twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ പുരസ്‌കാരം: അവസാന റൗണ്ടിലെ ആറ് മലയാള സിനിമകള്‍

    By Aswathi
    |

    കഴിഞ്ഞ ദിവസം (22-03-2014) സ്‌കീനിങ് പൂര്‍ത്തിയായതോടെ ആറ് മലയാള സിനിമകള്‍ ദേശീയ പുരസ്‌കാര അവാര്‍ഡ് നിര്‍ണയത്തില്‍ അവസാന റൗണ്ടിലെത്തി. 24 ന് അവാര്‍ഡ് പ്രഖ്യാപനം നടക്കും.

    ആകെ 15 മലയാള ചിത്രങ്ങളാണ് കേന്ദ്ര ജൂറി സ്‌ക്രീനിങ് നടത്തിയത്. മേഖലാ ജൂറി നിരാകരിച്ച ഹൗ ഓള്‍ഡ് ആര്‍ യു പരിഗണിയ്ക്കണമെന്ന് കേന്ദ്രജൂറിയില്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും അംഗീകരിച്ചില്ല. അവസാന റൗണ്ടിലെത്തിയ മലയാള സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

    ഒറ്റാല്‍

    അവസാന റൗണ്ടിലെ ആറ് മലായാള സിനിമകള്‍

    ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റാല്‍. കൊക്കൈയ്ന്‍ കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഷൈനിനൊപ്പം മാസ്റ്റര്‍ ഷാന്തും മുഖ്യവേഷത്തിലെത്തി.

    ഒരാള്‍പ്പൊക്കം

    അവസാന റൗണ്ടിലെ ആറ് മലായാള സിനിമകള്‍

    സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രകാശ് ബാരെ, ബിക്രംജിത്ത് ഗുപ്ത, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മീന കന്തസ്വാമി തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.

    അലിഫ്

    അവസാന റൗണ്ടിലെ ആറ് മലായാള സിനിമകള്‍

    നവാഗതനായ എംകെ മുഹമ്മദ് കോയയാണ് അലിഫ് എന്ന ചിത്രം സംവിധാനം ചെയ്തത്. അലിഫ് എന്ന കേന്ദ്രകഥാപാത്രമായി ലെന എത്തിയ ചിത്രത്തില്‍ കലാഭവന്‍ മണി, ജോയ് മാത്യു, ഇര്‍ഷാദ്, സീനത്ത് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കുടുംബ ക്ഷേമ വിഭാഗത്തിലാണ് ചിത്രം പരിഗണിച്ചിരിക്കുന്നത്.

    1983

    അവസാന റൗണ്ടിലെ ആറ് മലായാള സിനിമകള്‍

    നവാഗതനായ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് 1983. നിവിന്‍ പോളി, ജോയ് മാത്യു, അനൂപ് മേനോന്‍, നിക്കി ഗല്‍റാനി, സൃന്ദ അഷബ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി.

    ബാംഗ്ലൂര്‍ ഡെയ്‌സ്

    അവസാന റൗണ്ടിലെ ആറ് മലായാള സിനിമകള്‍

    ഒരുകൂട്ടം ചെറുപ്പക്കാരെ അണിനിരത്തി, ബാംഗ്ലൂരിന്റെ പശ്ചാത്തലത്തില്‍ അഞ്ജലി മേനോന്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്‌റിയ നസീം, പാര്‍വ്വതി, ഇഷ തല്‍വാര്‍, നിത്യ മേനോന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളായി എത്തി.

    ഐന്‍

    അവസാന റൗണ്ടിലെ ആറ് മലായാള സിനിമകള്‍

    സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമാ വിഭാഗത്തിലാണ് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ പരിഗണിച്ചിരിക്കുന്നത്.

    English summary
    Six Malayalam film shortlisted for National Award final round
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X