twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    60കാരന്റെ അമ്മയായി 50കാരി, നായികയായി 20കാരി; റിമ കല്ലിങ്കല്‍ പൃഥ്വിരാജിന്റെ ഭാര്യയോട് പറഞ്ഞത്

    By Rohini
    |

    മലയാള സിനിമയില്‍ അറുപത് കഴിഞ്ഞവര്‍ക്ക് 20 കാരികള്‍ നായികയായി എത്തുന്നതിനെ കുറിച്ച് മുന്‍പും ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ സിനിമയ്ക്കകത്തുള്ള നായികമാര്‍ തന്നെ അത് തുറന്ന് പറയാന്‍ മടിച്ചിരുന്നു. വെട്ടിത്തുറന്നടിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ റിമ കല്ലിങ്കല്‍.

    മഞ്ജു തകരണം, ശത്രുക്കള്‍ സിനിമയില്‍ തന്നെ, തക്കം പാര്‍ത്തിരിക്കുന്നവരില്‍ ദിലീപില്ല!!!മഞ്ജു തകരണം, ശത്രുക്കള്‍ സിനിമയില്‍ തന്നെ, തക്കം പാര്‍ത്തിരിക്കുന്നവരില്‍ ദിലീപില്ല!!!

    മലയാള സിനിമയില്‍ പുതുതായി രൂപപ്പെട്ട വുമണ്‍ ഇന്‍ മലയാളം സിനിമ കലക്ടീവ് എന്ന സംഘടനയെ കുറിച്ച് ഹഫിങ്ടണ്‍ പോസ്റ്റില്‍ പൃഥ്വിരാജിന്റെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍ എഴുതിയ ലേഖനത്തിലാണ് റിമ കല്ലിങ്കലിന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

    മയിലിന്റെ കണ്ണീരും ഗർഭവും ... മയിലുകളുടെ സെക്‌സ് ഫോട്ടോ ജഡ്ജിക്ക് ഡെഡിക്കേറ്റ് ചെയ്ത് സോഷ്യൽ മീഡിയ!!

    സ്ത്രീ സുരക്ഷ മാത്രമല്ല

    സ്ത്രീ സുരക്ഷ മാത്രമല്ല

    വുമണ്‍ ഇന്‍ മലയാളം സിനിമ കലക്ടീവ് എന്ന സംഘടന, കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട പശ്ചാത്തലത്തില്‍ സ്ത്രീകളെ സംരക്ഷിക്കാന്‍ മാത്രമുള്ള സംഘടന അല്ല എന്നും, സിനിമയില്‍ സ്ത്രീ സമത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ളതാണെന്നും അംഗങ്ങള്‍ പറയുന്നതായി സുപ്രിയ എഴുതി.

    റിമ കല്ലിങ്കല്‍ പറഞ്ഞത്

    റിമ കല്ലിങ്കല്‍ പറഞ്ഞത്

    മലയാള സിനിമയില്‍ നായകന്മാരും നായികമാരും തമ്മില്‍ വലിയ അന്തരമാണുള്ളത്. സിനിമയില്‍ അറുപത് വയസ്സുള്ള നായകന് 20 വയസ്സുള്ളവരെ നായികയെ കാസ്റ്റ് ചെയ്യുന്നു. അതുപോലെ തന്നെ 60 വയസ്സുള്ള നായകന്റെ അമ്മയുടെ റോള്‍ ചെയ്യുന്നത് 50 വയസ്സുള്ള നടിയാണെന്ന സിനിമാ താരം റിമ കല്ലിങ്കലിന്റെ പ്രതികരണവും സുപ്രിയയുടെ ലേഖനത്തിലുണ്ട്.

