»   » ആംബുലന്‍സ് ഡ്രൈവറായി സണ്ണി വെയ്ന്‍

ആംബുലന്‍സ് ഡ്രൈവറായി സണ്ണി വെയ്ന്‍

Posted by:

ആദ്യചിത്രം കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ട യുവതാരങ്ങളുടെ എണ്ണമെടുത്തല്‍ അതില്‍ തീര്‍ച്ചയായും സണ്ണി വെയ്‌നുണ്ടാകും. ആദ്യചിത്രമായ സെക്കന്റ് ഷോയിലൂടെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ശ്രദ്ധനേടുകയും ചെയ്ത യുവതാരമാണ് സണ്ണി വെയ്ന്‍.

സെക്കന്റ് ഷോയ്ക്ക് ശേഷം സണ്ണി സഹനടനായും നായകനായും ഒട്ടേറെ ചിത്രങ്ങളെത്തി. നായകനായി എത്തിയ ചിത്രങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സണ്ണി ചെയ്ത സഹനായക കഥാപാത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഇതിനുദാഹരണമാണ്.

ഇപ്പോഴിതാ സണ്ണി തീര്‍ത്തും വ്യത്യസ്തമായൊരു വേഷം ചെയ്യാന്‍ പോവുകയാണ് പുതിയ ചിത്രത്തില്‍. ഗോപാലന്‍ മനോജ് ഒരുക്കുന്ന സാരഥി എന്ന ചിത്രത്തില്‍ ഒരു ആംബുലന്‍സ് ഡ്രൈവറുടെ വേഷത്തിലാണ് സണ്ണി വെയ്ന്‍ അഭിനയിക്കാന്‍ പോകുന്നത്. ജീവിതത്തില്‍ പ്രത്യേകിച്ച് ആരോടും ഉത്തരവാദിത്തങ്ങളൊന്നുമില്ലാതെ ജീവിയ്ക്കുന്ന യുവാവിന്‍രെ ജീവിതത്തില്‍ ഒരു മൃതദേഹവും കൊണ്ടുള്ള യാത്ര വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ആംബുലന്‍സ് ഡ്രൈവറായി സണ്ണി വെയ്ന്‍

വയനാട്ടില്‍ ജനിച്ചു വളര്‍ന്ന സജിത്ത് ഉണ്ണികൃഷ്ണനാണ് ഇന്നത്തെ യുവതാരം സണ്ണി വെയ്ന്‍. എന്‍ജിനീയറിങ് ബിരുദധാരിയായ സണ്ണി സിനിമയിലെത്തുന്നതിന് മുമ്പ് ബാംഗ്ലൂരില്‍ ഐടി രംഗത്ത് ജോലിചയ്യുകയായിരുന്നു.

 

 

ആംബുലന്‍സ് ഡ്രൈവറായി സണ്ണി വെയ്ന്‍

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയെന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം കുരുടിയെന്ന വേഷം ചെയ്തുകൊണ്ട് സണ്ണി വെയ്ന്‍ സിനിമയിലെത്തി.

 

 

ആംബുലന്‍സ് ഡ്രൈവറായി സണ്ണി വെയ്ന്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ സണ്ണി ചെയ്ത അതിഥി വേഷം ക്ലിക്കായിരുന്നു. ഒന്നോ രണ്ടോ സീനിലേ ഉള്ളുവെങ്കിലും മജീദ് എന്ന കഥാപാത്രത്തിന്റെ എഫക്ട് ചിത്രത്തിലുടനീളമുണ്ടായിരുന്നു. സണ്ണിയുടെ ഡലോഗുകളും പ്രസിദ്ധമായിമാറി.

 

 

ആംബുലന്‍സ് ഡ്രൈവറായി സണ്ണി വെയ്ന്‍

അന്നയും റസൂലമെന്ന പ്രണയചിത്രത്തില്‍ കഥ പറയുന്നത് സണ്ണി വെയ്ന്‍ ചെയ്ത കഥാപാത്രമായിരുന്നു. കപ്പലില്‍ ജോലിചെയ്യുന്ന സണ്ണിയുടെ കഥാപാത്രം അവധിയ്ക്ക് നാട്ടിലെത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് അന്നയും റസൂലിന്റെയും പ്രമേയം. നറേഷന് പറ്റിയ ഭാവങ്ങള്‍ പലത് പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ശബ്ദമാണ് തന്റേതെന്ന് സണ്ണി ഈ ചിത്രത്തിലൂടെ തെളിയിച്ചു. ഒപ്പം മികച്ച അഭിനയവും കാഴ്ചവച്ചും.

 

 

ആംബുലന്‍സ് ഡ്രൈവറായി സണ്ണി വെയ്ന്‍

കുറേയേറെ പുതുമുഖതാരങ്ങളെ അണിനിരത്തിക്കൊണ്ടു പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ സണ്ണിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ഒരു ദന്ത ഡോക്ടറുടെ വേഷത്തിലാണ് സണ്ണി അഭിനയിച്ചത്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇതിലും സണ്ണിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

 

 

ആംബുലന്‍സ് ഡ്രൈവറായി സണ്ണി വെയ്ന്‍

മലയാളത്തിലെ ആദ്യത്തെ ട്രാവലോഗ് മൂവി എന്ന വിശേഷണവുമായി എത്തിയ സമീര്‍ താഹിര്‍ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം തുല്യ പ്രാധാന്യമുള്ളൊരു വേഷമാണ് സണ്ണി ചെയ്തത്.

ആംബുലന്‍സ് ഡ്രൈവറായി സണ്ണി വെയ്ന്‍

സണ്ണിവെയ്ന്‍ പ്രധാനവേഷം ചെയ്ത് പുറത്തിറങ്ങാന്‍ തയ്യാറാകുന്ന പുതിയൊരു ട്രാവല്‍ മൂവിയാണ് സ്റ്റാറിങ് പൗര്‍ണമി. ചിത്രത്തില്‍ ആല്‍ബിയെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. കൂടുതല്‍ ഭാഗങ്ങളും വടക്കേ ഇന്ത്യയില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണിത്.

ആംബുലന്‍സ് ഡ്രൈവറായി സണ്ണി വെയ്ന്‍

ശ്രീനാഥ് രാജേന്ദ്രന്റെ രണ്ടാമത്തെ ചിത്രമായ കൂതറയില്‍ മോഹന്‍ലാല്‍, ഭരത്, തുടങ്ങിയവര്‍ക്കൊപ്പം സണ്ണി വെയ്‌നും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആംബുലന്‍സ് ഡ്രൈവറായി സണ്ണി വെയ്ന്‍


സണ്ണി വെയ്‌നും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മോസയിലെ കുതിര മീനുകള്‍. ലക്ഷ ദ്വീപില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം അധികം വൈകാതെ റിലീസ് ചെയ്യും.


English summary
Sunny Wayne is all set to play an ambulance driver in his next film. Titled Saaradhi, the movie is said to be a travel thriller
Please Wait while comments are loading...

Malayalam Photos

Go to : More Photos