twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖര്‍ സ്വകാര്യ അഹങ്കാരമെന്ന് സണ്ണി വെയ്ന്‍

    |

    കുറഞ്ഞകാലം കൊണ്ട് മലയാളസിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് സണ്ണി വെയ്ന്‍. ദുല്‍ഖര്‍ നായകനായ സെക്കന്‍ഡ് ഷോയിലൂടെ ചലച്ചിത്രലോകത്തെത്തി. സിനിമയില്‍ സുഹൃത്തുക്കളായി തിളങ്ങിയ ദുല്‍ഖറും സണ്ണിയും യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെ തന്നെ...

    ദുല്‍ഖറുമായുളള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ സണ്ണി വാചാലനാകും. ലാലും കുരുടിയുമായി സെക്കന്‍ഡ് ഷോയില്‍ തിളങ്ങിയപ്പോള്‍ ഇവര്‍ക്കിടയില്‍ നല്ലൊരു ആത്മബന്ധവും വളര്‍ന്നു. '' സിനിമയിലെത്തിയ ശേഷം എന്റെ സ്വകാര്യ അഹങ്കാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ സ്‌നേഹവും വ്യക്തിത്വവും ആത്മാര്‍ത്ഥതയും കാണുമ്പോള്‍ അതുപോലെയാകാന്‍ ആരും കൊതിക്കും. വലിയ മനസ്സും ഒരുപാട് നല്ല ചിന്തയുമുളള ആളുമായി സഹോദര തുല്യമായ ബന്ധം വരുമ്പോള്‍ ആരാ അഹങ്കരിക്കാത്തത്.'' - സണ്ണിയുടെ വാക്കുകള്‍.

    sunny

    '' ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ ഒരു സിനിമ കിട്ടിയാല്‍ സന്തോഷമാണ്. ഒന്നിച്ച് അടിച്ചുപൊളിക്കാമെന്ന ചിന്തയാണ് ഞങ്ങള്‍ക്ക്. ഞാന്‍ ഫ്രീ ആയാല്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും. അവിടെ മണിക്കൂറുകള്‍ ചെലവഴിക്കും.'' - സണ്ണി വെയ്ന്‍ പറയുന്നു.

    English summary
    Actor Sunny Wayne speaks about Dulquer Salman. He came to malayalam film industry through the movie second show in which Dulquer was the hero. Both became good friends after the shooting of the movie. He says that Dulquer is such a great friend.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X