twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ പ്രതിഫലം ചോദിച്ചാല്‍ അവസരമില്ലെന്ന് ഉണ്ണി മേനോന്‍

    By Gokul
    |

    പാലക്കാട്: മലയാളത്തില്‍ ഗായകര്‍ക്ക് അര്‍ഹിച്ച പ്രതിഫലം ലഭിക്കുന്നില്ലെന്നും പ്രതിഫലം കൂട്ടിച്ചോദിച്ചാല്‍ പിന്നീട് അവസരം ലഭിക്കില്ലെന്നും ഗായകന്‍ ഉണ്ണിമേനോന്‍. പാലക്കാട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം മലയാളത്തിലെ സംഗീത സംവിധായകരെയും നിര്‍മാതാക്കളെയും പരോക്ഷമായി വിമര്‍ശിച്ചത്.

    അര്‍ഹമായ പ്രതിഫലമല്ല മലയാളത്തില്‍ ലഭിക്കുന്നത്. അതേസമയം, തമിഴില്‍ ഗായകര്‍ക്ക് മികച്ച പരിഗണനയും പ്രതിഫലവും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആരുടെ അടുത്തും ഇന്നേവരെ അവസരങ്ങള്‍ക്കായി പോയിട്ടില്ല. 33 വര്‍ഷമായി ഈ രംഗത്ത് തുടരുന്ന തനിക്ക് നൂറുവര്‍ഷത്തെ അനുഭവമാണ് തന്നതെന്നും ഉണ്ണി മേനോന്‍ പറഞ്ഞു.

    unni-menon

    ഗാനങ്ങളുടെ കോപ്പി റൈറ്റിന് ഗായകര്‍ക്കും അവകാശമുണ്ടെന്ന സുപ്രീം കോടതി വിധി ആശ്വാസകരമാണ്. റിയാലിറ്റി ഷോകള്‍ പുതുമുഖക്കാര്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കുന്നു. തങ്ങളുടെ കാലത്ത് അങ്ങിനെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഗായകരുടെയും, ഗാന രചനയുടെയുമൊക്കെ പ്രാധാന്യം മലയാളത്തില്‍ കുറഞ്ഞുവരികയാണെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

    ഉണ്ണിമേനോനെ ആദരിക്കാനായി ദക്ഷിണേന്ത്യയിലെ പ്രമുഖര്‍ ഉള്‍പ്പെടെ അന്‍പതോളം ഗായകര്‍ പങ്കെടുക്കുന്ന 'ഒരു ചെമ്പനീര്‍ പൂവ് പോലെ' എന്ന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. യേശുദാസും, ജയചന്ദ്രനും, പുതിയ ഗായകരുമെല്ലാം പരിപാടിയില്‍ അണിനിരക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പ്രശ്‌സ്തര്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    English summary
    singer Unni Menon says Reality Shows Bring Fame
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X