twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീവിരുദ്ധം; സീരിയലുകള്‍ സെന്‍സര്‍ ചെയ്യണമെന്ന് ശ്രീകുമാരന്‍ തമ്പി

    By Gokul
    |

    കൊച്ചി: സ്ത്രീകളെ മോശക്കാരാക്കുന്നതാണ് മിക്ക സീരിയലുകളുമെന്നും അതുകൊണ്ടുതന്നെ അവ സെന്‍സര്‍ ചെയ്യണമെന്നും സംവിധായകനും ഗാനരചയിതാവും നിര്‍മാതാവുമൊക്കെയായ ശ്രീകുമാരന്‍ തമ്പി. ഒരു ചാനല്‍ നടത്തിയ പരിപാടിയിലാണ് ശ്രീകുമാരന്‍ തമ്പി സീരിയലുകളിലെ ദുഷ്പ്രവണതയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

    പല സീരിയലുകളും ജീവിതവുമായി ബന്ധമില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ ജീവിതമാണ് സീരിയലുകള്‍ വരച്ചുകാട്ടുന്നത്. സിനിമയേക്കാള്‍ സെന്‍സറിംഗ് ആവശ്യമുള്ള മേഖലയായി സീരിയല്‍ മാറിക്കഴിഞ്ഞെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി. പ്രമുഖ നടന്‍ മധു, ശരദ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ സീരിയലിനെ വിമര്‍ശിച്ചു.

    sreekumaran--thampi

    സീരിയലുകളിലെ സ്ത്രീകളുടേതാണ് യഥാര്‍ത്ഥ സ്വഭാവമെന്ന് പലരും തെറ്റിദ്ധരിക്കാന്‍ ഇടയുണ്ടെന്ന് നടന്‍ മധു പറയുന്നു. സീരിയലുകള്‍ സെന്‍സര്‍ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞ ശ്രീകുമാരന്‍ തമ്പിയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

    സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് സമൂഹത്തെ വഴിതെറ്റിക്കുമെന്ന് നടി ശാരദയും പറഞ്ഞു. സീരിയലുകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുകയാണ്. ഇത് അവസാനിപ്പിക്കണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ടിവി സീരിയലുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ ചൂടേറിയ ചര്‍ച്ച നടക്കവെയാണ് മൂന്‍ താരങ്ങളുടെ വിമര്‍ശനം. പല സീരിയലുകളും കുടുംബ ജീവിതത്തിന്റെ അയഥാര്‍ത്ഥ കഥകളും അവിഹിതങ്ങളുമാണ് ചിത്രീകരിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

    English summary
    Sreekumaran Thampi want Censor board for serials
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X