»   » ഞാനും ആ ടീമിലുണ്ടെന്ന അഭിമാനമുണ്ട്, വിനായകനെയും മണികണ്ഠനെയും അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ഞാനും ആ ടീമിലുണ്ടെന്ന അഭിമാനമുണ്ട്, വിനായകനെയും മണികണ്ഠനെയും അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍

കമ്മട്ടിപ്പാടത്തിലെ യഥാര്‍ത്ഥ നായകന്‍ വിനായകന്‍ ചേട്ടനാണെന്ന് മുന്‍പ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

Written by: Nihara
Subscribe to Filmibeat Malayalam

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആശ്വാസത്തിലാണ്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ വിനായകന് പുരസ്‌കാരം ലഭിക്കുമോയെന്നറിയാനുള്ള ആകാംക്ഷയ്ക്ക് വിരാമമായത് അല്‍പ്പം മുമ്പാണ്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പമാണ് വിനായകന്‍ മത്സരിച്ചത്. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ സമൂഹ മാധ്യമങ്ങള്‍ വിനായകനൊപ്പമായിരുന്നു.

ജനങ്ങള്‍ ആഗ്രഹിച്ചൊരു പുരസ്കാരമാണ് ഇത്തവണത്തെ ജൂറി തിരഞ്ഞെടുത്തത്. കമ്മട്ടിപ്പാടത്തിന്‍റെ കഥ പറഞ്ഞ സിനിമയില്‍ അവിടെ ജനിച്ചു വളര്‍ന്ന വിനായകന്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഗംഗയായി വിനായകനെ കാസ്റ്റ് ചെയ്യാനുള്ള പ്രധാന കാരണവും ഇതാണ്. നടപ്പിലും എടുപ്പിലും വിനായകനോളം പോന്ന മറ്റൊരാളും ഇല്ലെന്ന് ഗംഗയിലൂടെ വിനായകന്‍ നമുക്ക് കാട്ടിത്തരുകയും ചെയ്തു.

ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്ക് പോസ്റ്റ്

വിനായകനെയും മണികണ്ഠനെയും അഭിനന്ദിച്ച് ഡിക്യു

സഹതാരങ്ങളായ വിനായകന്‍ ചേട്ടനും മണികണ്ഠന്‍ ചേട്ടനും അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍, ഫേസ്ബുക്ക് പേജിലൂടെയാണ് ദുല്‍ഖര്‍ തന്‍റെ പ്രതികരണം അറിയിച്ചിട്ടുള്ളത്. ഞാനും ആ ടീമിന്‍റെ ഭാഗമാണെന്നുള്ള കാര്യത്തില്‍ അഭിമാനമുണ്ടെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്.

വിനായകന്‍

സംവിധായകനെ ആകര്‍ഷിച്ച ഘടകം

കമ്മട്ടിപ്പാടത്തിന്‍റെ ഹൃദയമിടിപ്പ് അറിയുന്നവനാണ് വിനായകന്‍. പതിവു നായകസങ്കല്‍പ്പങ്ങളില്‍ നിന്നു മാറി പ്രേക്ഷക ഹൃദയം കീഴടക്കിയ താരത്തിന് അവാര്‍ഡ് ലഭിക്കണമെന്ന് സിനിമാ പ്രേമികള്‍ ഒന്നടങ്കം ആഗ്രഹിച്ചിരുന്നു. സിനിമയില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നുവെങ്കിലും കൂടുതല്‍ തിളങ്ങിയത് വിനായകനാണ്.

ഗംഗയെ ഏറ്റെടുത്ത് പ്രേക്ഷകര്‍

പ്രേക്ഷക ഹൃദയത്തിലേക്ക് ഇടിച്ചു കയറിയ ഗംഗ

പുറന്പോക്കിനെ കിടപ്പാടമാക്കി ജീവിക്കുന്നവരുടെ കഥ പറഞ്ഞ ചിത്രത്തില്‍ ഗംഗയായി വിനായകന്‍ ജീവിക്കുക തന്നെയായിരുന്നു. വികസനത്തിന്‍റെ പേരില്‍ കിടപ്പാടം നഷ്ടപ്പെടുന്പോഴുള്ള വേദന അനുഭവിച്ചറിഞ്ഞ താരത്തിന് തന്‍റെ റോള്‍ അനായാസം മികച്ചതാക്കാന്‍ കഴിഞ്ഞു.

വൈകാരികമായി പ്രതികരിച്ചു

കഥാപാത്രത്തെക്കാളുപരി സ്വന്തം ജീവിതം

വിനായകന് ഇത് ഗംഗയെന്ന കഥാപാത്രത്തിനപ്പുറം അയാള്‍ ജനിച്ച, കളിച്ചുവളര്‍ന്ന, സ്വന്തം നാടിന്റെ ചരിത്രമായിരുന്നു കമ്മട്ടിപ്പാടം. കമ്മട്ടിപ്പാടത്തിനും അവിടെയുള്ള മനുഷ്യര്‍ക്കും എന്ത് സംഭവിച്ചുവെന്ന് നിങ്ങളൊന്ന് അന്വേഷിക്കൂ എന്ന് ആ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ഒരു വേദിയില്‍ വൈകാരികമായി വിനായകന്‍ പറയുന്നുണ്ട്.

English summary
Dulquer Salman appreciates his costars.
Please Wait while comments are loading...

Malayalam Photos

Go to : More Photos