twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സണ്‍ഓഫ് അലക്‌സാണ്ടര്‍ തിയറ്ററിലേക്ക്‌

    By Nirmal Balakrishnan
    |

    ഏറെക്കാലം പെട്ടിയില്‍ കിടന്നാല്‍ ആ പടം പിന്നീട് തിയറ്ററില്‍ വിജയിക്കുക അപൂര്‍വമായിരിക്കം. അത്തരമൊരു ദുര്‍വിധിയായിരിക്കരുത് ഉണ്ണി മുകുന്ദന്‍ നായകനായ സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന ചിത്രത്തിനെന്നാണ് അതിന്റെ അണിയറക്കാര്‍ പ്രാര്‍ഥിക്കുന്നത്. രണ്ടുവര്‍ഷത്തോളം പെട്ടിയില്‍ കിടന്ന് സണ്‍ ഓഫ് അലക്‌സാണ്ടര്‍ ജൂണ്‍ ആറിന് തിയറ്ററുകളിലെത്തുകയാണ്. തമിഴ് സംവിധായകനായ പേരരശ് സംവിധാനം ചെയ്യുന്ന ചിത്രം വര്‍ഷങ്ങള്‍ക്കു മുന്‍പ് മമ്മൂട്ടി നായകനായ സാമ്രാജ്യം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ്.

    ജോമോന്‍ ആയിരുന്നു സാമ്രാജ്യത്തിന്റെ സംവിധാകന്‍. അതില്‍ അലക്‌സാണ്ടര്‍ എന്നായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. സാമാന്യംതരക്കേടില്ലാത്ത വിജയം നേടിയ ചിത്രമായിരുന്നു സാമ്രാജ്യം.സിനിമയ്‌ക്കൊടുവില്‍ അലക്‌സാണ്ടര്‍ മരിക്കുമ്പോള്‍ വിജയരാഘവന്‍ അവതരിപ്പിച്ച കഥാപാത്രം അലക്‌സാണ്ടറുടെമകനെയും കൊണ്ടു രക്ഷപ്പെടുകയാണ്. ആ മകന്‍ അച്ഛനെ കൊന്നവരോടു പ്രതികാരം ചെയ്യാന്‍ വരുന്നതാണ് പുതിയ ചിത്രത്തിന്റെ പ്രമേയം.

    samrajyam-ii-son-of-alexander

    ഉണ്ണി മുകുന്ദന് ഏറെ പ്രതീക്ഷയുള്ളതായിരുന്നു ഈ ചിത്രം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയും കേസുമെല്ലാം വന്ന് ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ചിത്രം റിലീസിനൊരുങ്ങിയതാണ്. എന്നാല്‍ കേസ് നീണ്ടതിനെ തുടര്‍ന്ന് റിലീസും വൈകി.കേരളത്തില്‍ മഴ തുടങ്ങുന്ന സമയത്താണ് റിലീസ്. അത് ചിത്രത്തിനൊരു പ്രതിസന്ധിയാകും. പ്രേക്ഷകര്‍ തിയറ്ററിലെത്തുന്നതു കുറയുന്ന സമയമാണ്. സ്‌കൂള്‍ തുറന്നതിനാല്‍ കുട്ടികളും സിനിമ കാണുന്നതു കുറയും.

    രണ്ടാം ഭാഗമിറങ്ങുന്ന സിനിമകള്‍ മലയാളത്തില്‍ വിജയിക്കുന്നത് അപൂര്‍വമാണ്. ഹരിഹര്‍ നഗര്‍ പോലുള്ള ചിത്രങ്ങള്‍ക്കേ ഈ ഭാഗ്യമുണ്ടായുള്ളൂ. സണ്‍ ഓഫ് അലക്‌സാണ്ടറുടെ വിധി അതുപോലെയാകണമേയെന്നാണ് നിര്‍മാതാവിന്റെയും സംവിധായകന്റെയും പ്രാര്‍ഥന. തമിഴില്‍ ഏറെ ഹിറ്റുകള്‍ ഒരുക്കിയ സംവിധായനാണു പേരരശ്. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രമാണിത്.

    English summary
    Son of Alexander coming soon to theaters
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X