twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ യുവത്വത്തിന് വേണ്ടി ആടു തോമ വീണ്ടും വരുന്നു

    By Aswathi
    |

    മലയാളത്തില്‍ പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയാത്ത ഒത്തിരി കഥാപാത്രങ്ങളുണ്ട്. വല്ല്യേട്ടനും, ദാദ സാഹിബും, മംഗലശ്ശേരി നീലകണ്ടനും, കാര്‍ത്തികേയനും, ഭരത് ചന്ദ്രന്‍ ഐ പി എസ്സും അങ്ങനെ ഒത്തിരി. മോഹന്‍ലാലിന്റെ പട്ടികയില്‍ അത്തരത്തിലുള്ള കഥാപാത്രങ്ങളിലൊന്നാണ് ആട് തോമ.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    ഭദ്രന്‍ സംവിധാനം ചെയ്ത സ്പടികം എന്ന ചിത്രത്തിലെ തോമസ് ചാക്കോ എന്ന ആട് തോമ ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഹാസ്യകമന്റില്‍ വരാറുണ്ട്. 'നരസിംഹ'ത്തിന് ശേഷം ഇപ്പോഴിതാ സ്പടികവും വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു. ചിത്രം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വീണ്ടും റിലീസ് ചെയ്യാനാെരുങ്ങുന്ന കാര്യം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഭദ്രന്‍ തന്നെയാണ് അറിയിച്ചത്.

    spadikam-re-release

    പുതിയ തലമുറയ്ക്ക് വേണ്ടിയാണത്രെ ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് 1995 ലെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും ഫിലും ഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ച ജോര്‍ജ്ജ് പിന്നീടറിയപ്പെട്ടത് സ്പടികം ജോര്‍ജ്ജ് എന്ന പേരിലാണ്.

    മോഹന്‍ലാലിന്റെ അച്ഛന്റേ വേഷം ചെയ്ത തിലകനായിരുന്നു ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. രാജന്‍ പി ദേവ്, ഇന്ദ്രന്‍സ്, ഉര്‍വ്വശി, ചിപ്പി, കെ പി എ സി ലളിത, സില്‍ക്ക് സ്മിത എന്നിങ്ങനെ പ്രഗല്‍ഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. 2007 ല്‍ സി സുന്ദര്‍ ഈ ചിത്രം 'വീരാപ്പു' എന്ന പേരില്‍ തമിഴില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.

    English summary
    After the successful re-release of Narasimham, Mohanlal starrer iconic movie Spadikam, is all set to be re-released in digital format.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X