»   » രണ്ടാമൂഴത്തെ കുറിച്ച് വന്ന വാര്‍ത്തകളെല്ലാം വെറും ഗോസിപ്പ് മാത്രം; ശ്രീകുമാര്‍ വ്യക്തമാക്കുന്നു!

രണ്ടാമൂഴത്തെ കുറിച്ച് വന്ന വാര്‍ത്തകളെല്ലാം വെറും ഗോസിപ്പ് മാത്രം; ശ്രീകുമാര്‍ വ്യക്തമാക്കുന്നു!

Written by: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമാ ലോകം വര്‍ഷങ്ങളായി കാത്തിരിയ്ക്കുന്ന ചിത്രമാണ് രണ്ടാമൂഴം. തന്റെ തന്നെ നോവലിനെ ആസ്പദമാക്കി എംടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍.

മോഹന്‍ലാലിന്റെ രണ്ടാമൂഴം സംവിധാനം ചെയ്യുന്ന ഇയാള്‍ക്കെന്താണ് യോഗ്യത, ആരാണ് ശ്രീകുമാര്‍?


ഒരു അഭിമുഖത്തില്‍ രണ്ടാമൂഴത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം മോഹന്‍ലാല്‍ തന്നെ നടത്തിയതോടെ ചിത്രത്തെ കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളും വന്നു. എന്നാല്‍ അതെല്ലാം വെറും ഗോസിപ്പ് മാത്രമാണെന്ന് സംവിധായന്‍ ശ്രികുമാര്‍ വ്യക്തമാക്കി


കേട്ട വാര്‍ത്തകള്‍

കേട്ട വാര്‍ത്തകള്‍

രണ്ടാമൂഴത്തില്‍ പാഞ്ചാലിയായി ഐശ്വര്യ റായ് യോ മഞ്ജു വാര്യരോ എത്തും, വിക്രം വീണ്ടും മലയാളത്തിലെത്തുന്നു, എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നു.. അങ്ങനെ രണ്ടാമൂഴത്തെ കുറിച്ചുള്ള പല വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടേയിരുന്നു.


എല്ലാം കിംവദന്തി

എല്ലാം കിംവദന്തി

എന്നാല്‍ ഈ കേട്ടതെല്ലാം വെറും ഗോസിപ്പാണെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ പറയുന്നത്. എംടി വാസുദേവന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്നു എന്ന കാര്യത്തില്‍ മാത്രമേ ഇതുവരെ തീരുമാനമായിട്ടുള്ളൂ.


എന്തൊക്കെ തീരുമാനിച്ചു

എന്തൊക്കെ തീരുമാനിച്ചു

ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ്. അതുകൊണ്ട് തന്നെ പല തയ്യാറെടുപ്പുകളും നടത്തേണ്ടതുണ്ട്. പ്രി പൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിയ്ക്കുന്നതേയുള്ളൂ. അഭിനേതാക്കളെയോ മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയോ തീരുമാനിച്ചിട്ടില്ല. 2018 ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് പദ്ധതി


ഔദ്യോഗികമായി അറിയിക്കും

ഔദ്യോഗികമായി അറിയിക്കും

തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി വരുന്നതേയുള്ളൂ, അതുവരെ ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സംവിധായകന്‍ പറയുന്നു. കഥാപാത്രങ്ങളെയും മറ്റും തീരുമാനിച്ചാല്‍ ഔദ്യോഗികമായി അറിയിക്കുമെന്ന് വിഎ ശ്രീകുമാര്‍ വ്യക്തമാക്കി.
English summary
Randamoozham Movie Director V A Shrikumar Responds On Rumours About The Movie
Please Wait while comments are loading...

Malayalam Photos

Go to : More Photos