twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ കട്ടില്‍ എടുത്തു പൊക്കിയത് നാഗവല്ലി തന്നെ!

    By Aswathi
    |

    'ഇന്നേക്ക് ദുര്‍ഗ്ഗാഷ്ടമി, ഉന്നെ കൊന്ന്, ഉന്‍ രക്തത്തെ കുടിച്ച് ഓംഗാര നടനമാടുവേ' എന്ന് പറഞ്ഞ് നാഗവല്ലി ആ കട്ടില്‍ എടുത്തു പൊക്കി ഇട്ടത്താണ് ശോഭനയ്ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത രംഗം. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശോഭനയ്ക്ക് പ്രശസകളും പുരസ്‌കാരങ്ങളും കിട്ടിയതെന്ന് പറയുമ്പോഴും, പ്രേക്ഷകരുടെ മനസ്സില്‍ ഓടിയെത്തുന്ന ആദ്യത്തെ രംഗം ഇതാണ്.

    മറ്റൊരു ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച്, മോഹന്‍ലാല്‍ വേറൊരാളോട് തന്റെ അടുത്ത ചിത്രത്തെ കുറിച്ച് പറയുമ്പോഴാണ് ശോഭന നാഗവല്ലി എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ടത്. ആ കഥാപാത്രം തനിയ്ക്ക് ചെയ്താല്‍ കൊള്ളാമെന്ന് അന്ന ഉണ്ടായിരുന്നു. ആഗ്രഹം പോലെ ഫാസില്‍ ആ വേഷത്തിലേക്ക് ശോഭനയെ തന്നെ വിളിച്ചു. പാച്ചിക്ക എന്നാണ് ശോഭന ഫാസിലിനെ വിളിയ്ക്കുന്നത്. പാച്ചിക്ക പറഞ്ഞ് തന്ന നിര്‍ദ്ദേശങ്ങളോടെ മാത്രമേ താന്‍ നാഗവല്ലിയായിട്ടുള്ളൂ എന്ന് പറഞ്ഞ് ശോഭന തന്റെ റോളിനെ താഴേക്കാക്കി.

    nagavalli

    പിന്നെയും പിന്നെയും ആളുകള്‍ ആ വേഷത്തെ കുറിച്ച് ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ശോഭന ചിലരോടൊക്കെ നുണക്കഥകള്‍ ഉണ്ടാക്കി പറയാന്‍ തുടങ്ങി. അതിങ്ങനെയൊക്കെയാണ്; പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കണ്ടതും, നാഗവല്ലിയായി ശോഭന എന്നും നിറഞ്ഞു നില്‍ക്കുന്നതുമായ, അല്ലിക്ക് കല്യാണാഭരണം എടുക്കാന്‍ പോകുന്നത് നഗുലന്‍ തടുക്കുമ്പോള്‍ ഗംഗ ആ കട്ടിലെടുത്തു പൊക്കുന്ന രംഗം വന്നപ്പോള്‍ ശോഭന ചോദിച്ചു, ഈ കട്ടില്‍ എനിക്കൊറ്റയ്ക്ക് എടുത്ത് പൊക്കാന്‍ കഴിയുമോ പാച്ചിക്ക?

    അപ്പോള്‍ ഫാസില്‍ പറഞ്ഞു, 'കട്ടിലിന്റെ അടിയില്‍ പ്രൊഡക്ഷനിലെ ഒരു പയ്യനുണ്ടാവും. അയാളത് പൊക്കിക്കൊള്ളും' . ഷോട്ട് എടുത്തു കഴിഞ്ഞപ്പോള്‍ ഞാന്‍ കട്ടിലിനടിയിലേക്ക് നോക്കി. അവിടെ ആരുമില്ല. നാഗവല്ലി എന്നില്‍ കടന്നതിന്റെ ശക്തിയിലാണ് എനിക്കാ കട്ടില്‍ എടുത്തു പൊക്കാന്‍ കഴിഞ്ഞത്. ആ കഥകേട്ട് പലരും ഞെട്ടി. ചിലര്‍ സന്തുഷ്ടരായി മടങ്ങി. ശോഭന ഒന്നുള്ളില്‍ ചിരിച്ചു.

    English summary
    Shobhana made a lie story about Nagavalli in Manichithrathazhu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X