»   » മുസ്ലീം നടിമാര്‍ പൊട്ട് തൊട്ട് അഭിനയിക്കാന്‍ പാടില്ല എന്ന് പറഞ്ഞവര്‍ക്ക് ഷംനയുടെ മറുപടി

മുസ്ലീം നടിമാര്‍ പൊട്ട് തൊട്ട് അഭിനയിക്കാന്‍ പാടില്ല എന്ന് പറഞ്ഞവര്‍ക്ക് ഷംനയുടെ മറുപടി

Written by: Rohini
Subscribe to Filmibeat Malayalam

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന സവരക്കത്തി എന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തിരിച്ചെത്തുകയാണ് ഷംന കാസിം.

പ്രമുഖ നടന്റെ പ്രതികാരം; ഷംന കാസിമിന് അവസരങ്ങള്‍ കുറയാന്‍ കാരണം?

സിനിമയില്‍ താന്‍ നേരിട്ട അവഗണനകളെ കുറിച്ചെല്ലാം ഷംന ഇതിനോടകം മനസ്സ് തുറന്നു കഴിഞ്ഞു. ഫേസ്ബുക്കില്‍ വരുന്ന കമന്റുകളെ കുറിച്ചും വിവാദങ്ങളെ കുറിച്ചുമാണ് ഇപ്പോള്‍ നടി പ്രതികരിയ്ക്കുന്നത്.

ഗോസിപ്പുകള്‍

ഗോസിപ്പുകള്‍

എന്നെ പറ്റി ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ഗര്‍ഭിണിയായി അഭിനയിച്ചപ്പോള്‍ ഷംന വിവാഹം കഴിക്കാതെ ഗര്‍ഭിണിയായി എന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചു.

ഇനി കരയില്ല

ഇനി കരയില്ല

എന്നെ പറ്റിയുള്ള ഗോസിപ്പുകള്‍ വരുമ്പോള്‍ വീട്ടുകാരാണ് ഏറ്റവും കൂടുതല്‍ വിഷമിച്ചത്. ഞാനും ഒരുപാട് കരഞ്ഞിരുന്നു. ഇനി ഇക്കാര്യത്തെ ചൊല്ലി ഞാന്‍ കരയാന്‍ എന്നെ കിട്ടില്ല.

 ഫേസ്ബുക്ക് കമന്റുകള്‍

ഫേസ്ബുക്ക് കമന്റുകള്‍

ഞാന്‍ പൊട്ട് തൊട്ടുള്ള ഫോട്ടോസ് ഫേസ്ബുക്കിലും മറ്റും ഇടുമ്പോള്‍ ഒരുപാട് കമന്റുകള്‍ വരാറുണ്ട്. മുസ്ലീം പെണ്‍കുട്ടികള്‍ പൊട്ട്‌തൊടാമോ? പലരും ചീത്തവിളിച്ചാണ് കമന്റ് പറയുന്നത്. ഞാനത് മൈന്റ് ചെയ്യാറില്ല.

വിമര്‍ശകരോട്

വിമര്‍ശകരോട്

തീര്‍ച്ചയായും ഞാനൊരു മുസ്ലീം പെണ്‍കുട്ടിയാണ്. ജീവിതത്തില്‍ അതിന്റെ ചിട്ടകള്‍ പാലിക്കുന്നുണ്ട്. പക്ഷേ ഞാനൊരു സെലിബ്രിറ്റി കൂടിയാണ്. പൊട്ട് തൊടേണ്ടിവന്നാല്‍ തീര്‍ച്ചയായും തൊടും. അതിനെതിരെ ആര് കമന്റ് പറഞ്ഞാലും എനിക്ക് പേടിയില്ല. ഇളം നിറത്തിലുള്ള പൊട്ടുകളോടാണ് താല്‍പ്പര്യം. ചുവന്ന പൊട്ടുകളാണ് കൂടുതലിഷ്ടം- ഷംന പറഞ്ഞു

ഷംനയുടെ ഫോട്ടോസിനായി

English summary
Shamna Kasim react against facebook comments
Please Wait while comments are loading...

Malayalam Photos

Go to : More Photos