twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടേക്ക് ഓഫ് കണ്ട് സൂര്യയും പറഞ്ഞു!!! മലയാളം മാത്രമല്ല തെന്നിന്ത്യന്‍ സിനിമയും ടേക്ക് ഓഫിനൊപ്പം!!!

    ടേക്ക് ഓഫിലെ അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും അഭിനന്ദിച്ച് സൂര്യയുടെ ട്വിറ്റര്‍ പോസ്റ്റ്. സംവിധായകന്‍ മഹേഷ് നായരണനൊപ്പമാണ് സൂര്യ ചിത്ര കണ്ടത്.

    By Karthi
    |

    മലായള സിനിമയെ ഹോളിവിഡ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചിത്രമെന്നാണ് മഹേഷ് നാരായണന്റെ പ്രഥമ സംവിധാന സംരഭമായ ടേക്ക് ഓഫിന് കിട്ടിയ പ്രതികരണം. പ്രേക്ഷകരില്‍ നിന്ന് മാത്രമല്ല മലയാള ചലച്ചിത്ര പ്രവര്‍ത്തകരും ഇതേ അഭിപ്രായം പങ്കുവച്ചു.

    തമിഴ് സൂപ്പര്‍ താരം ചിത്രം കണ്ട ശേഷം ചിത്രത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് അഭിനന്ദനം എത്തിയിരിക്കുകയാണ്.

    എല്ലാവര്‍ക്കും അഭിനന്ദനം

    ടേക്ക് ഓഫ് കണ്ട് സൂര്യ ട്വീറ്ററിലാണ് ചിത്രത്തേക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചത്. ടേക്ക് ഓഫ് കണ്ടു. ഏറെ ഇഷ്ടമായി. ഏത് തരത്തില്‍ നോക്കിയാലും മികച്ചത്. മഹേഷ് നാരായണന്‍, ഫഹദ്, പാര്‍വ്വതി എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.

    സൂര്യ ഇതാദ്യമായി

    അടുത്തിടെ സൂര്യ ഇതാദ്യമായിട്ടാണ് ഒരു മലയാള സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്ത് വരുന്നത്. ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണനും സൂര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

    മഹേഷിനുള്ള അംഗീകാരം

    മലയാളത്തിലെ മുന്‍നിര എഡിറ്റര്‍മാരിലൊരാളായ മഹേഷിന്റെ പ്രഥമ സംവിധാന സംരഭമാണ് ടേക്ക് ഓഫ്. മഹേഷിനുള്ള അംഗീകാരമാണ് ഇപ്പോള്‍ ചിത്രത്തിന് ലഭിക്കുന്ന അഭിനന്ദനങ്ങള്‍. മലയാളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകരും ചിത്രത്തിന് അഭിനന്ദനമായി എത്തിയിരുന്നു.

    കഥയും മഹേഷിന്റേത്

    ടേക്ക് ഓഫിന്റെ കഥയും മഹേഷ് നാരായണന്റേതാണ്. മഹേഷും പിഎ ഷാജികുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് മഹേഷായിരുന്നു.

    രാജേഷ് പിള്ളയ്ക്കുള്ള ആദരം

    മലയാള സിനിമയില്‍ നവ തരംഗത്തിന്റെ വക്താവായി തിളങ്ങി നില്‍ക്കവേ മരണത്തിന് കീഴടങ്ങിയ രാജേഷ് പിള്ളയ്ക്കുള്ള ആദരമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അണിയിച്ചൊരുക്കിയതാണ് ചിത്രം. രാജേഷ് പിള്ളയുടെ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മിക്കുന്നത്.

    നേഴ്‌സുമാരുടെ അതിജീവനത്തിന്റെ കഥ

    കടുത്ത പ്രതിസന്ധികള്‍ക്കിടയിലും കുടുംബത്തിന് വേണ്ടി വിദേശ രാജ്യങ്ങളില്‍ പോയി ജോലി ചെയ്യേണ്ടിവരുന്ന നേഴ്‌സുമാരുടെ കഥയാണ് ചിത്രം. ഇറാഖിലും സുഡാനിലും ഉണ്ടായ യുദ്ധങ്ങളില്‍ പിടിച്ചു നിന്ന മലയാളി നേഴ്‌സുമാരുടെ അതിജീവനമാണ് ടേക്ക് ഓഫീന്റെ പ്രമേയം.

    അമ്പരിച്ച് പാര്‍വതിയുടെ സമീറ

    ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതിയാണ്. സമീറ എന്നാണ് പാര്‍വതിയടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ പാര്‍വതിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രീതിയും നീരൂപക പ്രശംസയും നേടിയിരുന്നു.

    ടേക്ക് ഓഫ് ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള സൂര്യയുടെ ട്വീറ്റ് കാണാം.

    English summary
    Tamil Actor Surya appreciate Take Off movie through twitter. He watch Take Off along with Director Mahesh Narayanan. Loved watching takeoff brilliance everywhere! Hats off, Surya tweeted.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X