പ്രണയകഥയും മോശമല്ലാത്ത കളക്ഷന്‍ നേടുന്നുണ്ട്.

പ്രണയകഥയുടെ വിജയത്തിന് കാരണമായത് ദൃശ്യമാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞുവെന്നുള്ള രീതിയില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്തിക്കാട് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മകനും സഹസംവിധായകനുമായ അഖില്‍ സത്യന്‍ അറിയിച്ചു.

ഒരു ഇന്ത്യന്‍ പ്രണയകഥ വീണിട്ടില്ല

പ്രണയകഥയിലെ പ്രമേയത്തിന് വലിയ കയ്യടി ലഭിയ്ക്കുന്നില്ലെങ്കിലും ഫഹദിന്റെയും അമല പോളിന്റെയും ഇന്നസെന്റിന്റെയും പ്രകടനം കയ്യടി നേടിയിട്ടുണ്ട്. പുതുമകളില്ല എന്നതുതന്നെയാണ് ഒരു ഇന്ത്യന്‍ പ്രണയകഥയിലെ ഏറ്റവും വലിയ പോരായ്മയായി നിരൂപകരെല്ലാം ഒരുപോലെ ചൂണ്ടിക്കാണിയ്ക്കുന്നത്.

പല പതിവുകളും മാറ്റിയാണ് സത്യന്‍ അന്തിക്കാട് ഇന്ത്യന്‍ പ്രണയകഥയൊരുക്കിയത്. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അടുത്ത കുറച്ചുകാലങ്ങളായി സന്ത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ ഗുണപാഠകഥകളില്‍ മാത്രം കുടുങ്ങിനില്‍ക്കുകയാണെന്നതാണ് പ്രണയകഥയ്ക്കുശേഷവും ഉയരുന്ന ഏറ്റവും വലിയ വിമര്‍ശനം.

Topics: drishyam, oru indian pranayakatha, jeethu joseph, sathyan anthikkad, ദൃശ്യം, ഒരു ഇന്ത്യന്‍ പ്രണയകഥ, ജീത്തു ജോസഫ്, സത്യന്‍ അന്തിക്കാട്
English summary
Sathyan Anthikkad says he benefitted from Drishyam's success

Malayalam Photos

Go to : More Photos