» 

സില്‍ക്ക് സ്മിതയുടെ രതിലയം

 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

Silk Smithaസില്‍ക്ക് സ്മിതയെ മറക്കാനാവില്ല മലയാളിക്ക്. കണ്‍കോണുകളില്‍ തളം കെട്ടിക്കിടന്ന കാമത്തിന്റെ കൈതോലകള്‍ കൊണ്ട് സിനിമാ പ്രേക്ഷകരുടെ ഹൃദയതാളങ്ങളെ കൊരുത്തു വലിച്ച മാദക നടി. മരിച്ചിട്ട് പന്ത്രണ്ടു വര്‍ഷം കഴിഞ്ഞെങ്കിലും ഇന്നും സ്മിത ഒരു വികാരവും സ്മരണയുമാണ് സിനിമാ പ്രേമികള്‍ക്ക്.

സ്മിതയുടെ ആരാധകര്‍ക്കു വേണ്ടി അവരുടെ ഒരു സൂപ്പര്‍ഹിറ്റ് ചിത്രം ഡിറ്റിഎസ് മികവില്‍ വീണ്ടും തീയേറ്ററിലെത്തുകയാണ്. പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത രതിലയം എന്ന ചിത്രം 1983ലാണ് തീയേറ്ററുകളിലെത്തിയത്. നായകന്‍ ക്യാപ്റ്റന്‍ രാജു.

കഥയുടെയോ അവതരണ മികവിന്റെയോ പേരില്‍ ഈ ചിത്രം ഇന്നത്തെ തലമുറയ്ക്ക് രസിക്കാന്‍ സാധ്യതയില്ല. എന്നാല്‍ സില്‍ക്ക് സ്മിതയെന്ന ഇതിഹാസമാദകത്വത്തെ വീണ്ടും കാണാന്‍ കൊതിക്കുന്നവര്‍ തീയേറ്ററുകളിലെത്തിയേക്കാം.

കോളെജ് വിദ്യാര്‍ത്ഥിനിയായ രതിയെന്ന കഥാപാത്രത്തെയാണ് സ്മിത ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കാമാര്‍ത്തയായ രതി അപ്പു എന്ന ഡ്രൈവറുമായി നടത്തുന്ന രതികേളികളും തുടര്‍ന്നുളള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മധു, ശ്രീവിദ്യ, സോമന്‍, ജഗതി, ഷാനവാസ്, മേനക, സൂര്യ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. യുഎംഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം വിആര്‍ ഫിലിംസാണ് തീയേറ്ററുകളിലെത്തിക്കുന്നത്.

സില്‍ക്ക് സ്മിതയുടെ മാദകചിത്രങ്ങള്‍

Malayalam Photos

Go to : More Photos