twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോമാളിത്തരത്തിലും ആത്മാര്‍ത്ഥതയുണ്ടായിരിക്കണം: ഗോവിന്ദ് പത്മസൂര്യ

    By Aswathi
    |

    ആറ് വര്‍ഷമായി സിനിമാ രംഗത്തുണ്ടെങ്കിലും ഗോവിന്ദ് പത്മസൂര്യ എന്ന നടനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത് മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. ജുവല്‍ മേരിയ്‌ക്കൊപ്പം ആദ്യ സീസണിന്റെ അര്‍ദ്ധപകുതിയിലെത്തിയപ്പോഴാണ് ഗോവിന്ദ് ടീമിനൊപ്പം ചേര്‍ന്നത്. പ്രേക്ഷകാഭ്യര്‍ത്ഥനമാനിച്ച് ഇപ്പോള്‍ രണ്ടാം സീസണിലും ഗോവിന്ദുണ്ട്. നടികൂടെയായ പേള്‍ മേനിയാണ് ഇത്തവണ ഗോവിന്ദ് പത്മസൂര്യയ്‌ക്കൊപ്പം പരിപാടി മുന്നോട്ട് കൊണ്ടു പോകുന്നത്.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    വിധികര്‍ത്താക്കളും മത്സരാര്‍ത്ഥികളും അവതരാകരും തമ്മിലുള്ള സൗഹൃദപരമായ കളിചിരി തമാശകള്‍ തന്നെയാണ് ഷോയുടെ ഹൈലൈറ്റ്. വിധികര്‍ത്താക്കളാണെങ്കിലും മത്സരാര്‍ത്ഥികളാണെങ്കിലും എല്ലാവരും ഒരു പോലെ എടുത്തിട്ട് പന്ത്തട്ടിക്കളിക്കുന്നത് പത്മസൂര്യയെയാണ്.

    govind-padmasurya

    എല്ലാ കോമാളിത്തരത്തിനും പാവം ഗോവിന്ദ് നിന്ന് കൊടുക്കുകയും ചെയ്യും. പരിപാടിയുടെ സമയത്ത് കാട്ടിക്കൂട്ടുന്ന വേലത്തരങ്ങള്‍ സ്‌ക്രിപ്റ്റിലുള്ളതാണോ എന്ന് ചിലര്‍ക്ക് സംശയമുണ്ടാവാം. എന്നാല്‍ ഉറപ്പിച്ചോളൂ, അങ്ങനെയൊന്നും ഒരു സ്‌ക്രിപ്റ്റും മുന്‍കൂട്ടി എഴുതിവയ്ക്കാറില്ലെന്ന് ഗോവിന്ദ് പത്മസൂര്യ പറഞ്ഞു.

    സാഹചര്യത്തിന് അനുസരിച്ച് ചെയ്യുന്നതാണ് അതൊക്കെ. ആകെ തീരുമാനിച്ച് വരുന്നത് ഇന്ന് താമാശ വേണോ അതല്ല സീരിയസാവണോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ ഷോ കൊണ്ടുപോവണോ എന്നാണ്. കോമാളിത്തരം കാണിച്ചാലും അത് ആത്മാര്‍ത്ഥതയോടെ ആയിരിക്കണം എന്ന് കരുതുന്ന ഒരാളാണ് ഞാന്‍- ഗോവിന്ദ് പത്മസൂര്യ പറഞ്ഞു. ഷോയില്‍ ഇഷ്ടം പോലെ പണികിട്ടാറുണ്ടെന്നും പക്ഷെ അതെല്ലാം തമാശാരൂപത്തില്‍ കാണാന്‍ കഴിയുന്നതുകൊണ്ട് ആസ്വദിക്കുന്നുണ്ടെന്നും പത്മസൂര്യ പറഞ്ഞു.

    English summary
    Should have sincere if doing farce also said Govind Padmasurya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X