»   » ആരെങ്കിലുമൊന്ന് ചീത്ത വിളിക്കൂ പ്ലീസ്, ചീത്തവിളി കേള്‍ക്കാന്‍ കാത്തിരിയ്ക്കുകയാണെന്ന് മീനാക്ഷി

ആരെങ്കിലുമൊന്ന് ചീത്ത വിളിക്കൂ പ്ലീസ്, ചീത്തവിളി കേള്‍ക്കാന്‍ കാത്തിരിയ്ക്കുകയാണെന്ന് മീനാക്ഷി

Written by: Rohini
Subscribe to Filmibeat Malayalam

സീരിയല്‍ വളരെ മോശമാണെന്ന് പറയുന്നവര്‍ പോലും സീരിയല്‍ കാണുന്നുണ്ട് എന്നതാണ് ഒരു നഗ്നസത്യം. സിനിമാ താരങ്ങളെക്കാളെ അറിയുന്നതിനെക്കാള്‍ നന്നായി പല കുടുംബ പ്രേക്ഷകര്‍ക്കും സീരിയല്‍ താരങ്ങളെ അറിയാം. ചെറിയൊരു വേഷമാണെങ്കില്‍ കൂടെ സ്വീകരണമുറിയില്‍ എന്നുമെത്തുന്ന സീരിയല്‍ താരങ്ങള്‍ പലര്‍ക്കും സ്വന്തം വീട്ടിലെ കുട്ടികളാണ്.

രത്‌നമ്മ ടീച്ചര്‍ നന്നായി, ജാനിക്കുട്ടിയ്ക്കും അഭിജിത്തിനും കല്യാണം; അങ്ങനെ മഞ്ഞുരുകി തീര്‍ന്നു!!

സീരിയല്‍ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ പോലെ തന്നെയാണ് താരങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്ന് ചില അമ്മൂമ്മമാര്‍ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് വില്ലത്തിമാരായ നായികമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തുടക്കത്തിലൊക്ക ചീത്തവിളി കേട്ട് ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട് എന്ന് പരസ്പരത്തിലെ മീനാക്ഷി പറയുന്നു.

മീനാക്ഷിയെ അറില്ലേ..

മീനാക്ഷിയെ അറില്ലേ..

പരസ്പരത്തിലെ മീനാക്ഷിയെ അറിയാത്തവരുണ്ടോ. സ്‌നേഹ എന്ന കലാകാരിയാണ് മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. നായിക ദീപ്തി ഐപിഎസിനും ഭര്‍തൃകുടുംബത്തിനും എന്നും പ്രശ്‌നങ്ങളുണ്ടാക്കുന്ന ആളാണ് മീനാക്ഷി. സത്യത്തില്‍ പരസ്പരം എന്ന സീരിയലിനെ മുന്നോട്ട് നയിക്കുന്നത് പോലും മീനാക്ഷിയുടെ വില്ലത്തരമാണ്.

വില്ലത്തിയല്ല..

വില്ലത്തിയല്ല..

അല്ല, മീനാക്ഷി വില്ലത്തിയല്ല എന്നാണ് സ്‌നേഹ പറയുന്നത്. കുശുമ്പും കുറുമ്പുമുള്ള സാധാരണ ഒരു സ്ത്രീയാണ്. അല്പം അധികം വിവരക്കേടുമുണ്ട്. സ്‌നേഹവും അസൂയയും കൂടിക്കലര്‍ന്ന സ്വഭാവക്കാരിയാണ്.

പുറത്തിറങ്ങുമ്പോള്‍

പുറത്തിറങ്ങുമ്പോള്‍

മീനാക്ഷി എന്ന കഥാപാത്രത്തെ പോലെ തന്നെയാണ് യഥാര്‍ത്ഥ ജീവിതത്തിലും ഞാനെന്നാണ് ചിലരുടെ വിചാരം. ആദ്യമൊക്കെ പുറത്തക്കിറങ്ങിയാല്‍ എല്ലാവരും ചീത്ത വിളിക്കുമായിരുന്നു. അപ്പോഴൊക്കെ വല്ലാത്ത സങ്കടം തോന്നും.

ഇപ്പോള്‍ കാത്തിരിയ്ക്കുന്നു

ഇപ്പോള്‍ കാത്തിരിയ്ക്കുന്നു

എന്നാല്‍ പിന്നെപ്പിന്നെ എനിക്ക് മനസ്സിലായി, മീനാക്ഷി എന്ന കഥാപാത്രത്തിന്റെ വിജയമാണത്. ഇപ്പോള്‍ ചീത്ത വിളി കേള്‍ക്കാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍. ആരും ചീത്ത വിളിച്ചില്ലെങ്കിലാണ് വിഷമം തോന്നുന്നത്. കഥാപാത്രത്തിന്റെ ശക്തി കുറഞ്ഞോ എന്ന സംശയമാവും.

മീനാക്ഷി മതി..

മീനാക്ഷി മതി..

എനിക്ക് മീനാക്ഷിയെ വലിയ ഇഷ്ടമാണ്. മീനാക്ഷി അല്ലാതെ മറ്റൊരു കഥാപാത്രത്തെയും എനിക്ക് ചെയ്യാന്‍ കഴിയില്ല. ആ സീരിയലില്‍ ദീപ്തിയൊക്കെ വളരെ നല്ല കഥാപാത്രമായിരിയ്ക്കും. പക്ഷെ അതൊന്നും എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ല. എനിക്കിഷ്ടവും കഴിയുന്നതും മീനാക്ഷിയാണ് - സ്‌നേഹ പറഞ്ഞു.

English summary
Sneha says she is happy when people scolding Meenakshi
Please Wait while comments are loading...

Malayalam Photos

Go to : More Photos