    പാര്‍വ്വതിയ്ക്ക് കുറഞ്ഞ പ്രതിഫലം

    പാര്‍വ്വതിയ്ക്ക് കുറഞ്ഞ പ്രതിഫലം

    ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി എത്തിയിട്ടും നായകനടന്മാരെക്കാള്‍ വളരെ കുറഞ്ഞ പ്രതിഫലമാണ് തനിക്ക് കിട്ടിയത് എന്ന് നടി പാര്‍വ്വതി വെളിപ്പെടുത്തിയതായും സുപ്രിയ എഴുതി. എഡിറ്റര്‍ എന്നനിലയില്‍ പേരെടുത്ത മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത 'ടേക്ക് ഓഫില്‍ പാര്‍വതിക്കൊപ്പം കുഞ്ചാക്കോ ബോബന്‍, അസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവരും അണിനിരന്നിരുന്നു. ഇറാഖിലെ തിക്രിത്തില്‍ വിമതരുടെ പിടിയിലായി ആശുപത്രികളില്‍ ബന്ദികളാക്കപ്പെട്ട നഴ്‌സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയ ചിത്രത്തില്‍ പാര്‍വതിയുടെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയ സിനിമയുമായിരുന്നു ടേക്ക് ഓഫ്.

    വലിയ മാറ്റം സംഭവിയ്ക്കുമോ?

    വലിയ മാറ്റം സംഭവിയ്ക്കുമോ?

    ഒറ്റ രാത്രികൊണ്ട് വലിയ വലിയ മാറ്റങ്ങള്‍ സംഭവിയ്ക്കും എന്നൊന്നും പ്രതീക്ഷിയ്ക്കുന്നില്ല. പക്ഷെ ഇതൊരു പോസിറ്റീവായ തുടക്കമായിരിയ്ക്കും എന്ന് മഞ്ജു വാര്യര്‍ പറയുന്നു. സ്ത്രീകള്‍ക്ക് അര്‍ഹിയ്ക്കുന്ന സുരക്ഷയും ബഹുമാനവും നല്‍കണം എന്നാണ് വുമണ്‍ ഇന്‍ മലയാളം സിനിമ കലക്ടീവിന്റെ ആവശ്യം.

    സുപ്രിയയുടെ എഴുത്ത്

    സുപ്രിയയുടെ എഴുത്ത്

    വുമണ്‍ ഇന്‍ മലയാളം സിനിമ കലക്ടീവിന്റെ ലക്ഷ്യം ലിംഗ സമത്വം (In Malayalam Cinema, A Women's Collective Takes Aim At The Gender Gap) എന്ന തലക്കെട്ടോടുകൂടെയാണ് സുപ്രിയ മേനോന്‍ ഹഫിങ്ടണ്‍ പോസ്റ്റില്‍ ലേഖനം എഴുതിയിരിയ്ക്കുന്നത്. രേവതി, അഞ്ജലി മേനോന്‍, ബീനാ പോള്‍ തുടങ്ങി ഡബ്ല്യുസിസി അംഗങ്ങളുടെ അഭിപ്രായങ്ങളോടുകൂടെയാണ് ലേഖനം പൂര്‍ത്തിയാക്കിയിരിയ്ക്കുന്നത്.

    വെല്ലുവിളി നേരിട്ട് ഡബ്യുസിസി

    വെല്ലുവിളി നേരിട്ട് ഡബ്യുസിസി

    അതേ സമയം ഈ സ്ത്രീ സംഘടനയ്‌ക്കെതിരെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. അമ്മ, ഫെഫ്ക എന്നീ സംഘടനകളെ ഭിന്നിപ്പിയ്ക്കുകയാണ് എന്ന ആരോപണവും ഉയരുന്നു. ഇക്കാരണത്താല്‍ സ്ത്രീ സംഘടനയില്‍ അംഗങ്ങളായ പല നായികമാരെയും കാരണമില്ലാതെ വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഈ സാഹചര്യത്തിലാണ് വെട്ടിത്തുറന്ന് അഭിപ്രായങ്ങള്‍ പറഞ്ഞ് റിമയും പാര്‍വ്വതിയുമൊക്കെ രംഗത്തെത്തിയിരിയ്ക്കുന്നത്. സംഘടന രൂപപ്പെട്ടപ്പോള്‍ തന്നെ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരെ പോലുള്ള താരങ്ങള്‍ പിന്തുണ അറിയിച്ചിരുന്നു.

    English summary
    Supriya Menon article in huffington post about Women in Cinema Collective
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X