»   » വിനീത് ശ്രീനിവാസനും പത്രം വായിക്കാത്ത തലമുറയുടെ ഭാഗമാണെന്ന് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസനും പത്രം വായിക്കാത്ത തലമുറയുടെ ഭാഗമാണെന്ന് ശ്രീനിവാസന്‍

Written by: Rohini
Subscribe to Filmibeat Malayalam

മലാളത്തില്‍ ആക്ഷേപഹാസ്യ ചിത്രങ്ങളുടെ തലതൊട്ടപ്പനാണ് ശ്രീനിവാസന്‍. സന്ദേശം എന്ന ഒറ്റ ചിത്രം മതി ആ എഴുത്തുകാരന്റെയും നടന്റെയും ആഴമറിയാന്‍. എന്തുകൊണ്ട് ഇപ്പോള്‍ ആക്ഷേപ ഹാസ്യ ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല എന്ന ചോദ്യത്തോട് ശ്രീനിവാസന്‍ പ്രതികരിയ്ക്കുന്നു.

'മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ കരുതി, ഇനിയാരെങ്കിലും അത് പറഞ്ഞാല്‍ അവനെ ഞാന്‍ തല്ലും'

പത്രം വായിക്കാത്ത തലമുറ എങ്ങിനെ ആക്ഷേപഹാസ്യ ചിത്രമെടുക്കും എന്നാണ് ശ്രീനിവാസന്റെ ചോദ്യം. സന്ദേശത്തിന്റെ 25 ആം വാര്‍ഷികം മുന്‍നിര്‍ത്തി എന്തുകൊണ്ട് ആക്ഷേപഹാസ്യ ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല എന്ന ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു ശ്രീനിവാസന്‍.

പത്രം വായിക്കാത്ത തലമുറ

പത്രം വായിക്കാത്ത തലമുറ

ഇന്നത്തെ കാലത്ത് ചെറുപ്പക്കാന്‍ പത്രം വായിക്കുന്നില്ല. എന്തെങ്കിലുമാകട്ടെ എന്നാണ് രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളോട് ഈ തലമുറയടെ കാഴ്ചപ്പാട്. എന്ത് ചെയ്താലും കാര്യങ്ങള്‍ ഒന്നും മാറാന്‍ പോകുന്നില്ല എന്ന പ്രതീക്ഷ നഷ്ടത്തില്‍ നിന്നാകാം ഇത്തരം മനോഭവം രൂപപ്പെട്ടത് - ശ്രീനിവാസന്‍ പറയുന്നു.

അപകടകരമാണിത്

അപകടകരമാണിത്

ഈ തലമുറയിലെ ചെറുപ്പക്കാര്‍ അവരുടേതായ കാര്യങ്ങളില്‍ മാത്രം മുഴുകുന്നു. ഒരര്‍ത്ഥത്തില്‍ വളരെ അപകടകരമാണിത്. തങ്ങളെ സംബന്ധിച്ച് ഒന്നും പ്രധാന്യമുള്ളതോ പ്രസക്തമോ അല്ലെന്ന് അവര്‍ കരുതുന്നു.

വിനീതും അതില്‍ പെടും

വിനീതും അതില്‍ പെടും

മകന്‍ വിനീതും ആക്ഷേപഹാസ്യ സിനിമകള്‍ ഒന്നും ചെയ്യാന്‍ താത്പര്യം കാണിക്കുന്നില്ലല്ലോ എന്ന ചോദ്യത്തിന്, അവനും ഈ തലമുറയുടെ ഭാഗമാണ് എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.

അവനും ധാരണയുണ്ടാവില്ല

അവനും ധാരണയുണ്ടാവില്ല

ഇത്തരം കാര്യങ്ങളെ കുറിച്ച് വിനീതിനും ധാരണയുണ്ടാകും എന്ന് തോന്നുന്നില്ല. പത്രം വായിക്കാത്ത തലമുറയുടെ ഭാഗമാണ് അവനും- ശ്രീനിവാസന്‍ പറഞ്ഞു.

ശ്രീനിവാസന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Sreenivasan about new generation filmmakers
Please Wait while comments are loading...

Malayalam Photos

Go to : More Photos