»   » ആ സംഭവത്തില്‍ എന്റെ അച്ഛനും അമ്മയും അസ്വസ്ഥരായിരുന്നു; ശ്രുതി മേനോന്‍ പറയുന്നു

ആ സംഭവത്തില്‍ എന്റെ അച്ഛനും അമ്മയും അസ്വസ്ഥരായിരുന്നു; ശ്രുതി മേനോന്‍ പറയുന്നു

Written by: Rohini
Subscribe to Filmibeat Malayalam

ടെലിവിഷന്‍ പരിപാടികളിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ ശ്രുതി മേനോന്‍ കുഞ്ഞു കുഞ്ഞ് വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടുത്തുടങ്ങിയത്. എന്നാല്‍ കിസ്മത്ത് എന്ന ചിത്രത്തിന് ശേഷം നടിയ്ക്ക് ആരാധകര്‍ കൂടി.

ഫോട്ടോ ഷൂട്ടും വിവാദങ്ങളും, ഫോട്ടോ ഷൂട്ട് നടത്തി പണി കിട്ടിയ താരങ്ങള്‍

അതിന് മുമ്പ് ചെയ്ത ഒരു ടോപ്പ്‌ലസ്സ് ഫോട്ടോ ഷൂട്ട് ഏറെ വിവാദമായിരുന്നു. എന്നാല്‍ ആ ഫോട്ടോഷൂട്ട് ചെയ്തതില്‍ ഇപ്പോഴും കുറ്റബോധം തോന്നുന്നില്ല എന്ന് നടി പറയുന്നു. ആ സംഭവത്തില്‍ തന്റെ അച്ഛനും അമ്മയും അസ്വസ്ഥരായിരുന്നു എന്നും ശ്രുതി വെളിപ്പെടുത്തി.

പോസിറ്റീവായി കാണുന്നു

പോസിറ്റീവായി കാണുന്നു

ആ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ വളരെ പോസിറ്റീവായിട്ടാണ് ഞാന്‍ കണ്ടത്. അത്തരമൊരു ഫോട്ടോഷൂട്ട് കണ്ട് അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്രമുണ്ട്. കൂടുതല്‍ പേരും നല്ലത് തന്നെയാണ് പറഞ്ഞത്. നെഗറ്റീവ് കേട്ട് ജീവിക്കണോ എന്നത് എന്റെ സ്വാതന്ത്രമാണ്.

എന്റെ ക്രിയേറ്റീവ് ഫ്രീഡം

എന്റെ ക്രിയേറ്റീവ് ഫ്രീഡം

ഇത്തരം നെഗറ്റീവ് കമന്റുകളെ ഓര്‍ത്ത് സമാധാനം കളയേണ്ട ആവശ്യമില്ല. അതെന്റെ ക്രിയേറ്റീവ് ഫ്രീഡമാണ്. എന്റെ ക്രിയേറ്റീവ് ഫ്രീഡത്തിന് പരിധി നിശ്ചയിക്കുന്നത് ഞാനാണ്. ആ സ്വാതന്ത്രം ഞാനെടുത്തത് കൊണ്ടാണ് ആ ഫോട്ടോഷൂട്ട് അത്രയും ഭംഗിയായി വന്നത്.

വിമര്‍ശിച്ചവര്‍

വിമര്‍ശിച്ചവര്‍

സ്വന്തം ജീവിതത്തില്‍ സന്തോഷമില്ലാത്തവരാണ് മറ്റുള്ളവരുടെ ജീവിതത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അല്ലെങ്കില്‍ ഒന്നും ചെയ്യാനില്ലാതെ വെറുതേ ഇരിക്കുന്നവര്‍. അവരറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല ഇതൊന്നും. അവരുടെ നിരാശയില്‍ നിന്ന് ഉണ്ടായിപ്പോകുന്നതാണ്.

വീട്ടുകാരുടെ പ്രതികരണം

വീട്ടുകാരുടെ പ്രതികരണം

ആ സംഭവം എന്റെ അച്ഛനെയും അമ്മയെയും അസ്വസ്ഥരാക്കി. അവരോട് ഞാന്‍ ഇങ്ങനെ ഒരു ഫോട്ടോഷൂട്ടിന് പോകുന്ന കാര്യം പറഞ്ഞിരുന്നില്ല. ക്രിയേറ്റീവായ ഒരു വര്‍ക്ക് എന്നതിനപ്പുറം പറയണം എന്ന് ഞാനും ചിന്തിച്ചില്ല. എങ്കിലും ഞാന്‍ തെറ്റ് ചെയ്യില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ട് അത് പ്രശ്‌നവമായില്ല. എനിക്ക് സന്തോഷം നല്‍കുന്ന കാര്യം ചെയ്യും എന്ന് തന്നെയാണ് എന്റെ തീരുമാനം- ശ്രുതി പറഞ്ഞു.

English summary
Shruthi Menon about the controversial photoshoot
Please Wait while comments are loading...

Malayalam Photos

Go to : More Photos